എന്റെ ഭാരതം – സുലൈമാൻ തടത്തിൽപ്പറമ്പിൽ

Facebook
Twitter
WhatsApp
Email

             ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ എത്ര എത്ര
മുറിവുകൾ ആണ്  ഏറ്റുവാങ്ങിയിട്ടുള്ളത്. ക്ഷിപ്രം
ക്ഷണപ്രഭ പോലെ ധർമ്മനീതിയിൽ പടക്കളം തീർത്തു
ബില്യൺ ജനതയുടെ ആവാസകേന്ദ്രമായി ആവൃതി
തീർത്ത ഒരു  ധരണീധര ധരാതലം. ധർമ്മചാരികളുടെയും
ധരണിദേവമ്മാരുടെയും ധന്യവാദം ഏറ്റുവാങ്ങിയ ഒരു
ധാമനിധി. ധീരോദാത്തമാരുടെ  ധ്വനിതം നിരന്തരം
നിർഗ്ഗളിക്കുന്ന  ഒരു  നിസർഗ്ഗ  നിഷ്യന്ദം. ഗംഗയും യമുനയും
നിറവോടു നീർച്ചോല തീർത്തു നീരധിക്കു സമമായി
നീരൊഴുക്കി നേരെഴാത്ത നെടുവിരിപ്പിന്റെ പടകുടി.
പരപദം  മോഹിച്ചു ഉപവസിക്കുന്ന ബ്രഹ്മജ്ഞൻമാരുടെ
ഭദ്രപീഠമായ ഹിമാലയത്തിൽ നിന്ന് വീശുന്ന കാറ്റ്
ഭുജാന്തരം തഴുകി പൂവല്ലികളെ പുളകം കൊള്ളിക്കുമ്പോൾ
പൂവേള പൂരിതമാക്കുന്ന പുണ്മയെ മരീചികയാക്കുന്ന
മരാമരങ്ങളുടെ മലർവാടിയായ നാട്.

ലോകം എല്ലാം ചുറ്റിക്കറങ്ങി തിരികെ വരുമ്പോൾ
സുരപഥം നോക്കി സുരഷിതത്തോടു ഒന്ന് ശയിക്കാൻ,
സുസ്ഥിതിയോടു സുവാസം പരത്തുന്ന പൂക്കളെ സൂര്യ
ലോകത്തുനിന്നു കൊണ്ട് ഒന്ന് തലോടുവാൻ, ഹേമന്തത്തിലെ
പൊൻപുലരിയിൽ ഹിമം എറിഞ്ഞു ആർത്തു ഉല്ലസിക്കുവാൻ ,
സൗഭാത്രവും സൗഹാർദ്ദവും സുസ്മിതത്താൽ സുന്ദരമാക്കാൻ,
സാശങ്ക ഇല്ലാതെ സാവകാശം പാറിപറക്കുവാൻ, സർവ്വദാ
പിറന്ന നാടിന്റെ ഒരു സംബോധനം ഒരു സമീക്ഷയായി സമരം
ചെയ്യുമ്പോൾ അല്ലലില്ലാതെ തലചായ്ക്കാനുള്ള ഒരു ഉഷിതം.
അതാണ് ഭാരതം. സ്വതന്ത്ര ഭാരതം

About The Author

Leave a Reply

Your email address will not be published. Required fields are marked *