three minutes 53 seconds Poem written by – Kezia Ann Kurian Auckland, Newzealand.

Three minutes and 53 seconds, is all it takes, While people come and go, It’s like slamming on the brakes, Like stepping in a time machine, Everything is moving slow almost feels like drowning, It’s becoming a routine, Three minutes and 53 seconds Your ticket to the future, present and past The melody fills your […]
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം – നർമ്മകഥ – ജയൻ വർഗീസ്.

അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയമലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കിവീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌കഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത്മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെഅറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി: രാവിലെ ഞാനങ്ങെണീറ്റു, പിന്നെ ബെഡ്‌കോഫി യൊന്നു കുടിച്ചു. കാറ് തുറക്കുവാൻ നോക്കി, പക്ഷേ ചാവി കടക്കുന്നേയില്ല. ഭാര്യയെ ജോലിയിൽ നിന്നും ആരെൻ ചാരത്തിലെത്തിക്കുംഈശൊ ? കാരണമില്ലാതെ വീഴും മഞ്ഞിൽ കാര്യങ്ങളൊക്കെ മുടങ്ങി! ആദ്യ അറ്റംപ്റ്റിൽ തന്നെ ഇത്ര അനായാസം കവിത പുറത്ത് വന്നതറിഞ്ഞതോടെ ‘ എനിക്കെന്തേ ഇത് നേരത്തെതോന്നിയില്ല എന്ന് സ്വയം ചോദിച്ചു കൊണ്ട് ഇത്താക്കും ഒരു കാരക്ടറായി. ‘ എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ ‘ എന്ന ശ്രീനിവാസൻ ഡയലോഗ് അനുസ്മരിച്ചു കൊണ്ട് കവിതകളുടെ ഒരു പ്രളയം തന്നെ ഇത്താക്ക് തുറന്നുവിട്ടു. ബേസ്‌മെന്റു ബാറിലെ വെള്ളമടി ചർച്ചകളിൽ ഇത്താക്ക് സ്വന്തം കവിതകൾ അവതരിപ്പിച്ചു തുടങ്ങിയപ്പോളാണ്തന്റെ സഹ കുടിയന്മാരിൽ മിക്കവരും എണ്ണം മുറിഞ്ഞ കവികളാണെന്നും, അമേരിക്കയിൽ ആളാവാൻ പറ്റിയഏറ്റവും എളുപ്പ മാർഗ്ഗം കവിതയെഴുത്താണെന്നും, ആനക്കാര്യം മുതൽ ആമക്കാര്യം വരെ പറഞ്ഞു ഞെളിയുന്നഅമേരിക്കൻ മലയാളിക്ക് പത്രത്തിൽ പടം വരുത്തുന്നതിലാണ് പ്രധാന മോട്ടിവേഷൻ എന്ന് മനസ്സിലാക്കുകയുംചെയ്തതോടെ, ആ ചർച്ചകൾക്കിടയിൽത്തന്നെ ‘ ഉത്തര അമേരിക്കൻ സാഹിത്യ മണ്ഡലം ‘ ( ഉസാമ ) എന്നൊരുസംഘടനക്ക് രൂപം നൽകുകയും, ഇത്താക്കിനെത്തന്നെ പ്രസിഡണ്ടായി അവരോധിക്കുകയും ചെയ്തു. ഉസാമ നാട്ടിൽ വച്ച് നടത്തിയ സാംസ്കാരിക ശിബിരം വലിയ സംഭവം തന്നെയായി. കരുതൽ യാനത്തിന്റെഅമരം പിടിക്കുന്ന ക്യാപ്റ്റന്റെ കപ്പൽ മുങ്ങാതിരിക്കാൻ നാക്കുതുഴയെറിയുന്ന മന്ത്രിമാരും, സഹജീവികളുടെകഞ്ഞിക്കലത്തിൽ മണ്ണ് വാരിയിടുന്ന മത മേധാവികളായ പാവങ്ങളുടെ അപ്പസ്തോലന്മാരും മാത്രമല്ല, ആരെയുംപുതപ്പിക്കാൻ പൊന്നാടയുമായി നടക്കുന്ന കുറേ റിട്ടയർഡ് ജഡ്ജിമാരും വരെ തങ്ങളുടെ മഹനീയ സാന്നിധ്യംകൊണ്ട് ഒസാമ ശിബിരം അവിസ്മരണീയം തന്നെ ആക്കിത്തീർത്തു. ഇത്താക്കിന്റെ ആദ്യ കവിത തന്നെ അത്യന്ത ഉത്തരാധുനികത വിഭാഗത്തിൽ പെട്ടതാണെന്ന് ചില അമേരിക്കൻമലയാള സാഹിത്യ നിരൂപകർ വിലയിരുത്തി. നാട്ടിലും വിദേശത്തുമായി എട്ടൊമ്പത് ഡോക്ടറേറ്റുകൾ നേടിയഒരു മഹാനായിരുന്നു മുഖ്യ ആസ്വാദകൻ. മനുഷ്യാവസ്ഥയുടെ ചിരപുരാതനമായ കർമ്മ കാണ്ഡങ്ങളുടെഅടിവേരുകൾ തേടിയുള്ള അവിരാമമായ പ്രയാണമാണ് ഇത്താക്ക് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹംസ്ഥാപിച്ചപ്പോൾ മറ്റുള്ളവരുടെ നാവിറങ്ങിപ്പോയി. കള്ളടിച്ചു കറങ്ങിയിരിക്കുന്ന നാട്ടു സാഹിത്യ ജീനിയസുകളുമായുള്ള കൂട്ടായ്മകൾ, ഡോളർസാഹിത്യകാരന്മാർക്ക് ചുമ്മാ സമർപ്പിക്കാനുള്ള പൊന്നാടകളും, അവാർഡ് പലകകളുമായി അടയിരിക്കുന്നസാംസ്ക്കാരിക സംഘങ്ങളുമായുള്ള ചങ്ങാത്തം, ഒക്കെക്കൂടി ഇത്താക്കിന്റെ ഇതുവരെയുള്ള രചനകൾ ഒരുപുസ്‌തസ്‌കമാക്കി പുറത്തിറക്കി. ഇത്രയുമൊക്കെ ആയിപ്പോയ നിലക്ക് തന്റെ കൃതിക്ക് ഒരവാർഡ് തരപ്പെടുത്തുക എന്നത് തന്നെയായിഇത്താക്കിന്റെ ലക്‌ഷ്യം. ബാഗിൽ അടുക്കി വച്ച ഡോളറിന്റെ കെട്ടുകളുമായി ഇത്താക്ക് ഒരു കറക്കം കറങ്ങി. നാട്ടിലെ മരിച്ചു പോയ സാഹിത്യ കാരൻമാരുടെ ഭാര്യമാരെയും, മക്കളെയുമൊക്കെ പോയിക്കണ്ടു. മരണമടഞ്ഞസാഹിത്യകാരന്റെ പേരിൽ ഒരു എൻഡോവ്‌മെന്റ് ഏർപ്പെടുത്തണമെന്നും, അതിനുള്ള ചിലവും, കുടുംബത്തിലെകുഞ്ഞുകുട്ടി പരാധീനങ്ങളുടെ വട്ടച്ചിലവും ഇത്താക്ക് വഹിക്കുമെന്നും, ഇത്താക്കിന്റെ കഴുത്തിലെ പത്തു പവന്റെ24 കാരറ്റ് തങ്ക മാല സാഹിത്യകാരന്റെ വിധവയ്ക്ക് സമ്മാനമായി നൽകുമെന്നും, പകരം എൻഡോവ്‌മെന്റിന്റെപ്രഥമ പുരസ്ക്കാരം ഇത്താക്കിന് സമ്മാനിക്കണമെന്നും ഇത്താക്ക് ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു. പല പാവം കുടുംബങ്ങളും ഇത്താക്കിന്റെ പ്രലോഭനത്തിൽ വീണെങ്കിലും, അവാർഡ് കൊടുക്കേണ്ട കൃതിവായിച്ചതോടെ പിന്മാറിക്കളഞ്ഞു. “ഇതിനൊക്കെ അവാർഡ് കൊടുത്താൽ കുഴീക്കെടക്കണ ഞങ്ങടെ അപ്പന്റെ ആത്‌മാവ് സഹിക്കത്തില്ല “എന്നആൽമഗതത്തോടെ. അങ്ങിനെയിരിക്കുമ്പോളാണ്, കള്ളവാറ്റടിച്ചു കണ്ണുപൊട്ടി മരിച്ച മത്തായി മാപ്ലയെക്കുറിച്ചു ഇത്താക്കറിയുന്നത്. പട്ടിണിപ്പാവങ്ങളായ മത്തായി മാപ്ലയുടെ മക്കൾക്ക് ഇത്താക്കിന്റെ പച്ച