ജോർദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോർച്ച. 10 പേർ മരിച്ചു. 250 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ക്ലോറിൻ വാതകമാണ് ചോർന്നതെന്ന് ആദ്യ നിഗമനം. നഗരത്തിലെ ആശുപത്രികൾ നിറഞ്ഞു. താൽക്കാലിക ആശുപത്രി തുറന്നു. ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണവിധേയമെന്ന് സർക്കാർ അറിയിച്ചു. ജോർദാനിലെ ഏക തുറമുഖമാണ് അഖാബ













