റോഡിലെ അപകടകരമായ കുഴികൾ: കണക്കെടുക്കാൻ എസ്എച്ച്ഒമാർക്ക് നിർദേശം

തിരുവനന്തപുരം∙ അധികാര പരിധിയിലുള്ള സ്ഥലത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ കണക്കെടുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് (എസ്എച്ച്ഒ) എസ്പിമാരുടെ നിർദേശം. ഉന്നതതല യോഗത്തിൽ അവതരിപ്പിക്കാനാണ് കണക്കുകൾ ശേഖരിക്കാൻ നിർദേശിച്ചത്. ജില്ലാ സ്പെഷൽ ബ്രാഞ്ചിനായിരുന്നു കണക്കുകൾ കൈമാറേണ്ടത്. ഇതുപ്രകാരം എസ്എച്ച്ഒമാർ അപകടകരമായ കുഴികളുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറിയതായാണ് വിവരം. അപകടകരമായ കുഴികളുടെ വിവരം പ്രത്യേക ഫോമിൽ പൂരിപ്പിച്ചു നൽകാനായിരുന്നു നിർദേശം. പൊലീസ് സ്റ്റേഷന്റെ പേര്, റോഡിന്റെ പേര്, കുഴികൾ കണ്ടെത്തിയ സ്ഥലം, റോഡിന്റെ പരിപാലനം ആർക്ക് തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടിയിരുന്നത്. […]
പ്രളയത്തിൽ വലഞ്ഞ് പാക്കിസ്ഥാൻ; സ്വാറ്റിൽ ഒലിച്ചുപോയത് 24 പാലങ്ങൾ, 50 ഹോട്ടലുകൾ

ഇസ്‌ലാമാബാദ്∙ കനത്ത മഴയെത്തുടർന്ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ ‘മഴ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. സ്വാറ്റ് നദി വലിയതോതിൽ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവിശ്യയുടെ ദുരന്തനിവാരണ വിഭാഗം നൽകി. സ്വാറ്റ് മേഖലയിൽ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി. ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. മരണം 1000 ആയെന്നും ദശലക്ഷക്കണക്കിനു പേർക്ക് സാമ്പത്തിക സഹായം വേണ്ടതുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാറ്റ്, ഷംഗ്‌ള, മിംഗോറ, കോഹിസ്താൻ മേഖലകളിൽ മിന്നൽ […]
കണ്ണുകൾക്ക് ആനന്ദമേകി ‘അടൽ പാലം’; നാടിന് സമർപ്പിച്ച് നരേന്ദ്ര മോദി– ചിത്രങ്ങൾ

വഡോദര ∙ ഗുജറാത്തിലെ സബർമതി നദിയിൽ കാൽനട യാത്രക്കാർക്കായി ഒരുക്കിയ അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ നിർമിച്ച പാലം ദ്വിദിന സന്ദർശനത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് മോദി തുറന്നുകൊടുത്തത്. അടൽ പാലം (Photo – Twitter/@SRFDCL) അടൽ പാലം (Photo – Twitter/@yogeshrathore72) നദിയുടെ പടിഞ്ഞാറൻ വശത്തെ പൂന്തോട്ടവും കിഴക്കൻ വശത്തെ കലാ – സാംസ്കാരിക കേന്ദ്രവും തമ്മിൽ ബന്ധിപ്പിച്ചാണ് നടപ്പാലം. നദിയുടെ കിഴക്കൻ, പടിഞ്ഞാറൻ കരകളെ […]
പാക്കിസ്ഥാനിലെ പ്രളയം, മരണം 937; ദുരന്തം നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്‍ലാമാബാദ് ∙ പ്രളയവും മഴക്കെടുതിയും രൂക്ഷമായ പാക്കിസ്ഥാനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 937 ആയി. ഇതിൽ 343 പേർ കുട്ടികളാണ്. 3 കോടി ജനങ്ങൾക്ക് വീടു നഷ്ടമായി. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. ഇവിടെ മാത്രം 300 പേർ മരിച്ചു. ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകളിലും കടുത്ത നഷ്ടമുണ്ടായിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിൽ 37 പേർ മരിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഓഗസ്റ്റിൽ 166.8 മില്ലീമീറ്റർ മഴയാണ് […]
യുദ്ധമേഖലയിൽ ജനങ്ങളെ ഒഴിപ്പിക്കൽ വേഗത്തിലാക്കി യുക്രെയ്ൻ

കീവ് ∙ റഷ്യൻ സേന ആക്രമണം കടുപ്പിച്ച പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായും ഒഴിപ്പിക്കാൻ യുക്രെയ്ൻ സർക്കാർ നടപടി ആരംഭിച്ചു. ശൈത്യകാലമായതിനാൽ രൂക്ഷമായ തണുപ്പിൽ നേരിടാവുന്ന പ്രശ്നങ്ങൾ കൂടി പരിഗണിച്ചാണിത്. ഇതേസമയം, സപോറിഷ്യ ആണവോർജ ഉൽപാദന കേന്ദ്രത്തിൽ നിന്ന് റഷ്യൻ സേനയെ പൂർണമായി ഒഴിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ആണവകേന്ദ്രത്തിനു സമീപമുള്ള ഒരു താപവൈദ്യുതനിലയത്തിലെ കൽക്കരി സംഭരണികൾക്കു തീ പിടിച്ചത് ആശങ്ക വർധിപ്പിച്ചു. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ […]
മതതമ്പ്രാക്കന്മാരെ പെൺകുട്ടികൾ ശബ്ദിക്കട്ടെ – കാരൂർ സോമൻ, ചാരുംമുടൻ

കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂ ടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദ്ദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺ […]
ഒരേ ഒരു വി സി! ബാലകൃഷ്ണപ്പണിക്കർ – എം രാജീവ് കുമാർ ഒരേ ഒരു

ഇപ്പോൾ വൈസ് ചാൻസിലറന്മാരെപ്പറ്റിയാണല്ലോ ചർച്ച നടക്കുന്നത്. വി.സി. മാർ നിരവധിയാണ്. എന്നാൽ മലയാള സാഹിത്യത്തിൽ ഒരേ ഒരു വി സിയേ നമുക്കുള്ളൂ. വി.സി. ബാലകൃഷ്ണപ്പണിക്കർ. 1889 മാർച്ച് 1 ന് ജനിച്ച് 1912 ഒക്ടോബർ 20 ന് അന്തരിച്ച ഒരു കവിയും പത്രാധിപരും നമുക്കുണ്ടായിരുന്നു. വി.സി. ബാലകൃഷ്ണപ്പണിക്കർ. കേവലം 23-ാം വയസ്സിൽ ക്ഷയരോഗബാധിതനായി മരിച്ച കവി. അങ്ങനെ ഒരാളേയുള്ളൂ. മലയാളത്തിൽ വി.സി.ക്ക് തുല്യമായി മറ്റൊരാളില്ല. പ്രേമകുമാരനായിരുന്നു. ചെല്ലുന്നിടത്തെല്ലാം പ്രണയം. ഒടുവിൽ തന്റെ കാമുകി മരിച്ചപ്പോൾ പത്തൊൻപതാം വയസ്സിൽ […]
❤️ പുലർചിന്ത❤️ 🎀 സമയനിഷ്ഠയും കൃത്യനിഷ്ഠയും🎀

ഉണർവിന്റെ അടയാളങ്ങളായി നമ്മുടെ ജീവിതത്തോട് സമയനിഷ്ഠയും കൃത്യനിഷ്ഠയും ചേർത്തു വച്ചു നോക്കിയാൽ നേട്ടങ്ങൾ ജീവിതത്തെ ആശ്ലേഷിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് അബ്രഹാം ലിങ്കൺ പറഞ്ഞു വച്ചത് : “The best way to predict our future is to create it” – നമ്മുടെ ഭാവി നമ്മുടെ തന്നെ സൃഷ്ടിയാണെന്ന്. സമയ ക്ലിപ്തതയും കൃത്യനിഷ്ഠയും ജീവിത ടൈം ടേബിളിൽ ഇടം നേടിയാൽ നഷ്ടപ്പെട്ടെന്നു കരുതിയ പറുദീസകളൊക്കെ നമുക്ക് തിരിച്ചു നേടിയെടുക്കാനാവും. ഊഷരതയുടെ അകത്തളങ്ങളിൽ ജീവനുണ്ടാകുമെന്നും ശൂന്യതയുടെ തേങ്ങലുകളിൽ […]
ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യരംഗത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സാംസ്‌കാരിക വിനിമയത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. English Summary: CM Pinarayi Vijayan Meets Sri Lanka’s Health Minister
യുക്രെയ്നിന് 298 കോടി ഡോളറിന്റെ സൈനിക സഹായവുമായി യുഎസ്

കീവ് ∙ യുക്രെയ്നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 298 കോടി യുഎസ് ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിനിടയിലും ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച യുക്രെയ്നിന് യുഎസിന്റെ പ്രഖ്യാപനം ആശ്വാസമായി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പീരങ്കി, ഡ്രോൺ, മറ്റു യുദ്ധോപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ഈ പണം സഹായകമാകുമെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുക്രെയ്നിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുക്രെയ്ന് 5.4 ലക്ഷം പൗണ്ട് സഹായം പ്രഖ്യാപിച്ചു. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി […]
ഭീഷണി പ്രസംഗം: ഇമ്രാൻ ഖാന് താൽക്കാലിക ജാമ്യം

ഇസ്ലാമാബാദ് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ ജഡ്ജിയെയും ഭീഷണിപ്പെടുത്തിയതിന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ചുമത്തിയ ഭീകരവിരുദ്ധ കേസിൽ സെപ്റ്റംബർ 1 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അടുത്ത അനുയായിയും മുൻ മന്ത്രിയുമായ ഷഹ്ബാസ് ഗില്ലിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട സെഷൻസ് ജഡ്ജി സേബ ചൗധരിക്കെതിരെ കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിൽ നടത്തിയ റാലിയിലാണ് ഇമ്രാൻ ഭീഷണിമുഴക്കിയത്. ജഡ്ജിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്നാണ് ഇമ്രാൻ പ്രസംഗിച്ചത്. അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ട് പാർട്ടി […]
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ റഷ്യൻ മിസൈൽ ആക്രമണം; സൈനിക ട്രെയിൻ കത്തി 25 മരണം

കീവ് ∙ യുക്രെയ്ൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെ ബുധനാഴ്ച സൈനിക ട്രെയിനിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ആക്രമണം നടന്നതിനു സമീപമുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 11 വയസ്സുള്ള ബാലന്റെയും സമീപത്തെ കത്തിക്കരിഞ്ഞ കാറിൽനിന്ന് 6 വയസ്സുള്ള കുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. കിഴക്കൻ യുക്രെയ്നിലേക്ക് സൈനിക ഉപകരണങ്ങളുമായി പോയ ട്രെയിനിനു നേരെ നിപോപെട്രോവ്സ്കിലെ ചാപ്ലൈൻ നഗരത്തിൽ വച്ചാണ് മിസൈൽ ആക്രമണമുണ്ടായത്. 3,500 പേർ താമസിക്കുന്ന മേഖലയാണിത്. സൈനിക ട്രെയിനിനു നേരെ ഇസ്കന്ദർ മിസൈൽ […]



