LIMA WORLD LIBRARY

കോവിഡ്: നേപ്പാളിൽ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്

കഠ്മണ്ഡു ∙ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തി. 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ജുലാഗഡ് അതിർത്തിയിലൂടെ എത്തിയവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യ സന്ദർശിച്ചു മടങ്ങിയ ഒട്ടേറെ നേപ്പാളി സഞ്ചാരികൾക്കും രോഗം പിടിപെട്ടു. English Summary: COVID-19: Nepal bars Indian visitors from entering country

റഷ്യൻ സേനാതാവളത്തിൽ ഉഗ്രസ്ഫോടനങ്ങൾ

കീവ്∙ യുക്രെയ്നിൽ നിന്ന് 2004 ൽ റഷ്യ പിടിച്ചെടുത്ത് കൂട്ടിച്ചേർത്ത ക്രൈമിയയിലെ സാകി സൈനിക താവളത്തിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, യുദ്ധവിമാനങ്ങൾ നശിക്കുകയോ ആൾനാശം സംഭവിക്കുകയോ ചെയ്തില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. യുക്രെയ്നിന്റെ ആക്രമണം ഉണ്ടായതാണെന്ന പ്രചാരണം റഷ്യ നിഷേധിച്ചു. യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. English Summary: Ukraine war: Blasts rock Russian airbase in annexed Crimea

വൈറ്റ്ഹൗസിലെ 15 പെട്ടി രേഖകൾ കടത്തി; ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി. വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു പാം ബീച്ചിലെ മാർ അലാഗോയിയിൽ പ്രവേശിച്ച എഫ്ബിഐ സംഘം സേഫ് കുത്തിത്തുറന്നു പരിശോധിച്ചത്. റെയ്ഡിൽ ശക്തമായി പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു തടയാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു. 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ടപ്പോൾ 15 പെട്ടി ഔദ്യോഗിക രേഖകൾ ട്രംപ് മാർ അലാഗോയിലേക്കു […]

റോഡുകളിലെ നരഭോജികൾ – കാരൂർ സോമൻ, ലണ്ടൻ

മുൻകാലങ്ങളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജികളുണ്ടായിരുന്നെങ്കിൽ ഈ നരഭോജികൾ ഇന്ന് ജീവിക്കുന്നത് കേരളത്തിലെ നാടൻ ദേശീയ പാതകളിലാണ്. വനങ്ങളിലെ മൃഗങ്ങൾ പോലും മനുഷ്യരെ പ്പോലെ അപകടങ്ങളിൽ മരിക്കുന്നില്ല. എത്രയോ കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും തമ്മിലുള്ള പോരാട്ട മരണങ്ങളാണ്  നമ്മുടെ റോഡുകളിൽ സംഭവിക്കുന്നത്.  ഒരു ജീവിയേയും കൊല്ലരുത് എന്ന പ്രമാണം മൃഗങ്ങൾക്കില്ല.അത് തന്നെയാണ് നമ്മുടെ റോഡുകളിൽ ദൈനംദിനം കാണുന്നത്.മനുഷ്യന്റെ ജീവനെടുക്കുന്ന കുഴികളുണ്ടാക്കി യവർ യാതൊരു അപമാനബോധമില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ മടിശ്ശീല വീർപ്പിച്ചങ്ങനെ സസുഖം വാഴുന്നു. അവരാകട്ടെ റോഡിന്റെ ഉദ്ഘാടനം നടത്തി […]