LIMA WORLD LIBRARY

പ്രാർത്ഥിക്കുന്ന മനുഷ്യൻ – സിന്ദുമോൾ തോമസ്

പ്രാർത്ഥിക്കുന്ന മനുഷ്യൻ
പുകയുന്ന കുന്തിരിക്കം പോലെ എരിയുന്ന മെഴുകുതിരിപോലെ

കറുത്തുമെല്ലിച്ച വിരലുകളിൽ ഒരായുസ്സിൻറ പണിത്തഴമ്പ്
ചുളിഞ്ഞ നെറ്റിമേൽ കുടിച്ച കയ്പുനീരിൻറ കലക്കൽ
അയാളുടെ മനസ് ശരീരത്തിലില്ല.
ആകാശങ്ങളിൽ പേരിടാത്ത ഏതോ ഒരിടത്ത് വിശ്രാന്തികൊള്ളുന്നു
തൊട്ടാലറിയാത്ത വിളികേൾക്കില്ലാത്ത നിമിഷമാകുന്നു, അത്

നരച്ച മുടിയിലും തലയോട്ടി തെളിഞ്ഞ പിൻതലയിലും കൂനിത്തുടങ്ങിയ മുതുകിലും പ്രാർത്ഥനാനിരതംകൂമ്പിയ മിഴിയിലും ഒരായുസിൻ വാൽസല്യം

അയാളത്ര നല്ലവനായിരുന്നില്ലെന്ന് എൻറ മനസ് പിറുപിറുക്കുന്നു
കുറച്ചു കള്ളുകുടി കുറച്ചു ചീട്ടുകളി..ഒരു ഉഴപ്പൻ യുവാവ്

എങ്കിലുമയാൾ ഹൃദയമുരുകി പ്രാർത്ഥിക്കുമ്പോൾ എൻറ മനസുപറയുന്നു അയാളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px