പിരമിഡുകളുടെ നാട്ടിലൊരു പകലും നൈൽനദിയിലെ അത്താഴസദ്യയും – മേരി അലക്‌സ് (മണിയ)

യാത്രയുടെ ക്ഷീണം തീർക്കാൻ പിറ്റേന്ന് വളരെ താമസിച്ചാണ് വേക്കപ്പ് കോൾ മുഴങ്ങിയത്. എല്ലാ വരും അതിനു മുൻപ് തന്നെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിറവേറ്റി ബെഡ്കോഫി അല്ലെങ്കിൽ ചായ തയ്യാറാക്കി കുടിച്ച് റെഡിയായി ഇരിക്കുകയായിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും ബസ്സിലേക്ക്. ഈജിപ്റ്റിലെ പിരമിഡുകൾ കാണാനായിരുന്നു അന്ന് ചാർട്ട് ചെയ്തിരുന്നത്. ബസ്സ് നീങ്ങുമ്പോൾ തന്നെ അകലെയായി മൂന്നു പിരമിഡുകൾ കാണപ്പെട്ടു. ബസ്സ് ചുറ്റിത്തിരിഞ്ഞ് എത്തുമ്പോൾ അവയുടെ ഉയരവും വിസ്തൃതിയും വളരെ വിശാലമായി തോന്നി. ഏറ്റവും വലിയ പിരമിഡ് കിയോപ്‌സ് രാജാവിന്റെയും […]
ഇറങ്ങിപ്പോക്ക് – രാജു കാഞ്ഞിരങ്ങാട്

കഷ്ടത്തിൻ്റെ കാലത്തിലാണ് ഇഷ്ടത്തിൻ്റെ ഇഴപിരിയാനൂലിൽ കോർക്കപ്പെട്ടത് പട്ടിണിയുടെ ചാവുമുനമ്പിലേക്ക് ഞാൻ മുമ്പേ, ഞാൻ മുമ്പേയെന്ന് നിരങ്ങിയേറിയിട്ടും നരകത്തിൻ്റെ തീ വാതിൽ കടന്ന് ജീവിതച്ചുരമൊന്നിച്ചിറങ്ങിയവർ നാം അനാഥത്വത്തിൻ്റെ കണ്ണീരുപ്പിൽ നനഞ്ഞിട്ടും സ്നേഹത്തിൻ്റെ ഇലപ്പച്ച വാടാതെ സൂക്ഷിച്ചവർ നാം തീയിനാലല്ലാതെ തീക്ഷണമായ പൊള്ളലേറ്റ നാളുകളിലും ജീവിതത്തിൻ്റെ വഴുപ്പൻ വരമ്പിലൂടെ പ്രണയത്തിൻ്റെ പടവുകൾ കടന്നു – വന്നവർ നാം എന്നിട്ടും ; ഓർക്കാപ്പുറത്ത് ഓർമ്മകളേയും തുറന്നുവെച്ച് എന്നെ ഒറ്റയ്ക്കാക്കി നീ എങ്ങോട്ടാണ്ട് ഇറങ്ങിപ്പോയത് …………………… രാജു കാഞ്ഞിരങ്ങാട്
എന്റെ ഭാരതം – സുലൈമാൻ തടത്തിൽപ്പറമ്പിൽ

ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ എത്ര എത്ര മുറിവുകൾ ആണ് ഏറ്റുവാങ്ങിയിട്ടുള്ളത്. ക്ഷിപ്രം ക്ഷണപ്രഭ പോലെ ധർമ്മനീതിയിൽ പടക്കളം തീർത്തു ബില്യൺ ജനതയുടെ ആവാസകേന്ദ്രമായി ആവൃതി തീർത്ത ഒരു ധരണീധര ധരാതലം. ധർമ്മചാരികളുടെയും ധരണിദേവമ്മാരുടെയും ധന്യവാദം ഏറ്റുവാങ്ങിയ ഒരു ധാമനിധി. ധീരോദാത്തമാരുടെ ധ്വനിതം നിരന്തരം നിർഗ്ഗളിക്കുന്ന ഒരു നിസർഗ്ഗ നിഷ്യന്ദം. ഗംഗയും യമുനയും നിറവോടു നീർച്ചോല തീർത്തു നീരധിക്കു സമമായി നീരൊഴുക്കി നേരെഴാത്ത നെടുവിരിപ്പിന്റെ പടകുടി. പരപദം മോഹിച്ചു ഉപവസിക്കുന്ന […]
കീർത്തി ബായി – ശ്രീകുമാരി സന്തോഷ്

മാധവിക്കുട്ടിയുടെ”കോലാട്” എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു പരിവേഷം അവൾക്കുണ്ടോ..? എന്ന് ഒരു നിമിഷം ചിന്തിച്ചു പോയിട്ടുണ്ട്. കൊലുന്നനെയുള്ള ശരീരത്തിന് പറ്റാത്ത വലിയ സാരി. മറാത്തികളുടെ പരമ്പരാഗതമായ രീതിയിൽ ചുറ്റി, വലിയ ഒരു പൊട്ടും തൊട്ട് ചന്തക്കാരിയായി പോകുന്ന കീർത്തിയെ കണ്ടു നിൽക്കാൻ രസമാണ്. ചൂളയിൽ നിറക്കാനുള്ള വിറകും കൂടെ കുട്ടികളും. ദയനീയമായ ഭംഗിയുള്ള മുഖം. സ്ഥിരമായി വൈകുന്നേരങ്ങളിൽ അവളുടെ പോക്ക് നോക്കി നിൽക്കുന്നത് ഒരു പതിവാക്കിയിരുന്നു. അന്ന് പതിവിന് വിപരീതമായി കീർത്തി ബായിയുടെ വരവ് കാണാതെ , […]



