LIMA WORLD LIBRARY

ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു; സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുമെന്നു റനിൽ

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷിയോഗത്തിന്റെ തീരുമാന‌പ്രകാരമാണ് രാജിയെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു. സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുമെന്നും റനില്‍ വിക്രമസിംഗെ പ്രതികരിച്ചു. അതിസങ്കീര്‍ണ പ്രതിസന്ധി സാമ്പത്തിക തകര്‍ച്ചയില്‍പ്പെട്ട ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതി പിടിച്ചടക്കി പ്രക്ഷോഭകര്‍. കൊളംബോയില്‍ കടല്‍ത്തീരത്തെ  പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത പതിനായിരങ്ങള്‍ വസതിക്കുളളിലേക്ക് ഇരച്ചുകയറുകയായിരുന്നു. സൈന്യവും പൊലീസും പ്രക്ഷോഭകരെ തടഞ്ഞില്ല. റോഡ്, റെയില്‍ ഗതാഗത നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തു. കൊളംബയിലേക്ക് പതിനായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റ 33 പ്രക്ഷോഭകര്‍ ആശുപത്രിയില്‍. രണ്ടുപേരുടെ നില ഗുരുതരം. […]

വിമാന ടിക്കറ്റ് നിരക്കുകളിൽ പത്തിരട്ടി വരെ വര്‍ധന: ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍

ദില്ലി: വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്രസർക്കാർ. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് കമ്പനികൾ. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു.  ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ കുതിച്ചു കേറി കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ […]

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 15

രണ്ടാം ഓണം ദിനേശന്റെ ക്ഷണപ്രകാരം അവിടെയാണല്ലോ. വര്ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവുകള് മുറിഞ്ഞു പോയിരുന്നത് ഇന്ന് മക്കളായിട്ടു കൂട്ടി ഇണക്കിയിരിക്കുന്നു. അതിന്റെ ഒരു സന്തോഷം എല്ലാവര്ക്കും ഉണ്ടായിരുന്നു. അന്ന് വൈദ്യരുടെ ജന്മദിനമാണ്. എല്ലാ വര്ഷവും രണ്ടോണത്തിനു വൈദൃഗൃഹത്തില് സദ്യയാണ്. നാടടക്കം ആബാലവൃദ്ധ ജനങ്ങളും അവിടെയാണ് ഭക്ഷണം കഴിക്കുക. എന്നാല് ഈ വര്ഷം അതിനു മാറ്റം വന്നിരിക്കുന്നു. രണ്ടോണം എല്ലാവരും സ്വന്തം വീട്ടില് ആഘോഷിക്കണമെന്നു പാര്ട്ടി നിര്‌ദ്ദേശിച്ചിട്ടുണ്ട്. മൂന്നു ഓണ ദിനങ്ങള് വേണ്ടപോലെ സ്വഗൃഹത്തില് വച്ച് വിളമ്പിത്തിന്നാന് ഉള്ള വക […]

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -2 മധുരം വെയ്പിനു മുൻപ്

”വല്യമ്മച്ചീ, ഈ ക്യാമറയിലേക്കൊന്നുനോക്കി ചിരിച്ചേ.” അന്നാമ്മയുടെ എഴുപത്തിയെട്ടു വർഷം പഴക്കമുള്ള കണ്ണുകൾ ക്യാമറാലെൻസിലേക്കു പറന്നു.  മോളിക്കുട്ടി ചുരിദാറിന്റെ ഷാൾ പിന്നിലേക്ക് നീക്കിയിട്ടു. പുട്ടപ്പ് ചെയ്തു പിന്നിയ തലമുടിയുടെ ഒരു വശത്തു കോർത്ത മുല്ലപ്പൂമാല തോളിനു മുന്നിലേക്കിട്ട് നിർദേശിച്ചു. ”ആ കണ്ണടയെടുത്തു വെച്ചോളൂ. എന്നാലേ ഒരു ഗെറ്റപ്പ് ഉള്ളൂ.” ”ഒള്ള ഗെറ്റപ്പൊക്കെ മതി. ചിരിയൊന്നും വരണില്ല മോളി.  ഇനിയീ ലോകമൊക്കെ വീണ്ടും നേരെചൊവ്വേ ആകണമെങ്കിൽ എത്ര കാലമെടുക്കും? കെട്ടിപൊക്കിയതൊക്കെ ഇടിഞ്ഞുവീണതു പോലെയായി.  നാളത്തെ കല്യാണമൊന്നു കഴിഞ്ഞുകിട്ടിയാ മതിയായിരുന്നു.” അന്നാമ്മ […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 15 കാലങ്ങള്‍ക്കപ്പുറത്ത് | കാരൂർ സോമൻ

ഒരു ശനിയാഴ്ച. ശങ്കരന്‍ നായരുടെ പുതിയ ബംഗ്ലാവിന്‍റെ മുറ്റത്ത് മണ്ടന്‍ മാധവന്‍ കഴിഞ്ഞ രാത്രിയില്‍ കെണിയില്‍ വീഴ്ത്തിയ രണ്ട് പന്നിയെലികളെ നിരീക്ഷിച്ചുകൊണ്ട് നില്ക്കുമ്പോഴാണ് മുറി തുറന്ന് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പുറത്തേക്ക് പോയത്. മാധവന്‍ മനസ്സിലാക്കിയിരിക്കുന്നത് പെണ്‍കുട്ടികളില്‍ ചിലരൊക്കെ വരുന്നത് അകത്തിരിക്കുന്ന കമ്പ്യൂട്ടര്‍ ജോലിക്കെന്നാണ്. അകത്ത് നടക്കുന്ന ചുംബനങ്ങളോ തലോടുകളോ മറ്റുള്ളതൊന്നും അയാള്‍ക്കറിയില്ല. വീട്ടിലെ കാവല്‍ക്കാരനെങ്കിലും മാധവന് ഏറെ ഇഷ്ടം രാത്രികാലം കിഴങ്ങുകള്‍ കരണ്ടുതിന്നുന്ന എലികളെ പിടിക്കാനാണ്. മണ്ണ് മാന്തി അതിനുള്ളില്‍ ചൂരല്‍ കൊണ്ടുള്ള […]