കാബൂളിൽ ചാവേറാക്രമണം: 19 മരണം

Facebook
Twitter
WhatsApp
Email

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷിയ മേഖലയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ വിദ്യാർഥികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു.

സർവകലാശാല പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന പെൺകുട്ടികളടക്കം മുന്നൂറിലേറേപ്പേരാണു കാജ് ഹയർ എജ്യുക്കേഷൻ സെന്ററിലുണ്ടായിരുന്നത്. ക്ലാസുകൾ ആരംഭിച്ചശേഷം രാവിലെ ആറരയ്ക്കാണു സ്ഫോടനം.

അഫ്ഗാനിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഹസാര സമുദായത്തിനു ഭൂരിപക്ഷമുള്ള മേഖലയിലാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ലെങ്കിലും ഭീകരസംഘടനയായ ഐഎസ്, ഈ മേഖലയിൽ ഒട്ടേറെ ആക്രമണങ്ങൾ മുൻപു നടത്തിയിട്ടുണ്ട്.

2020 ൽ അമ്മമാരുടെ ആശുപത്രിയിലുണ്ടായ ഐഎസ് ആക്രമണത്തിൽ നവജാതശിശുക്കളടക്കം 24 പേരാണു കൊല്ലപ്പെട്ടത്. 2021 ൽ പെൺകുട്ടികളുടെ സ്കൂളിനു മുന്നിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 90 ലേറെ വിദ്യാർഥികൾ കൊല്ലപ്പെട്ടു.

English Summary: Blast in Kabul

About The Author

Leave a Reply

Your email address will not be published. Required fields are marked *