LIMA WORLD LIBRARY

പേവിഷ വാക്സീന് ഗുണനിലവാരമുണ്ട്; പരിശോധനാഫലം ലഭിച്ചു: മന്ത്രി

തിരുവനന്തപുരം∙ പേവിഷ പ്രതിരോധമരുന്ന് ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ലഭിച്ചു. മരുന്നിന് ഗുണനിലവാരം ഉണ്ടെന്ന് തെളിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്ര ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കേരളം വാങ്ങിയ മരുന്നിന്റെ ഗുണനിലാവരത്തെപ്പറ്റി ആരോപണം ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് പരിശോധനയ്ക്ക് അയച്ചത്. പേവിഷ വാക്സീന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സീൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലാവരത്തെപ്പറ്റി ആരോപണം ഉയർന്നത്.

English Summary: Minister Veena George on anti-rabies vaccine quality

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px