LIMA WORLD LIBRARY

കുഞ്ഞുങ്ങൾ എന്തുകൊണ്ടാണ് മൃദുലമായിരിക്കുന്നത്? അവർക്ക് ഭൂതകാലമില്ല. അവർ ഒന്നും തന്നെ ഓർമ്മകളിൽ ചുമക്കാറില്ല.

ഒരു കുഞ്ഞ് ദേഷ്യപ്പെടുകയാണെങ്കിൽ
ആ ദേഷ്യത്തിൽ
ആ കുഞ്ഞ് പൂർണമായി
ആമഗ്നനാകും.
ആ നിമിഷത്തിൽ കുഞ്ഞ്
മഹാത്മാക്കളുടെ
വചനങ്ങളൊന്നും ചിന്തിച്ച്
തൻ്റെ ദോഷപ്രകടനത്തെ നിയന്ത്രിക്കാൻ ശ്രമിക്കാറില്ല.
കുഞ്ഞുങ്ങളുടെ രോഷപ്രകടനം
തീവ്രമാണ്.
അതാണവരുടെ സൗന്ദര്യം .

നൊടിയിടയിൽ
അവൻ്റെ രോഷം പൊയ്പ്പോകുന്നു .
അപ്പോൾ,ഒരു നിമിഷംമുമ്പ്
രോഷംകൊണ്ട കുഞ്ഞാണിതെന്ന് വിശ്വസിക്കാൻ കഴിയില്ല.
മുഖത്ത് നിറഞ്ഞ പുഞ്ചിരി .

എന്തൊരു സൗന്ദര്യം,
എന്തൊരാനന്ദം.
ഇതാണ് ജീവിക്കേണ്ട രീതി.
ഏതൊരു നിമിഷത്തിലായാലും
അതിൽ പൂർണ്ണമായിരിക്കണം.
ദേഷ്യം സ്വതവേ ദോഷമുള്ളതല്ല.
എന്നാലത് ഉള്ളിൽ പേറി നടക്കുന്നത്
അപകടകരമാണ്.

ഓഷോ
എഴുതുന്നു:

“ജീവിക്കാത്ത നിമിഷങ്ങളെ
ഒരിക്കലും കുന്നുകൂട്ടിവയ്ക്കരുത്.
അവ നിങ്ങളെ കാഠിന്യമുള്ള
മനുഷ്യനാക്കും. നിങ്ങൾക്ക് മൃദുലമാകണമെങ്കിൽ
ഭൂതകാലത്തിൻ്റെ അവശേഷിപ്പുകൾ
ചുമന്നുനടക്കാതിരിക്കണം”

ശുഭദിനം
ആശംസിക്കുന്നു.

ആർ. സുകുമാരൻ
തൊടുപുഴ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px