നോട്ടുകളിൽ കണ്ണ് മഞ്ഞളിച്ചെങ്കിലും, തങ്ങളുടെ അപ്പൻ ഒരു കലാകാരനോ, സാഹിത്യ കാരനോ ആയിരുന്നില്ലാ എന്ന സത്യം തുറന്നു പറഞ്ഞു. “ അങ്ങിനെ വരാൻ വഴിയില്ലല്ലോ?” ഇത്താക്ക്. “സത്യമാ സാറേ. അങ്ങേര് ജീവിത കാലം മുഴുവൻ വാറ്റുചാരായം കുടിക്കാനാ ചെലവഴിച്ചത്.” “അങ്ങിനെ വരട്ടെ. റഷ്യാക്കാരുടെ വാറ്റടിച്ചപ്പോളാണല്ലോ എനിക്ക് കവിത വന്നത്. ഇതേ വാറ്റടിക്കുമ്പോളാണല്ലോഭാഷയിലെ മിക്ക എഴുത്തുകാർക്കും എഴുതാൻ മുട്ടുന്നത്.? ” “ഇതിയാനങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പട്ടയടിച്ചാൽ പാതിരാ വരെ കണ്ണ് പൊട്ടുന്ന തരം പൂരപ്പാട്ട് പാടും” “ങ്ആ മതിയല്ലോ? പ്രസിദ്ധ പൂരപ്പാട്ട് വിദഗ്ദ്ധൻ മത്തായി മാപ്ല എൻഡോവ്‌മെന്റ് എന്നാക്കാം പേര്. എന്താ?” മത്തായി മാപ്ലയുടെ സത്യ സന്ധരായ മക്കൾ ആദ്യം ഒന്ന് മടിച്ചെങ്കിലും, ഇത്താക്കിന്റെ പച്ചനോട്ടുകളിൽ പട്ടിണിമാറുന്നതോർത്തപ്പോൾ വഴങ്ങി. അങ്ങിനെയാണ്, വിശ്വ വിഖ്യാത പൂരപ്പാട്ട് വിദഗ്ദ്ധൻ മത്തായി മാപ്ലയുടെ പേരിലുള്ള എൻഡോവ്‌മെന്റ്ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്ക്കാരം ഇത്താക്ക് ഏറ്റു വാങ്ങുന്നത്. പുരസ്ക്കാരം സ്വീകരിച്ചു മത്തായി മാപ്ലയുടെ കുഴിമാടത്തിൽ പുഷ്പാർച്ചന നടത്താനെത്തിയ ഇത്താക്ക് ഒന്ന്നടുങ്ങി. കാറ്റോ, കുളിരോ, കരിയിലയോ എന്നറിയില്ല, ഒരു തെറി ഇത്താക്ക് വ്യക്തമായി കേട്ടു: “ഫ! തെണ്ടി,…നിന്റെ പൊട്ടക്കവിതയുടെ പേര് പറഞ്ഞ് എന്റെ പൂരപ്പാട്ടിനെ അപമാനിച്ചു കളഞ്ഞല്ലോടാ ?” ഭൂതത്തിലും, പ്രേതത്തിലുമൊന്നും വിശ്വാസമില്ലാത്ത ഇത്താക്ക് അത് പാടെ അവഗണിക്കുകയും, വിജയശ്രീലാളിതനായി അമേരിക്കയിൽ തിരിച്ചെത്തുകയും ചെയ്തു. എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി വാതിൽ തുറന്നതേ ഭാര്യ ഉടക്കി: “നാട്ടിൽപ്പോയ നിങ്ങളെന്താ ആ പാവം മനുഷ്യനെ അപമാനിക്കാനാ പോയത്?” “എന്താ കാര്യമെന്താ?” ” നിങ്ങളൊരാളെ അപമാനിച്ചെന്നും, നിങ്ങളെക്കണ്ട് നാല് വർത്തമാനം പറഞ്ഞിട്ടേ പോകുന്നുള്ളൂ എന്നും പറഞ്ഞ്ദേ. ഇപ്പവരെ ഇവിടൊരാളുണ്ടായിരുന്നു.ദേ, ഇവിടെ.” “ആരാ?” ” ഒരു മത്തായി മാപ്ല. അടുക്കണ്ടാട്ടൊ. ആള് പൂരെ തണ്ണിയാ. ദാ, ഇപ്പ ഇവിടൊണ്ടാർന്നു. പൊറത്തോട്ടെറങ്ങിക്കാണും.” ഭൂത പ്രേതാദികളിൽ വിശ്വാസമില്ലെങ്കിലും, ഇത്താക്കിന്റെ കൈയിൽ നിന്ന് പ്ലാക്ക് താഴെ വീണു. സ്വർണ്ണലിപികളിൽ അതിൽ കൊത്തിയിരുന്ന അക്ഷരങ്ങൾ വിക്കിവിക്കി ഇത്താക്ക് വായിച്ചെടുത്തു: “മംഗലത്ത് മത്തായി മാപ്പിള എൻഡോവ്‌മെന്റ്.” പ്ലാക്കിന്റെ സ്വർണ്ണത്തിളക്കത്തിൽ തെളിഞ്ഞു വരുന്ന മത്തായി മാപ്ലയുടെ ഭീഭത്സ മുഖം ഇത്താക്ക് കണ്ടു. പിന്നെ താമസിച്ചില്ല.അത്യന്ത ഉത്തരാധുനിക കവി ഇത്താക്ക് ബോധരഹിതനായി നിലം പതിച്ചു. * കഥയും, കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികൾ മാത്രം.
