ജൂൺ 29.
ജോസഫ് ഇടമറുക് സ്മരണ .
യുക്തി ചിന്തയുടെ സമരപഥങ്ങളിൽ ശാസ്ത്രീയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയാണ് ജോസഫ് ഇടമറുക് .
പത്രപ്രവർത്തകൻ ,
യുക്തിവാദി ,
ഗ്രന്ഥകാരൻ ,
രാഷ്ട്രീയ പ്രവർത്തകൻ .
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഇടമറുകിൽ ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തിൽ 1934 സെപ്റ്റംബർ 7 ന് ജനിച്ചു .
ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം 19 മത്തെ വയസ്സിൽ
‘ ക്രിസ്തു ഒരു മനുഷ്യൻ ‘
എന്ന പുസ്തകം എഴുതിയതിനെത്തുടർന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു .
ഈഴവ സമുദായത്തിൽ ജനിച്ച സോളിയെ 1954 ൽ വിവാഹം കഴിച്ചതോടു കൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി .
തൊടുപുഴയിൽ നിന്നും ‘ ഇസ്‌ക്ര ‘ (തീപ്പൊരി ) എന്ന മാസിക ഇക്കാലയളവിൽ പുറത്തിറക്കി .
മാർക്സിയൻ ആശയങ്ങളിൽ ആകൃഷ്‌ടനായി ,
റെവല്യൂഷ്യനറി സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് റെവല്യൂഷ്യണറി കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്ന് പ്രവർത്തിച്ചു .റെവല്യൂഷ്യണറി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ,കേന്ദ്ര കമ്മിറ്റിയംഗമായും പ്രവർത്തിച്ചിരുന്നു .മലനാട് കർഷക യൂണിയൻ സെക്രട്ടറിയുമായിരുന്നു .
വിളംബരം ,തേരാളി ,യുക്തി എന്നീ യുക്തി വാദ മാസികകളിൽ സജീവമായി പ്രവർത്തിച്ചു .
1971 ൽ കേരളഭൂഷണം ,അൽമാനാക്ക് ,മനോരാജ്യം ,കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി .
1977 ൽ എറൌണ്ട് ഇന്ത്യ എന്ന മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി .
അതേ വർഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരങ്ങളുടെ ദില്ലി ലേഖകനായി .
കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി ,വൈസ് .പ്രസിഡന്റ് എന്നീ നിലകളിലും ,കേരള മിശ്ര വിവാഹ സംഘം ജനറൽ സെക്രട്ടറി ,ദില്ലി യുക്തിവാദി സംഘം പ്രസിഡന്റ് ,ലോക നാസ്തിക സംഘം വൈസ് .പ്രസിഡന്റ് ,
റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ ഓണററി അസ്സോസിയേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു .
1978 ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു .
പ്രധാന രചനകൾ
————————
മതം ,തത്ത്വചിന്ത ,മുതലായ വിഷയങ്ങളെ അധികരിച് 170 ൽ
അധികം കൃതികളുടെ രചയിതാവാണ് ഇടമറുക് .
ആത്മകഥയായ ” കൊടുങ്കാറ്റുയർത്തിയ കാലം ” എന്ന പുസ്തകത്തിന് 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു .
മറ്റ് പ്രധാന കൃതികൾ
* ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല .
* ഉപനിഷത്തുകൾ ഒരു വിമർശന പഠനം .
* ഖുർആൻ ഒരു വിമർശന പഠനം .
* ഭഗവത് ഗീത ഒരു വിമർശന പഠനം .
* യുക്തിവാദ രാഷ്ട്രം .
* കോവൂരിന്റെ സമ്പൂർണ്ണ കൃതികൾ
( തർജ്ജമ )
* കൊടുങ്കാറ്റുയർത്തിയ കാലം.
( ആത്മകഥ )
ജനനം 1934 സെപ്റ്റംബർ 7.
മരണം 2006ജൂൺ 29.
പ്രണാമം .
A.S.Indira .
About The Author
No related posts.