പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 20

Facebook
Twitter
WhatsApp
Email

ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു ചിന്തയേ ഉള്ളു എന്ന്

തോന്നി. മാമല്ലപുരത്തെ സന്ധൃകള്, മഹാബലിപുരത്തിന്റെ രാജ വീഥികളിലൂടെ,

ചരിത്രത്തിന്റെ തേരില് ഏറി ഒരു യാത്ര.

‘എന്തായാലും, അനുബന്ധമായി ഞാനൊരു കാര്യം കൂടെ ശരിയാക്കുന്നുണ്ട്. ‘ ജോണ്‌സണ് പറഞ്ഞു.

‘എന്താ അത്? നന്ദിനി ആകാംക്ഷയോഭെ ചോദിച്ചു. ദിനേശന് സെമസ്‌ററര് പരീക്ഷ നടക്കുന്നതിനാല് നന്ദിനിയെ കൂട്ടി കൊണ്ട് വന്നു ജോണ്‌സണെ ഏല്പ്പിച്ചു ഹോസ്‌ററലിലേക്ക് പോയിരിക്കുകയാണ്. ആറു മണിയ്ക്കകം തിരിച്ചു വരും. കിട്ടിയ സമയം പാഴാക്കാതെ നന്ദിനിയെയും കൂട്ടി ഐസ്‌ക്രീം പാര്‌ലറില് എത്തിയതാണ്

ജോണ്‌സണ്.

‘എന്റെ ബന്ധുവും സുഹൃത്തുമാണ് പ്രശസ്ത സംവിധായകന് ഡേവിഡ്. അദ്ദേഹത്തിന്റെ അടുത്ത പടത്തില് നാല് പാട്ടുകള് ഉണ്ട്. ഒന്ന് നന്ദിനി എഴുതിയ കവിത തന്നെ. ഇനിയും മൂന്നു പാട്ടുകള് ഉണ്ട്. സാഹചര്യമൊക്കെ ചര്ച്ച ചെയ്യാന് തന്നെയും കൊണ്ട് വരാമെന്ന് ഏറ്റിരിക്കയാണ് ഞാന് ‘

‘അയ്യോ ഞാനോ? ‘

‘താന് പേടിക്കാതെടോ.. കൂടെ ഞാനും ദിനേശനും കാണും. നന്ദു കഥ കേട്ടാലേ ശരിക്ക് എഴുതാന് പറ്റു.’

‘എനിക്കതൊന്നും അറിയില്ല ജോണ്‌സേട്ടാ..’

‘അറിയുമെന്ന് ഞാന് മനസ്സിലാക്കിയല്ലോ. ഇനി എന്ത് ചെയ്യും? ‘

‘അതെ, ജോണ്‌സേട്ടാ..എന്താ ഇതൊക്കെ? എന്റെ അച്ഛന് അറിഞ്ഞാല് എന്റെ പഠിപ്പ് നില്ക്കും.’

‘അപ്പോള് കല്യാണം കഴിക്കാന് വരുന്നത് ദിനേശന് അല്ലെ? അവനെ ഞാന് പാട്ടിലാക്കിയിട്ടുണ്ട്. നിന്നെ അവന് എനിക്ക് കൊണ്ടുവന്നു തരും.’

‘കളി പറയാനുള്ള സമയം അല്ല ഇത്.’

‘അതാ ഞാനും പറഞ്ഞത്. ഞാന് പറഞ്ഞ പോലെ നമുക്ക് കഥയുടെയും കവിതയുടെയും ചര്ച്ച നടത്തണം. ഞാന് ഡേവിഡിനെ എന്റെ അടുത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. പേടിക്കാതെ, ഞാന് ഇയാളെ ചതിക്കുമോ? ‘

‘എനിക്ക് പേടിയായിട്ടാ…’

 

‘ഈ ജോണ്‌സേട്ടന് ഉള്ളപ്പോഴോ?…എന്റെ പോന്നു മോളെ, ഡേവിഡിന്റെ സിനിമകളൊക്കെ അവാര്ഡ് നേടുന്നതാ. നന്ദു എന്തിനാ പേടിക്കുന്നെ? സ്വന്തം കഴിവുകളാല് നീ ആകാശത്തോളം ഉയരണം. അതീ ജോണ്‌സേട്ടന്റെ ആശയാ.’

