ടാഗോറിന്റെ പത്രാധിപർ; ഗാന്ധിജിയുടേയും. ശ്രീരാമാനന്ദ ചാറ്റർജി! – എം രാജീവ് കുമാർ

രബീന്ദ്ര ടാഗോറിന്റെ കഥകളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന മോഡേൺ റിവ്യുവിന്റെ പത്രാധിപർ ശ്രീരാമാനന്ദ ചാറ്റർജിയുടെ പ്രസക്തി എന്താണ്? കേസരിയുടേയും കൗമുദി ബാലകൃഷ്ണന്റേയും കേരളത്തില പ്രസക്തിയ്ക്കും മീതെയാണ് ആ ഒരാനുകാലികത്തിന്റെ ദേശീയ പ്രസക്തി. അലഹബാദിൽ നിന്നാരംഭിച്ച പത്രമാണ് സച്ചിദാനന്ദ സിൻഹയുടെ 1903 ൽ തുടങ്ങിയ “ഹിന്ദുസ്ഥാൻ റിവ്യു”വും ശ്രീരാമാനന്ദ ചാറ്റർജിയുടെ മോഡേൺ റിവ്യുവും. തേജ് ബഹദൂർ സപ്രുവിന്റെ “ഇരുപതാം നൂറ്റാണ്ടും” ഏതാണ്ട് ഓരേ കാലത്താണ് ചറപറേന്ന് എല്ലാം തുടങ്ങിയത്. ഇന്ത്യ സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടിത്തുടങ്ങിയിരുന്നല്ലോ. 1907 ലാണ് […]
കർക്കടക കടലിരമ്പം – ഉല്ലാസ് ശ്രീധർ

എന്റെ കുട്ടിക്കാലത്ത് കടലിനെ ആദ്യമറിയുന്നത് കടലിരമ്പത്തിലൂടെയാണ്… വീട്ടിൽ നിന്ന് അകലെയായതു കൊണ്ട് കടലിനെ കണ്ടിട്ടില്ല… കർക്കടകത്തിൽ കടൽ കലി തുള്ളും… പണ്ടത്തെ കർക്കടകത്തിൽ എന്നും മഴയായതിനാൽ നക്ഷത്രങ്ങൾ മഴമേഘങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കും… ടെലിവിഷൻ ഇല്ലാത്ത കാലം, എട്ടര കഴിഞ്ഞാൽ റേഡിയോയിൽ മലയാളം പരിപാടികളും ഇല്ല… മഴയുടെ തണുപ്പും ചെറിയ കാറ്റുമുള്ളതു കൊണ്ട് അത്താഴം കഴിഞ്ഞാലുടൻ കിടക്കും… അപ്പോഴാണ്, അങ്ങകലെ കടലിന്റെ ഇരമ്പം കേൾക്കുന്നത്… പേടിയാകുന്ന, പേടിയാക്കുന്ന കടലിരമ്പം കേൾക്കുമ്പോൾ വല്ലാതെ പേടി തോന്നും… കടൽ കയറി കയറി വരുന്നതുപോലെ […]
തേടരുതെന്നെ – ഗീത മുന്നൂര്‍ക്കോട്

ആർക്കും പിടികൊടുക്കാതെ കുതിച്ചോടുന്ന ഒരാളുണ്ട് എന്റെയുള്ളിൽ കടുംപച്ചക്കൊടുംകാട്ടിലേക്ക് ഓടിയൊളിക്കുന്ന ഒരാൾ ചിന്നംവിളികൾക്കും കുരങ്ങൻചാട്ടങ്ങൾക്കും കിളി /കൂമൻവിളികൾക്കും വന്യതയുടെ ഗർജ്ജനങ്ങൾക്കുമൊപ്പം കൂട്ടുകൂടാൻ സ്വയമങ്ങനെ പ്രക്രുതിയ്ക്കിരപ്പെടാൻ തത്രപ്പെടുന്ന ഒരാൾ ഒരുവേള കടുംനീലയാഴങ്ങളിൽ വിഷമവിഷം കുടിച്ച് മുങ്ങിമയങ്ങും പവിഴപ്പുറ്റുകളിലോന്നിൽ പൂമെത്തയെന്നും ധരിച്ച് ഉറങ്ങാനാകാം സ്രാവുകളുടെ പൽക്കൂടുകളിൽ തിമിംഗലഗുഹയുടെ വിസ്താരങ്ങളിൽ കടലലകൾ മദിക്കുന്ന സർപ്പനീലങ്ങളിൽ തീരത്തിറയാട്ടങ്ങളിൽ എവിടെയും നുഴഞ്ഞുകേറിയിരുന്നേയ്ക്കാവുന്ന ആ ഒരാൾ ഒരുപക്ഷേ ആക്രമിക്കപ്പെടാൻ നെഞ്ചുവിരിച്ചുനിൽപ്പുണ്ടാകും… പറന്നുപോകുന്ന വാനങ്ങൾ നിങ്ങളുടെ കാഴ്ചകളിൽ നിന്നും മറച്ചേക്കും പരശതം പ്രകാശവേഗങ്ങളി- ലെന്റെ പേടകം അദൃശ്യവീചികളായേക്കാം ശതകോടി […]