ലഹരിക്കെതിരെ അമ്മ വിളക്ക്

കൊച്ചി : കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ വിവിധ റസിഡന്റ് സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവ്വീസസ് നടത്തിയ അമ്മ വിളക്ക് പ്രോഗ്രാം ഫാ ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. പള്ളിക്ക് മുന്നിൽ അണിനിരന്ന അമ്മമാർ ലഹരിക്കെ തിരെ ദീപം തെളിച്ചു. വുമൺ വെൽഫയർ സർവ്വീസസ് പ്രസിഡന്റ് മോളി പോളി കണ്ണൂക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാമിന് മുന്നോടിയായി നടന്ന ബോധവത്ക്കരണ പരിപാടിയിൽ ” […]
അംബാനി കുടുംബത്തിന് വധഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്, കേസെടുത്തു

മുംബൈ ∙ റിലയൻസ് മേധാവി മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ് എന്നിവർക്കെതിരെ വധഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നും വൈകിട്ട് 5.04നും മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. റിലയൻസ് ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകർക്കുമെന്നും അംബാനി കുടുംബാംഗങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം. ഇതേത്തുടർന്ന് ആശുപത്രിയിലും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലും സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ […]
വൃക്ക തകരാറിലായി മരിച്ചത് 66 കുട്ടികൾ; ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി ∙ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിച്ച നാല് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഈ സിറപ്പുകൾ ഉപയോഗിച്ചതിന്റെ ഫലമായി ഗാംബിയയിലെ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്നു സംശയിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് […]
ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -7 ചാണകം

വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന ഹാളിലെ ഭക്തിസാന്ദ്രമായ പ്രാർത്ഥനയുടെ താളവും അലയടിച്ചു. ഗ്രേസിന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ നേർത്ത കരച്ചിലും ഗ്രേസിന്റെ മൂളലും ഇടയ്ക്കിടെ ഉയർന്നതാണു. ബാത്‌റൂമിൽ ഏലിശ്വായും ചിന്നമ്മവക്കീലും കാലുറയ്ക്കാതെ ആടി നിൽക്കുന്നു. വസ്ത്രങ്ങൾ മാറ്റി, ദേഹം കഴുകി, പുതിയ ഗൗണുകൾ അണിഞ്ഞിരിക്കുന്നു. മൂലയിൽ നിക്ഷേപിച്ച ബർമുഡയിൽ നിന്നും ടീഷർട്ടിൽ നിന്നും സാരിയിൽ നിന്നും ചാണകവെള്ളം പച്ചനിറത്തിൽ വെളുത്ത ടൈൽസിലൂടെ ഒഴുകുന്നത് […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 20

ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു ചിന്തയേ ഉള്ളു എന്ന് തോന്നി. മാമല്ലപുരത്തെ സന്ധൃകള്, മഹാബലിപുരത്തിന്റെ രാജ വീഥികളിലൂടെ, ചരിത്രത്തിന്റെ തേരില് ഏറി ഒരു യാത്ര. ‘എന്തായാലും, അനുബന്ധമായി ഞാനൊരു കാര്യം കൂടെ ശരിയാക്കുന്നുണ്ട്. ‘ ജോണ്‌സണ് പറഞ്ഞു. ‘എന്താ അത്? നന്ദിനി ആകാംക്ഷയോഭെ ചോദിച്ചു. ദിനേശന് സെമസ്‌ററര് പരീക്ഷ നടക്കുന്നതിനാല് നന്ദിനിയെ കൂട്ടി കൊണ്ട് വന്നു ജോണ്‌സണെ ഏല്പ്പിച്ചു ഹോസ്‌ററലിലേക്ക് പോയിരിക്കുകയാണ്. […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 20 കാര്‍മേഘങ്ങള്‍ക്കപ്പുറത്ത് | കാരൂർ സോമൻ

ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയത് ഓമന മാത്രമായിരുന്നു. പപ്പയും കരുണും നാട്ടുകാരുടെ പുതിയ വിജയാഹ്ലാദത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒരു ബന്ധുവിന്‍റെ കാറിലാണ് അവര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന മകളെ അവര്‍ നെഞ്ചോടമര്‍ത്തി മുകര്‍ന്നു. മകള്‍ വളര്‍ന്നു വലുതായിട്ടും ഓമനയ്ക്കവള്‍ ഒരു കൊച്ചുകുട്ടിയാണ് ഇപ്പോഴും. എപ്പോഴും ഒപ്പമില്ലെന്നതാണ് ഏറ്റവും വലിയ വിഷമം. മകളുടെ വിദേശവാസം സ്വഭാവത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആകര്‍ഷകമായ രൂപഭംഗിയാണവള്‍ക്ക്. തിളക്കമുള്ള മകളുടെ കണ്ണുകളിലേക്ക് നോക്കി ഡല്‍ഹി ജീവിതത്തെക്കുറിച്ച് ആരാഞ്ഞു. അവിടെയും ഒരു […]
ഇന്ത്യയിൽ നിന്നുള്ള സൈബർ തട്ടിപ്പിനെക്കുറിച്ച് പരാതിയുമായി എഫ്ബിഐ; 105 ഇടങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി ∙ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), ഇന്റർപോൾ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ്. ഇന്ത്യയിലെ ചില കോൾ സെന്ററുകൾ യുഎസ് പൗരന്മാരെ ബന്ധപ്പെട്ട് പണമിടപാടുകളുടെ പേരിൽ വഞ്ചിക്കുന്നതായി എഫ്ബിഐ ഇന്റർപോളിന് പരാതി നൽകിയിരുന്നു. രാജ്യത്തുടനീളം 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും പരിശോധന നടത്തി. ഡൽഹിയിൽ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതുകൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, […]



