LIMA WORLD LIBRARY

ശരാശരിക്കാരും തോറ്റവരും – അഡ്വ. ചാര്‍ളി പോള്‍

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക്ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായി പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ചിലരെങ്കിലും വീട്വിട്ട് ഇറങ്ങിപ്പോകും. ചുരുക്കം ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ചിലര്‍ അതിന് ശ്രമിക്കുന്നു. എല്ലാ വിഷയത്തിനും എപ്ലസ് കിട്ടാത്തതിനാല്‍ മകനെ മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത മുന്‍പ് പത്രങ്ങളില്‍ വന്നിരുന്നു. മാര്‍ക്ക് പലകാരണങ്ങളാല്‍ കുറഞ്ഞുപോകും. മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും സന്തോഷ […]

ജൂൺ 29. ജോസഫ് ഇടമറുക് സ്മരണ .

ജൂൺ 29. ജോസഫ് ഇടമറുക് സ്മരണ . യുക്തി ചിന്തയുടെ സമരപഥങ്ങളിൽ ശാസ്ത്രീയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയാണ് ജോസഫ് ഇടമറുക് . പത്രപ്രവർത്തകൻ , യുക്തിവാദി , ഗ്രന്ഥകാരൻ , രാഷ്ട്രീയ പ്രവർത്തകൻ . കേരളത്തിൽ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഇടമറുകിൽ ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തിൽ 1934 സെപ്റ്റംബർ 7 ന് ജനിച്ചു . ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം 19 മത്തെ വയസ്സിൽ ‘ ക്രിസ്തു ഒരു മനുഷ്യൻ ‘ […]

“വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു”

ഡല്‍ഹി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറഞ്ഞത്. കേരളത്തിൽ 188 രൂപ കുറഞ്ഞ് 2035 രൂപയായി.ഡൽഹിയിൽ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന് ഇനി 2021 രൂപയാകും. നേരത്തെ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില 135 രൂപ കുറച്ചിരുന്നു.

ഇന്ത്യയുടെ ആദ്യ എം. ആർ.എൻ.എ വാക്സിന് 18 വയസ്സിന് മുകളിലുള്ളവരിൽ ഉപയോഗിക്കാൻ അനുമതി

ന്യൂഡൽഹി:കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എം. ആർ.എൻ.എ വാക്സിന് നിയന്ത്രിതമായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). 18 വയസ്സിന് മുകളിലുള്ളവരിലാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി. ജെനോവ ഫാർമക്യൂട്ടിക്കൽസാണ് വാക്സിൻ വികസിപ്പിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവോവാക്സ് എന്ന വാക്സിനും ഏഴ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിട്ടുണ്ട്. രണ്ട് മുതൽ എട്ട് ഡിഗ്രി ചൂടിൽ വരെ ഇവ സൂക്ഷിക്കാവുന്നതാണ്. സെൻട്രൽ […]

ആധാരം ഇനി എവിടെയും രജിസ്റ്റർ ചെയ്യാം: മന്ത്രി വി എൻ വാസവൻ

ആധാരം ഇനി സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ  സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ. റവന്യു, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെയാകുമിത്‌. എല്ലാ മൂല്യങ്ങളിലുമുള്ള മുദ്രപത്രങ്ങൾക്ക് പകരമായി സമ്പൂർണ ഇ–-സ്റ്റാമ്പിങ്‌ സൗകര്യമൊരുക്കി. ബാങ്ക്‌,  ധനസ്ഥാപന വായ്പ കരാറുകൾ ഡിജിറ്റൽ രൂപത്തിൽ  തയ്യാറാക്കാൻ സൗകര്യമുണ്ട്‌. രജിസ്‌ട്രേഷൻ സംവിധാനമായ പിഇഎആർഎൽ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കും. ഇതിനായി ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായി സ്മാർട്ട് കോൺട്രാക്റ്റ് എന്ന ആശയത്തിലൂടെ എല്ലാത്തരം ആധാരങ്ങൾക്കും ഡിജിറ്റൽ രൂപം നൽകും. ആധാര പകർപ്പുകൾ ഓൺലൈനിൽ […]

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; പ്രതിരോധത്തിന് അടിയന്തര നടപടിയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. ആതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും […]

“കേരളത്തിലേക്ക് മടങ്ങുന്ന ഗൾഫ് യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ വൻ വർധന “

അവധിക്കാലത്തു കേരളത്തിലേക്കു മടങ്ങുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് വൻ നിരക്ക് ഈടാക്കി വിമാന കമ്പനികളുടെ ആകാശ കൊള്ള. എല്ലാ വിമാന കമ്പനികളും മൽസരിച്ചാണു നിരക്കു കുത്തനെ ഉയർത്തിയത്. അതേ സമയം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് ഇപ്പോൾ വലിയ നിരക്കു വർധനയില്ല. ജൂലൈ ഒന്നിനു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് 44,000 രൂപയാണ്. അതേദിവസം തിരുവനന്തപുരത്തു നിന്ന് അങ്ങോട്ട് പോകാൻ 12,000 രൂപയും. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല […]

ജോർദാനിൽ വിഷവാതക ദുരന്തം; 10 മരണം, 250 ലേറെ പേർ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ജോർദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോർച്ച. 10 പേർ മരിച്ചു. 250 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ക്ലോറിൻ വാതകമാണ് ചോ‍ർന്നതെന്ന് ആദ്യ നി​ഗമനം. ന​ഗരത്തിലെ ആശുപത്രികൾ നിറഞ്ഞു. താൽക്കാലിക ആശുപത്രി തുറന്നു. ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണവിധേയമെന്ന് സ‍ർക്കാർ അറിയിച്ചു. ജോർദാനിലെ ഏക തുറമുഖമാണ് അഖാബ

ഇനി കുട്ടികളെ അഭിനയിപ്പിക്കരുത് ; കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ, പ്രത്യേകിച്ച്‌ ആറ് വയസ്സിന് താഴെയുള്ളവരെ തീവ്രമായ ലൈറ്റിന്റെ വെളിച്ചത്തില്‍ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പ് ചെയ്യാനോ പാടില്ല. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. ഒരു കുട്ടിയെയും ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നല്‍കണം. രാത്രി 7 മണിക്കും രാവിലെ എട്ട് മണിക്കും ഇടയില്‍ അവരെ ജോലി […]