LIMA WORLD LIBRARY

കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം) – ഡോ. മുഞ്ഞിനാട് പത്മകുമാർ

കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍  കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ […]

ദാർശികനും തീഷ്ണമതിയുമായിരുന്നു ഫാ. ജോർജ് നേരേ വീട്ടിൽ ഡോ.ജോസ് പുതിയേടത്ത് –

കൊച്ചി: വ്യക്തമായ ദാർശനിക കാഴ്ചപ്പാടും ആഴമേറിയ പൗരോഹിത്യ തീഷ്ണതയും പുലർത്തിയ വൈദീകനായിരുന്നു ഫാ.ജോർജ് നേരേ വീട്ടിലെന്ന് അതിരൂപത വികാരി ജനറാൾ റവ.ഡോ.ജോസ് പുതിയേടത്ത് പറഞ്ഞു. കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം. അങ്കമാലി അതിരൂപത ഡയറക്ടറായിരുന്ന ഫാ. ജോർജ് നേരേ വീട്ടിലിന്റെ അനുസ്മരണ സമ്മേളനം കലൂർ റിന്യുവൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ജനറാൾ . ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിക്കുകയും പൗരോഹിത്യ ജീവതത്തിൽ പുലർത്തേണ്ട നിഷ്ഠകളും , ധാർമ്മികതയും നീതിബോധവുമെല്ലാം പ്രകടിപ്പിക്കുകയും […]

വല്മീകം (ചെറുകഥ) —ഗീത മുന്നൂർക്കോട്—

 നൈമിഷിക വികാരങ്ങളുടെ നിറഞ്ഞ നിറങ്ങളുണ്ടായിരുന്നു, അന്ന് ഉണർന്നെഴുന്നേറ്റപ്പോൾ മനസ്സിൽ. ഉത്സാഹഭരിതമായ ഉത്സവത്തിമർപ്പുകളാൽ  വീടും നിറഞ്ഞ് നിന്നു. വീട്ടിലോരോരുത്തരും ഏറെ സന്തോഷത്തിലാണ്. എല്ലാവരും ക്ഷേത്രത്തിലെ താലപ്പൊലിക്ക് പോകാൻ നേരത്തെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ഞാൻ മാത്രം ദിവസം ഉഴുവൻ മുഷിഞ്ഞിരുന്നു.   സന്ധ്യയായതോടെ ദീപം കൊളുത്തി ഓപ്പോളും കുട്ടികളും അനിയനുമെല്ലാം അമ്പലത്തിലേക്ക് യാത്രയായി. എന്റെയിരുപ്പു കണ്ടിട്ടാകണം ,എനിക്ക് താല്പര്യമുണ്ടാകില്ലെന്നു വിശ്വസിച്ചിട്ടും അമ്മ വിളിച്ചു ചോദിച്ചു..‘…ന്തേ കുട്ട്യേ …നീയ് പോണില്ല്യേ …അമ്പലത്തിലിന്ന് താലപ്പൊലീണ്ടല്ലോ…’ തന്റെ മുഖത്തെ നിർവികാരത കണ്ടിട്ടാകണം അമ്മ […]

രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷിക ദിനത്തില്‍ അനുസ്മരണവുമായി പുഷ്കർ സിംഗ് ധാമിയും ജെ പി നദ്ദയും

ഡെറാഡൂൺ: ​​രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയും. “സാംസ്കാരിക ബോധമുള്ള മനുഷ്യനും, ലോകപ്രശസ്ത എഴുത്തുകാരനും, കവിയും മഹാനായ സാഹിത്യകാരനും, ദേശീയ ഗാനത്തിന്റെ രചയിതാവും, നൊബേൽ സമ്മാന ജേതാവുമായ ഗുരുദേവന് ആദരം,” അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് പുറമേ, ജെ പി നദ്ദയും രവീന്ദ്രനാഥ ടാഗോറിനെ അനുസ്മരിച്ചുകൊണ്ട് എഴുതി, “ദേശീയ ഗാനത്തിന്റെ രചയിതാവും ലോകപ്രശസ്ത കവിയും മഹാനായ തത്ത്വചിന്തകനും […]

Dr.E.K.Janaki Ammal

Dr.E.K.Janaki Ammal is a distinguished scientist of international repute with impeccable academic credentials. She was the first woman from India to earn a doctorate in Botany from an American University.  She was the first woman from Kerala to receive a doctorate in science. She was an expert in Cytogenetics, Phytogeography, Ethno botany and Plant Taxonomy […]

കുട്ടനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന റോഡുകൾ ഉയർത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി.

