മഴയെ സ്നേഹിക്കുന്നത് പോലെ മലയാളി മറ്റൊന്നിനേയും സ്നേഹിച്ചിട്ടുണ്ടാവില്ല…
പക്ഷേ…,
കുറച്ചു നാളായി മാനത്ത് മഴമേഘങ്ങളെ കാണുമ്പോൾ തന്നെ മലയാളി പേടിക്കുന്നു…
ഉടഞ്ഞുലയുന്ന മണ്ണും മണ്ണിനടിയിൽ പിടഞ്ഞമരുന്ന ജീവനുകളുമായി
സങ്കടങ്ങൾ മാത്രമാണ് പുതിയ മഴക്കാലങ്ങൾ മലയാളികൾക്ക് തരുന്നത്…
അടുക്കളകളിലും കിടപ്പറകളിലുമാണ് പുതിയ മഴ പെയ്ത് നിറയുന്നത്…
മണ്ണിനും മനസിനും കുളിര് മാത്രം സമ്മാനിക്കുന്ന പഴയ മഴയായി പെയ്ത് തീരാനായി പ്രാർത്ഥിക്കാം…
കുളിര് നെയ്യുന്ന മഴനാരുകളെ മനസമാധാനത്തോടെ നോക്കിയിരിക്കാൻ കഴിയുന്ന മഴയായി പെയ്തു തോരട്ടെ…
പുഴ നിറഞ്ഞൊഴുകണം…
പക്ഷേ…,
കര കവിഞ്ഞൊഴുകരുത്…
മഴവെള്ളം നിറഞ്ഞ് പാടങ്ങൾ കായൽ പോലെയാകണം…
പക്ഷേ…,
മഴവെള്ളം നിറഞ്ഞ് പാടങ്ങൾ കടൽ പോലെ കലി തുള്ളി കണ്ണീർ സമ്മാനിക്കരുത്…
മലയാളി മഴയെ സ്നേഹിക്കുന്നത് പോലെ മഴ മലയാളിയേയും സ്നേഹിക്കുമെന്ന വിശ്വാസത്തിൽ എല്ലാ കൂട്ടുകാർക്കും നല്ലൊരു മഴക്കാലം ആശംസിക്കുന്നു………………………….
___ഉല്ലാസ് ശ്രീധർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