LIMA WORLD LIBRARY

കുഞ്ഞുങ്ങൾ എന്തുകൊണ്ടാണ് മൃദുലമായിരിക്കുന്നത്? അവർക്ക് ഭൂതകാലമില്ല. അവർ ഒന്നും തന്നെ ഓർമ്മകളിൽ ചുമക്കാറില്ല.

ഒരു കുഞ്ഞ് ദേഷ്യപ്പെടുകയാണെങ്കിൽ ആ ദേഷ്യത്തിൽ ആ കുഞ്ഞ് പൂർണമായി ആമഗ്നനാകും. ആ നിമിഷത്തിൽ കുഞ്ഞ് മഹാത്മാക്കളുടെ വചനങ്ങളൊന്നും ചിന്തിച്ച് തൻ്റെ ദോഷപ്രകടനത്തെ നിയന്ത്രിക്കാൻ ശ്രമിക്കാറില്ല. കുഞ്ഞുങ്ങളുടെ രോഷപ്രകടനം തീവ്രമാണ്. അതാണവരുടെ സൗന്ദര്യം . നൊടിയിടയിൽ അവൻ്റെ രോഷം പൊയ്പ്പോകുന്നു . അപ്പോൾ,ഒരു നിമിഷംമുമ്പ് രോഷംകൊണ്ട കുഞ്ഞാണിതെന്ന് വിശ്വസിക്കാൻ കഴിയില്ല. മുഖത്ത് നിറഞ്ഞ പുഞ്ചിരി . എന്തൊരു സൗന്ദര്യം, എന്തൊരാനന്ദം. ഇതാണ് ജീവിക്കേണ്ട രീതി. ഏതൊരു നിമിഷത്തിലായാലും അതിൽ പൂർണ്ണമായിരിക്കണം. ദേഷ്യം സ്വതവേ ദോഷമുള്ളതല്ല. എന്നാലത് ഉള്ളിൽ […]

പ്രാർത്ഥിക്കുന്ന മനുഷ്യൻ – സിന്ദുമോൾ തോമസ്

പ്രാർത്ഥിക്കുന്ന മനുഷ്യൻ പുകയുന്ന കുന്തിരിക്കം പോലെ എരിയുന്ന മെഴുകുതിരിപോലെ കറുത്തുമെല്ലിച്ച വിരലുകളിൽ ഒരായുസ്സിൻറ പണിത്തഴമ്പ് ചുളിഞ്ഞ നെറ്റിമേൽ കുടിച്ച കയ്പുനീരിൻറ കലക്കൽ അയാളുടെ മനസ് ശരീരത്തിലില്ല. ആകാശങ്ങളിൽ പേരിടാത്ത ഏതോ ഒരിടത്ത് വിശ്രാന്തികൊള്ളുന്നു തൊട്ടാലറിയാത്ത വിളികേൾക്കില്ലാത്ത നിമിഷമാകുന്നു, അത് നരച്ച മുടിയിലും തലയോട്ടി തെളിഞ്ഞ പിൻതലയിലും കൂനിത്തുടങ്ങിയ മുതുകിലും പ്രാർത്ഥനാനിരതംകൂമ്പിയ മിഴിയിലും ഒരായുസിൻ വാൽസല്യം അയാളത്ര നല്ലവനായിരുന്നില്ലെന്ന് എൻറ മനസ് പിറുപിറുക്കുന്നു കുറച്ചു കള്ളുകുടി കുറച്ചു ചീട്ടുകളി..ഒരു ഉഴപ്പൻ യുവാവ് എങ്കിലുമയാൾ ഹൃദയമുരുകി പ്രാർത്ഥിക്കുമ്പോൾ എൻറ മനസുപറയുന്നു […]