ഡോ. ജോൺസൻ വി. ഇടിക്കുള എടത്വ: കുട്ടനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും അമ്പലപ്പുഴ പൊടിയാടി റോഡും ഉയർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ആലപ്പുഴ-ചങ്ങനാശ്ശേരി, അമ്പലപ്പുഴ-തിരുവല്ല പാതകളിൽ വെള്ളംകയറിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിർത്തിവെച്ചു. പമ്പാനദി കരകവിഞ്ഞ് ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല പാതയിൽ നെടുമ്പ്രത്തും നീരേറ്റുപുറത്തും വെള്ളംകയറി.ഒരു കിലോമീറ്റർ ദൂരമുള്ള വെള്ളക്കെട്ടിലൂടെ എത്തുന്ന വലിയവാഹനങ്ങളടക്കം പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് ഒരുവശത്തുകൂടി മാത്രമാണ് […]

കവിത പാഠം – രചന. ബിജു

അഛനാണ് ഏറ്റവും വലിയ പാഠ പുസ്തകം കറ കളഞ്ഞ സ്നേഹത്തി ൻ്റെ സഹനതയുടെ കാരുണ്യത്തി ൻ്റെ ഉറവിടമാണാ മുഖം മക്കളെ താരാട്ടി സ്നേഹ സ്പർശത്താൽ കൈക്കുമ്പിളിൽ വാരിയെടുത്തുമ്മ വയ്ക്കവെ കനലെരിയുന്ന വേനൽ ച്ചൂടിൽ തളർന്നുഴലുമ്പൊഴും പിഞ്ചു മുഖമോർത്ത് നാളെയുടെ മധുരസ്വപ്ന ങ്ങൾക്ക് വേണ്ടി വിയർപ്പു തുള്ളികൾ തുടയ്ക്കവെ നന്മയുടെ പ്രതിരൂപമായ വലിയ പാഠ പുസ്തകം ഒരിക്കലും മായാതെ ജ്വലിക്കുന്ന സൂര്യതേജസ്സാ യ് വാടാതെ കൊഴിയാതെ കാത്തുസൂക്ഷിക്കാമൊരു നിധിപോലെയെന്നും

Home Sweet Home – മോഹൻദാസ് മുട്ടമ്പലം

വീട് ഒരഭയമരമാവുമ്പോൾ, അതിന്റെ ചില്ലകളിൽ ഒന്നു കൂടു കൂട്ടാൻ മോഹം…. തളർന്നെത്തുമ്പോൾ ശിരസിലേക്ക് ഒരിളം തലോടലായി പതിക്കുന്ന ഒരില… കാലിടറുമ്പോൾ നീണ്ടു വരുന്ന ഒരു കരം… മിഴി നനയുമ്പോൾ നീർ തുടയ്ക്കാൻ ഒരു ചൂണ്ടുവിരൽ സ്പർശം… മഴ നനയുമ്പോൾ ഒരു കുടയുടെ പാതി … തനിച്ചിരിക്കുമ്പോൾ ഉറക്കെ വിളിക്കാൻ ഒരു പേര്‌ തളരുമ്പോൾ തല ചായ്ക്കാൻ ഒരു ചുമൽ എന്റെ കണ്ണുനീർത്തുള്ളിയും നിന്റെ കണ്ണുനീർത്തുള്ളിയും ഒന്നാകുന്ന നിമിഷം മോഹൻദാസ് മുട്ടമ്പലം

പറങ്ങോടീപരിണയം: ഒരു നോവൽപാരഡി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ മലയാള കൃതികൾ വായിച്ചാൽ ചിരിച്ചു മണ്ണുകപ്പും. അതിലൊന്നാണ് “പറങ്ങോടീപരിണയം”. പേരു കേൾക്കുമ്പോൾ തന്നെ ചിരി വരുന്നില്ലേ? 1892 ൽ എഴുതപ്പെട്ട കൃതിയാണിത്. നോവൽ. ലക്ഷണയുക്തമായ ആദ്യ നോവൽ “ഇന്ദുലേഖ” പുറത്തിറങ്ങിയതിനു പിന്നാലെ അതിനെ അനുകരിച്ച്‌ ഓരോ ഇന്ദുലേഖാമാധവന്മാർ പുറത്ത് വരാൻ തുടങ്ങി. അത്തരം പ്രവണതകളെ ആക്ഷേപിച്ചു കൊണ്ടും ഇന്ദുലേഖയെ ഒന്നു കളിയാക്കിയും എഴുതിയ കൃതിയാണ് “പറങ്ങോടീപരിണയം” കിഴക്കേപ്പാട്ട് രാമൻ മേനോനാണ് ഈ ചെറു നോവലിന്റെ കർത്താവ്. മുപ്പത്തിനാലാം വയസ്സിൽ അന്തരിച്ച അദ്ദേഹം മരിക്കുന്നതിന് […]

