ഇയാൻ ചുഴലിക്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷത്തിലേറെ ജനം ദുരിതത്തിൽ

ന്യൂയോർക്ക് ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വൻനാശം. എംഗിൾവുഡ് മുതൽ ബൊനിറ്റ ബീച്ച് വരെ 25 ലക്ഷത്തിലേറെ ജനം ദുരിതത്തിലായി. മഴയിലും കാറ്റിലും വൈദ്യുതി, ഫോൺ ബന്ധം പൂർണമായും തകർന്നു. പത്തടിയോളം ഉയർന്ന തിരമാലകളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. സാനിബെൽ ദ്വീപിലെ ഏക പാലം തകർന്നു. വിമാനസർവീസുകളും നിർത്തിവച്ചു. ചുഴലിക്കാറ്റ് വീണ്ടും തീവ്രതയാർജിച്ചേക്കുമെന്നു മുന്നറിയിപ്പുള്ളതിനാൽ നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, വെർജീനിയ എന്നീ […]
യുക്രെയ്നിലെ 4 പ്രവിശ്യകൾ ഇന്ന് റഷ്യയോടു കൂട്ടിച്ചേർക്കും; ഉടമ്പടി പുട്ടിന്റെ സാന്നിധ്യത്തിൽ

കീവ് ∙ യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ 4 പ്രവിശ്യകൾ കൂട്ടിച്ചേർക്കുമെന്നു റഷ്യ സ്ഥിരീകരിച്ചു. നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ചയാണു പൂർത്തിയായത്. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്നാണു റഷ്യയുടെ അവകാശവാദം. ഈ മേഖല യുക്രെയ്നിന്റെ 15 ശതമാനത്തോളം വരും. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന […]
ഉലകംചുറ്റും പ്രണയം – ചാക്കോ ഡി അന്തിക്കാട്

ജീവിത പ്രണയത്യാഗത്തിൻ ചരിത്രം മറന്നവർ, മോഹത്തിന്റെ വഴികളിൽ പരവതാനി വിരിയ്ക്കും… കപടസ്വപ്നങ്ങളുടെ ദേശീയപാത തിരഞ്ഞെടുക്കും… ശീതീകരിച്ച മുറിയിൽ ഒരു ഹോർലിക്സ് കാപ്പിയുടെ നുരയും പതയും എണ്ണാൻ സമയം കാണും… പാർക്കുകളിലെ ഒഴിഞ്ഞ ഇരുണ്ട മൂലയിൽ, അത്തറിൻ സുഗന്ധംപൂശിയ ചുംബനങ്ങൾ, തണുത്തു വിറയ്ക്കും കിളികളെ പ്രാകി, കൈമാറും… രതിമൂർച്ചയുടെ ഉച്ചകോടിയിലെ നെടുവീർപ്പുകൾക്ക് തിരകളെക്കാൾ ആവേശമുണ്ടെന്ന് നുണ പറയും… ലോകത്തിലെ എല്ലാ പ്രണയലേഖനങ്ങളും ചേർത്തുവെച്ചാൽ വെള്ളിമേഘങ്ങളേക്കാൾ തിളക്കവും, നീളവും വീതിയും കാണുമെന്ന് വീമ്പു പറയും… ഇതിലൊന്നും വിശ്വസിക്കാത്തവരുടെ പ്രണയനിരാശയിൽ നിന്നുയരും […]
പരാതി മൈക്രോ കഥ / ഗിന്നസ് സത്താർ

പ്രജകൾ രാജാവിനു മുന്നിൽ തെരുവുനായ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. രാജാവ് പട്ടി പ്രേമത്തെക്കുറിച്ച് പ്രസംഗിച്ച് ആയുധധാരികളായ അംഗരക്ഷകരോടൊപ്പം അനുചരന്മാരെയും കൂട്ടി ആകാശ യാത്രക്ക്പുറപ്പെട്ടു. അന്ന് തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം പതിവിലും കൂടുതലായിരുന്നു…
നാശം നാവ് നീട്ടുന്നു! – ജയൻ വർഗീസ്.

ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിരിക്കുന്നു! നാഗരികതയുടെ വിഷപ്പുറ്റുകളിൽ നാശം നാവ് നീട്ടുന്നു! ജീവിതം ആഘോഷിക്കുന്നവർ ജീർണ്ണത നക്കുന്നു! അടിച്ചു പൊളിക്കുന്നവർ അഴുക്കു ചാലിൽ ഇഴയുന്നു! നാക്കു കൊണ്ടും, തോക്കു കൊണ്ടും നാഗരികത ജയിക്കുന്നു! ബൗദ്ധിക അധിനിവേശം ചിന്തയുടെ വരിയുടക്കുന്നു! ജന്തുവാക്കി ഇര പിടിപ്പിക്കുന്നു, ചന്തയാക്കി ഇണ ചേർപ്പിക്കുന്നു! ആഗോളവൽക്കരണത്തിന്റെ അന്തിച്ചന്തയിൽ അറുപത്തി ഒൻപതിന് ബഹുമാന്യത? യദുകുല വായാടിത്തം ഇരുമ്പുലക്ക പ്രസവിപ്പിക്കുന്നു! രാഗിത്തീർക്കുന്ന അഹങ്കാരം കോരപ്പുല്ലുകളിൽ ചോര കിനിയിക്കുന്നു! അഥീനിയൻ ഡെമോക്രസി വിഷക്കോപ്പകൾ നിറക്കുന്നു! കുറ്റമില്ലാത്ത രക്തങ്ങൾ കുരിശുകളിൽ ഒഴുകുന്നു! പരസ്യ വായാടികൾ കൊടും വിഷം തീറ്റിക്കുന്നു കലയും സംസ്കാരവും ചാപിള്ളകളെ പ്രസവിക്കുന്നു! നന്മയുടെ നറും തൂണുകളിന്മേൽ പ്രപഞ്ചം നില നിൽക്കുന്നു! അധർമ്മം പെരുകുമ്പോൾ അടിത്തറ ഇളകുന്നു! കടൽത്തിരകൾ കരയിലേക്ക് വരുന്നു, കാറ്റുകളുടെ ചിറകിൽ മരണം പറക്കുന്നു. ശാസ്ത്ര സംരക്ഷണം കാറ്റിൽപ്പറത്തി സൂക്ഷ്മ വൈറസുകൾ ലോകം കീഴടക്കുന്നു. സോഫോക്ളീസിൻ ദാർശനികതയിൽ ഗ്രീക്ക് മിതോളജി വിരൽ ചൂണ്ടുന്നു : അധർമ്മികൾ അധികാരത്തിൽ വരുമ്പോൾ ജനജീവിതം ദുരിതക്കയങ്ങളിൽ മുങ്ങുന്നു. ഭൂഖണ്ഡങ്ങൾ വിറ കൊള്ളിച്ചു കൊണ്ട് ഭൂകമ്പങ്ങൾ മുരളുന്നു! കരച്ചിലും പല്ലുകടിയും ദിഗന്തങ്ങളെ നടുക്കുന്നു! ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്ത് ഇരിക്കുമ്പോൾ, സർവ്വ നാശം നാവ് നീട്ടുന്നു, വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ?
കാത്തിരിപ്പ്.. – ഹരി മുന്ദ്ര.

ഒരിളം തെന്നൽ വന്നെൻ കണ്ണിമകളെ തഴുകി തലോടി താരാട്ടു പാടിയെങ്കിലും .. ഇമ ചിമ്മാതെ ഞാൻ കാത്തിരുന്നു … നിന്നെ വരവേൽക്കുവാനായി .. നേരമെത്രയോ കടന്നു പോയി … എൻ കണ്ണിമകളെ പ്പോഴോ പാതി മയങ്ങിയ നേരത്തു കാത്തിരുപ്പിന്നു വിരാമമിട്ടു നീ വന്നു ചേർന്നെന്നരുകിൽ . കാലം നിന്റെ മുടിയിഴകളിൽ വെള്ള വര കോറിയിട്ടു …. എങ്കിലും നിന്റെ കണ്ണുകളിലെ തീഷ്ണത മങ്ങിയിട്ടില്ല തൊട്ടും.
കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കുന്നു; അക്രമ സ്വഭാവമില്ലാത്തവ പിൻവലിക്കാൻ ധാരണ

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് റജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളം 1,40,000ത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പൊതുമുതൽ നശീകരണവും അക്രമവും സംഭവിക്കാത്ത സമരങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട […]



