LIMA WORLD LIBRARY

പേവിഷ വാക്സീന് ഗുണനിലവാരമുണ്ട്; പരിശോധനാഫലം ലഭിച്ചു: മന്ത്രി

തിരുവനന്തപുരം∙ പേവിഷ പ്രതിരോധമരുന്ന് ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ലഭിച്ചു. മരുന്നിന് ഗുണനിലവാരം ഉണ്ടെന്ന് തെളിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്ര ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കേരളം വാങ്ങിയ മരുന്നിന്റെ ഗുണനിലാവരത്തെപ്പറ്റി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധനയ്ക്ക് അയച്ചത്. പേവിഷ വാക്സീന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സീൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലാവരത്തെപ്പറ്റി ആരോപണം ഉയർന്നത്. English Summary: Minister Veena George on anti-rabies vaccine […]

സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ഓടിച്ച് മോദി, താരമായി 5ജി– വിഡിയോ

ന്യൂഡൽഹി ∙ 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ കോൺഗ്രസ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയുടെ ‘ടെസ്റ്റ് ഡ്രൈവ്’. മൊബൈൽ കോൺഫറൻസിലെ എറിക്‌സൺ ബൂത്തിലിരുന്നാണ് പ്രധാനമന്ത്രി സ്വീഡനിലുള്ള കാർ ഓടിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു. മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ടിരുന്നു. 5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് അവതരിപ്പിക്കുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും. English Summary: PM Modi […]

മുഖ്യമന്ത്രിയുടെ ഫിൻലൻഡ് യാത്രയിൽ മാറ്റം; കോടിയേരിയെ സന്ദർശിക്കും

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ മാറ്റം. രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശത്തിനായി മുഖ്യമന്ത്രി ഇന്നു പുറപ്പെടില്ല. രാത്രി ഡൽഹി വഴി ഫിൻലൻഡിലേക്ക് പുറപ്പെടാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി നാളെ രാവിലെ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം. English Summary: CM Pinarayi Vijayan’s European visit changed

കാബൂളിൽ ചാവേറാക്രമണം: 19 മരണം

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷിയ മേഖലയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ വിദ്യാർഥികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു. സർവകലാശാല പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന പെൺകുട്ടികളടക്കം മുന്നൂറിലേറേപ്പേരാണു കാജ് ഹയർ എജ്യുക്കേഷൻ സെന്ററിലുണ്ടായിരുന്നത്. ക്ലാസുകൾ ആരംഭിച്ചശേഷം രാവിലെ ആറരയ്ക്കാണു സ്ഫോടനം. അഫ്ഗാനിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഹസാര സമുദായത്തിനു ഭൂരിപക്ഷമുള്ള മേഖലയിലാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ലെങ്കിലും ഭീകരസംഘടനയായ ഐഎസ്, ഈ മേഖലയിൽ ഒട്ടേറെ ആക്രമണങ്ങൾ മുൻപു നടത്തിയിട്ടുണ്ട്. 2020 ൽ അമ്മമാരുടെ ആശുപത്രിയിലുണ്ടായ […]

ചാൾസ് രാജാവിന്റെ ചിത്രമുള്ള ബ്രിട്ടിഷ് നാണയം വരുന്നു

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ ചിത്രമുള്ള പുതിയ ബ്രിട്ടിഷ് നാണയത്തിന്റെ രൂപരേഖ പുറത്തിറക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അഭിമുഖമായുള്ള ചാൾസ് രാജാവിന്റെ ചിത്രമാണ് പുതിയ നാണയത്തിലുള്ളത്. 1660 മുതലുള്ള പാരമ്പര്യം പിന്തുടർന്നാണു രൂപകൽപന. 50 പെൻസ്, 5 പൗണ്ട് നാണയങ്ങളാണ് രാജാവിന്റെ ചിത്രത്തോടെ വരും മാസങ്ങളിൽ പുറത്തിറങ്ങുക. എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 2700 കോടി ബ്രിട്ടിഷ് നാണയങ്ങൾ നിലവിൽ പ്രചാരത്തിലുണ്ട്. English Summary: Britain coin with King Charles III face

കൂട്ടിച്ചേർക്കൽ ഉടമ്പടി ഒപ്പിട്ട് പുട്ടിൻ, പ്രഖ്യാപനം വരുന്നയാഴ്ച; കൂട്ടിച്ചേർത്തത് യുക്രെയ്നിന്റെ അഞ്ചിലൊന്ന്

മോസ്കോ ∙ തെക്കു കിഴക്കൻ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുന്ന ഉടമ്പടിയിൽ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒപ്പിട്ടു. നടപടിക്കെതിരെ പാശ്ചാത്യലോകത്തു പ്രതിഷേധമുയരുമ്പോഴും തുടർനടപടികളുമായി പുട്ടിൻ ഭരണകൂടം മുന്നോട്ടുപോകുകയാണ്. നിലവിൽ റഷ്യൻസേനയുടെ ഭാഗിക നിയന്ത്രണത്തിലുള്ള ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളാണു കൂട്ടിച്ചേർത്തത്. യുക്രെയ്നിന്റെ ഭൂവിസ്തൃതിയുടെ 18 % വരുന്ന പ്രദേശമാണ്. ഈ മേഖലയിൽ ഇനി ഇടപെട്ടാൽ അതു റഷ്യക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നും പുട്ടിൻ മുന്നറിയിപ്പു നൽകി. ഉടമ്പടി ഒപ്പിടൽ ചടങ്ങ് ക്രെംലിൻ കൊട്ടാരത്തിൽ […]

എച്ച്1ബി വീസയ്ക്ക് യുഎസിൽ തന്നെ അപേക്ഷിക്കാനായേക്കും

വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച സമിതി ഇതിനുള്ള ശുപാർശ സമർപ്പിച്ചു. പ്രസിഡന്റ് ഇത് അംഗീകരിച്ചാൽ യുഎസിൽ തന്നെ എച്ച്1ബി വീസ സ്റ്റാംപ് ചെയ്യാനാകും. പ്രധാനമായും ഇന്ത്യക്കാരുൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയാണിത്. സാങ്കേതിക വിദഗ്ധരെ ജോലിക്കെടുക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് എച്ച്1ബി. യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് അവിടെ ജോലി […]

കെഎസ്ആർടിസിയിൽ പണിമുടക്ക് പിൻവലിച്ചു; സിംഗിൾ ഡ്യൂട്ടി ശനിയാഴ്ച മുതൽ

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ നടപ്പിൽ വരും. സിംഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെയും നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിയതെന്ന് ടിഡിഎഫ് അറിയിച്ചു. സമരം ചെയ്യുന്നവർക്ക് ശമ്പളം നൽകില്ലെന്നും പിരിച്ചുവിടാൻ വരെ മടിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു കെഎസ്ആർടിസി  മാനേജ്മെന്റും ഗതാഗതമന്ത്രി ആന്റണി രാജുവും. English Summary: KSRTC Employees strike canceled