പ്രതിഫലം – മിനിക്കഥ ✍🏻 സുജ ശശികുമാർ

അയാൾ നാട്ടിലെ വലിയ ധനികനാണ്
എന്നിട്ടോ, മറ്റുള്ളവർക്ക് യാതൊരു ഗുണവും ഇല്ല
സഹജോരു കരുണ കാട്ടാത്തവനാണയാൾ

പാവപ്പെട്ടവർക്ക് മരുന്നും ഭക്ഷണവുമെല്ലാം എത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ ആളുകളെ അയാൾ പുച്ഛത്തോടെയാണ് കാണുക
അവരെ പരിഹസിക്കാനും മറക്കില്ല.

അയാളോട് അവരാരെങ്കിലും ഒരു സഹായം ചോദിച്ചാൽ അയാൾ ചോദിക്കും
ഇതിനൊക്കെ എന്ത് പ്രതിഫലമാണ് കിട്ടുക എന്ന്.

ഞങ്ങൾ പ്രതിഫലം മോഹിച്ചല്ല ഇതൊന്നും ചെയ്യുന്നതെന്ന് പറഞ്ഞാൽ
അയാൾ പറയും
പ്രതിഫലമൊന്നും കിട്ടാതെ
മറ്റുള്ളവർക്കായി ഞാനൊന്നും ചെയ്യില്ല എന്ന്.
അവർ നിരാശയോടെ മടങ്ങും.

ഒടുവിൽ അയാൾക്ക് മാരകമായ രോഗം പിടിപെട്ട് കിടപ്പിലായി.
കൈവശമുള്ള പണം തികയാത്ത അവസ്ഥ

ഒടുവിൽ അയാൾക്ക് തുണയായി
അവരുടെ സഹായം തന്നെ വേണ്ടി വന്നു.
അവർ അയാളോടു ചോദിച്ചു
ഇതിനു ഞങ്ങൾക്കു പ്രതിഫലം വേണം
നിങ്ങൾ എവിടുന്നെടുത്തു തരും.
അവരുടെ ചോദ്യത്തിനു മുന്നിൽ അയാൾ കൈ മലർത്തി…

LEAVE A REPLY

Please enter your comment!
Please enter your name here