പ്രജകൾ രാജാവിനു മുന്നിൽ തെരുവുനായ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു.
രാജാവ് പട്ടി പ്രേമത്തെക്കുറിച്ച് പ്രസംഗിച്ച് ആയുധധാരികളായ അംഗരക്ഷകരോടൊപ്പം അനുചരന്മാരെയും കൂട്ടി ആകാശ യാത്രക്ക്പുറപ്പെട്ടു.
അന്ന് തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം പതിവിലും കൂടുതലായിരുന്നു…