‘എന്നാലും! ‘

‘ഒരു എന്നാലും ഇല്ല. എന്റെ പൊന്നിനെ സുരക്ഷിതയായി സംരക്ഷിക്കാന് ഞാന് ഉണ്ട്. നന്ദിനി ഉയരങ്ങള് കീഴടക്കും. കൂട്ടിന് എന്നും എപ്പോഴും ഞാന് ഉണ്ടാവും. ഐസ്‌ക്രീം കഴിക്കു. ഈ തല ഒന്ന് തണുക്കട്ടെ ‘

നന്ദിനി ഐസ്‌ക്രീം നുണഞ്ഞു കൊണ്ടിരുന്നു. ജോണ്‌സണ് കഴിച്ചുകൊണ്ടിരുന്ന പാത്രം നന്ദിനിയുടെ അടുത്തേക്ക് നീക്കി വച്ചു, അവള് കഴിച്ചു കൊണ്ടിരുന്ന പാത്രം എടുത്ത് അതില് നിന്നും കഴിക്കാന് തുടങ്ങി.

‘എന്താ ഈ കാട്ടണെ?’

‘ഒന്നുല്ല്യാ…ഇതില് നന്ദുവിന്റെ മധുരം ഉണ്ട്’ ‘വട്ടു തന്നെ…’ജോണ്‌സണ് സീറ്റില് നിന്നും എഴുന്നേറ്റു. ഐസ്‌ക്രീം സ്പൂണില്

എടുത്തു നന്ദിനിയുടെ ചുണ്ട് മലര്ത്തി അവളുടെ വായില് ഇട്ടു. ഐസ്‌ക്രീം പുരണ്ട ആ അധരങ്ങള് ഒന്ന് നുണയാന് അയാള് കൊതിച്ചു. ‘ആരൊക്കെയോ നോക്കുന്നു ‘ നന്ദിനി പറഞ്ഞു.

‘നോക്കട്ടെ! അവര്ക്കിതൊക്കെ ഒരു നിത്യ കാഴ്ചയല്ല? ‘

നിത്യവും ഇവിടെ വരുമോ..ഓരോരുത്തരെയും കൊണ്ട്? ‘ ‘എന്റെ പെണ്ണെ, ഒരടി വച്ച് തരും ഞാന്. പറഞ്ഞു പറഞ്ഞു മുറത്തേല് കേറി കൊത്തുന്നോ? ‘

‘നല്ല പരിചയം കണ്ടിട്ടാ.’

പറഞ്ഞ പോലെ പിന്നത്തെ ശനിയാഴ്ച സംവിധായകന് ഡേവിഡിനെയും കൊണ്ട് ജോണ്‌സണും ദിനേശനും നന്ദിനിയുടെ ഹോസ്റ്റലില് എത്തി. പ്രശസ്ത സംവിധായകനെ കണ്ടു ഹോസ്റ്റലിലുള്ളവര് ഞെട്ടി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സന്ദര്ശനം! പെണ്കുട്ടികള് വരിവരിയായി ഓട്ടോഗ്രാഫുമായി വന്നു ജോണ്‌സന്റെ സ്വന്തക്കാരനാണെന്ന് അറിഞ്ഞത് അപ്പോഴാണ്. വാര്ഡന്റെ അനുമതിയോടെ അവര് നന്ദിനിയേയും കുടെ കുട്ടി.

നഗരത്തിലെ പ്രശസ്ത സ്‌ററാര്‌ഹോട്ടലില് ജോണ്‌സണ് മുറി ബുക്ക് ചെയ്തിരുന്നു. കഥയും പശ്ചാത്തലവുമൊക്കെ വിവരിച്ചു കൊടുത്തു. നന്ദിനി എല്ലാം ശ്രദ്ധിച്ചു കേട്ടു. മൂന്ന് പാട്ടുകള് കുടെ എഴുതണം. ഈണം കൊടുക്കണം. ഹോസ്റ്റലില് ഉരുന്നു ചെയ്യാന് എളുപ്പമല്ല. എന്നാലും നന്ദിനി അത് മതിയെന്ന് വച്ചു. ആരും അറിയാതിരുന്നാല് മതി.

‘നന്ദുവിനു വിഷമമായോ?’ ജോണ്‌സണ് ചോദിച്ചു.