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം അവസരത്തിനൊത്തുയരുന്നവരാകണം. – ജോസ് ക്ലെമന്റ്

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം അവസരത്തിനൊത്തുയരുന്നവരാകണം. ജീവിതം ഒരു മൽസരമാണെന്ന ബോധ്യത്തോടെ ലഭ്യമാകുന്ന അവസരങ്ങളെ നഷ്ടപ്പെടുത്താതെ പൂർണമായി ഉപയോഗിക്കുന്നവരാകുക. നമ്മുടെ അലസതയെ ഉപേക്ഷിച്ച് സമയബന്ധിതമായി മുന്നേറാൻ നമുക്ക് കഴിയണം. അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്ന വചനം നമ്മുടെ നിഷ്‌ക്രിയത വെടിയാനുള്ള ആഹ്വാനമാന്നെന്ന് ഓർക്കുക. നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തികളിലും നാം സത്യസന്ധത യുള്ളവരാകണം. നമ്മുടെ സംസാരം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതും അതേ സമയം മുറിപ്പെടുത്താത്തതും അവസരോചിതവുമായിരിക്കട്ടെ. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള ക്ഷമയും മനതുറവും നമുക്കുണ്ടാകണം. അഹന്തയും അസൂയയും കലർന്ന […]

Alone – Geetha Ravindran

When I am left alone l am not actually alone I do enjoy a crowd messing me inside out I am not really alone when no one is around. May the noisy background vains dull may the human presence disappear and dissolve somewhere None to talk with And to tease n tense me Left lonely […]

ഇനി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തീരുമാനിക്കാം; നിയന്ത്രണം നീക്കി

ന്യൂഡൽഹി ∙ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിമുതൽ കമ്പനികൾക്ക് തീരുമാനിക്കാം. ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. അടുത്ത മാസം മുതൽ പുതിയ രീതിയിലുള്ള നിരക്ക് പ്രബാല്യത്തിൽ വരും. എയൽ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടാകുന്ന മാറ്റം കൃത്യമായി വിലയിരുത്തിയാണ് ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാൻ തീരുമാനിച്ചതെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞ. കോവിഡിനു ശേഷം 2020 മേയ് 25ന് സർവീസുകൾ പുനരാരംഭിച്ചപ്പോഴാണ് വ്യോമയാന മന്ത്രാലയം വിമാനത്തിൽ […]

കലക്ടർമാർ കാഴ്ചക്കാരാകരുത്; ദുരന്തത്തെക്കുറിച്ച് ബോധം വേണ്ടേ?: റോഡ് തകർന്നതിൽ കലിപൂണ്ട് കോടതി

കൊച്ചി∙ ഹൈക്കോടതി ഇടപെട്ടതോടെ, റോഡുകളിലെ കുഴികൾ സംബന്ധിച്ച ഉത്തരവാദിത്തം കലക്ടർമാരിലേക്കും നീളുകയാണ്. പൊതുമരാമത്ത്, തദ്ദേശ, ദേശീയപാത റോഡുകൾ എന്ന വേർതിരിവുകൾ ഇല്ലാതെ തന്നെ തങ്ങളുടെ അധികാരപരിധിയിലെ റോഡുകളിൽ അപകടമുണ്ടാകാതിരിക്കാൻ സജീവമായ നടപടികൾ സംസ്ഥാനത്തെ 14 കലക്ടർമാരും സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. ഇതിനു പിറ്റേന്നുതന്നെ കോടതി അവധി ദിനമാണെങ്കിലും രണ്ടു കലക്ടർമാർക്കു നിർദേശവും അദ്ദേഹം നൽകി. അങ്കമാലി – മണ്ണൂത്തി ദേശീയ‌പാതയിൽ അശാസ്ത്രീയമായിട്ടാണു കുഴികൾ മൂടുന്നതെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ, സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാനാണു തൃശൂർ, […]

യുക്രെയ്നിൽ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം

കീവ് ∙ യുക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്നും യുക്രെയ്നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു. ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകൾ പതിച്ചതെന്ന് യുക്രെയ്നിന്റെ ആണവ കമ്പനിയായ എനർഗോആറ്റം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ റഷ്യൻ സേന സാപോറീഷ്യ പിടിച്ചെങ്കിലും യുക്രെയ്ൻ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. […]