‘ഇല്ല…ആരും അറിയരുതെന്നെയുള്ളൂ.’    ഹോസ്റ്റലില് തിരിച്ചു വന്നു, എല്ലാവരും കിടന്നെന്ന് ഉറപ്പു വന്നപ്പോള്, നന്ദിനി എഴുന്നേറ്റിരുന്നു. മെഴുകുതിരി വീണ്ടും തെളിഞ്ഞു. നേരം പരപരാ വെളുത്തു വരുമ്പോള് മുന്നു പാട്ടും എഴുതി ചിട്ടപ്പെടുത്തി കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ് ജോണ്‌സണ്ടും ദിനേശനും അതിശയിച്ചു. വൈകുന്നേരം തന്നെ അവര് ഓടി എത്തി. സംവിധായകന് മുന്നു ദിവസം അവിടെ താമസിക്കുന്നുണ്ടായിരുന്നു. നന്ദിനി എഴുതിയ പാട്ടും ഒരോ ഈണവും അയാളെ അമ്പരപ്പിച്ചു. ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത ഈ വലിയ വേല കുറഞ്ഞ സമയം കൊണ്ട് ചെയ്ത ഈ പെണ്കുട്ടി ‘ മലയാളത്തിന്റെ മഹാ ഭാഗ്യം’ തന്നെ. ഡേവിഡ് പറഞ്ഞു.

‘മദ്രാസില് വരണം.’ നന്ദിനി, ജോണ്‌സണേയും ദിനേശനെയും നോക്കി.    ‘അതിനെന്താ.. മഹാബലിപുരത്തെ യാത്ര കഴിഞ്ഞാല് ഉടനെ മദ്രസില് എത്താം. റെക്കോര്ഡിംഗ് കഴിഞ്ഞു മതി നമുക്ക് തിരിച്ചു വരവ്.’

‘വാര്ഡന് ‘ നന്ദിനി പറഞ്ഞു.

‘അതൊക്കെ നമുക്ക് ശരിയാക്കാം. എല്ലാവരും ഏറ്റു.’

എഴുതി, ഈണം കൊടുത്തതിന്റെ പ്രതിഫലം അപ്പോള് തന്നെ ചെക്കായി എഴുതികൊടുത്തു ഡേവിഡ്. വലിയൊരു തുകയുടെ ചെക്ക് കയ്യില് പിടിച്ചു നിന്ന് നന്ദിനി വിറച്ചു. അവള്ക്ക് എല്ലാം ഒരു അത്ഭുതം പോലെ തോന്നി. ‘എന്താ…നന്ദു…ഒന്നും മിണ്ടാത്തത്?’ ജോണ്‌സണ് ചോദിച്ചു.

‘നന്ദി’ നന്ദിനി പ്രയാസപ്പെട്ടു പറഞ്ഞു. വീട്ടില് അറിഞ്ഞാലത്തെ പ്രതികരണം

ഓര്ത്ത് അവള് വിഷമിച്ചു. തന്റെ നാട്ടിന്പുറത്ത് ഇതൊക്കെ ആദ്യ അനുഭവമാണ്. നന്ദിനിക്ക് ഉണ്ടായിരുന്ന ധൈര്യം ഒക്കെ ഇപ്പോള് ചോര്ന്നു പോവുകയാണ്.ഏതോ ഒരു അദൃശ്യശക്തി അവളെ അവള് അറിയാത്ത വഴികളിലൂടെയൊക്കെ ഓടിച്ചു കൊണ്ട് പോകുന്നു. അമ്മയുടെ പ്രാര്ത്ഥനയാണോ! എന്നിട്ടും നന്ദിനിക്ക് ധൈര്യം ഉണ്ടായില്ല, ഇതൊന്നും വീട്ടില് അറിയിക്കാന്.

മഹാബലിപുരത്തെ യാത്ര എല്ലാവര്ക്കും പ്രിയങ്കരമായിരുന്നു. മദ്രാസ് വഴിയാണ് പോകേണ്ടത്. കുട്ടികളില് അധികം ആരും കേരളത്തിന് പുറത്തു പോയിരുന്നില്ല. അതിനാല് മ്രദാസ് തൊട്ടു കൊണ്ടുള്ള ഈ യാത്ര എല്ലാവരും ഇഷ്ടപ്പെട്ടു. മദ്രാസ് സെൻട്രലില് ഇറങ്ങിയപ്പോള് എല്ലാവരും ചുറ്റിക്കറങ്ങി നോക്കി നിന്നു. സിനിമയുടെ മായാലോകമാണല്ലോ ഇത്. വണ്ടി അവിടെ എത്തിയപ്പോള് നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഇഡ്ഡലി, വട, ബോണ്ട വിളികളും മല്ലിപ്പു, കനകാംബരം, മരുക്കൊളുന്തു വ്യാപാരവും പൊടിപൊടിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചൂട് വടയും, ചായയും, ഇഡ്ഡലിയുമൊക്കെ വണ്ടിയില് നിന്ന് തന്നെ വാങ്ങി കഴിച്ചിരുന്നു. ഇനി അതിനായി സമയം കതുയേണ്ടതില്ലല്ലോ. ഒട്ടും താമസിക്കാതെ അടുത്ത വണ്ടി വഴി മഹാബലിപുരത്തേക്ക് യാത്ര തുടര്ന്നു.

പൊട്ടി വീണതു പോലെയാണ് ജോണ്‌സണും ദിനേശനും എത്തിയത്. കുട്ടികള് യാത്ര ചെയ്ത അതേ വണ്ടിയില് അവരും ഉണ്ടായിരുന്നു. പക്ഷെ രണ്ടു പേരും നുണ പറഞ്ഞു, ഒരാഴ്ചയായി ഇരുവരും മ്രദാസില് ഉണ്ടായിരുന്നുവെന്ന്. അവിടെ വര്ഷങ്ങളായി ഗൈഡ് ആയി ജോലിചെയ്തിരുന്ന മുകുന്ദന് ജോണ്‌സണെ നല്ല പരിചയം.

‘ഏഴു വര്ഷമായി ഞാന് ഇവിടെ സ്ഥിരം വരുന്നു. ഓരോ വര്ഷവും വരുമ്പോള് തോന്നും കഴിഞ്ഞ പ്രാവശ്യം കണ്ട സ്ഥലമേ അല്ലെന്ന്. അതാണ് ഇവിടുത്തെ പ്രത്യേകത. എല്ലാ തുടക്കവും ഗണപതിയില് നിന്നാണ്. നമുക്ക് ഗണപതി മണ്ഡപത്തില് നിന്നു തുടങ്ങാം ‘

ജോണ്‌സണ് എല്ലാ വിദ്യാര്ത്ഥികള്ക്കും ആരാധ്യനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവരും ഇഷ്ടപെട്ടു. പ്രത്യേകിച്ചും സംവിധായകന് ഡേവിഡുമൊത്തുള്ള ഹോസ്റ്റല് സന്ദര്ശനം. സിനിമാ ലോകം അന്നും ഇന്നും യുവമനസ്സുകളുടെ സങ്കല്പസാമ്രാജ്യമാണല്ലോ.ഒന്നവിടെ പടര്ന്നു കയറാന് ആഗ്രഹിക്കാത്തവരാരുണ്ട്? ഒരു പടം എടുത്ത ശേഷം എല്ലാവരും അടുത്ത മണ്ഡപത്തിലേക്ക് നീങ്ങി.

പട്ടിന്റെ തെന്നിന്ത്യന് തലസ്ഥാനമായ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം എന്ന പൈതൃക നഗരം. ദ്രാവിഡ മുന്നേറ്റങ്ങളുടെ അവശിഷ്ടങ്ങള് അവിടെ കാണാം. ഒറ്റ കല്ലുകളില് കൊത്തി എടുത്ത ശില്പമാഹാത്മ്യങ്ങള് എത്ര അത്ഭുതകരം! കലപ്പയേന്തിയ കര്ഷകനും പശുക്കിടാവും, പാല് കറക്കുന്ന കറവക്കാരനും അടുക്കളയില് അടുപ്പെരിക്കുന്ന വീട്ടമ്മയുമൊക്കെ അവിടുത്തെ കരിങ്കല് തൂണുകളില് പഴമ രചിക്കുന്നു.

മലയടിവാരത്തെ ഗണേശ വിഗ്രഹം ഇവിടുത്തെ മുദ്രയായി കണക്കാക്കുന്നു. എല്ലാ ഇടത്തും നന്ദിനിയെയും, നളിനിയെയും ചേര്ത്ത് നിര്ത്തി ചിത്രമെടുത്തു ജോണ്‌സണ്. ഓരോ ശില്പത്തിലും സൂക്ഷ്മമായി മഴച്ചാലുകള് പോലും നിര്മ്മിച്ചിരിക്കുന്നത് ജോണ്‌സണ് കാണിച്ചു കൊടുത്തു. ആയിരത്തിലേറെ വര്ഷങ്ങളായി മഴയും വെയിലും ഏറ്റിട്ടും വടിവ് നഷ്ടപ്പെടാത്തതിന്റെ കാരണം അതാണ്. ഏറ്റവും വലിയ ക്ഷേത്രമായ

സീഷോര് ക്ഷേത്രം കണ്ടു നിന്നപ്പോള് ഒരു അത്ഭുതം തോന്നി. ഇവിടെ സൂര്യൻ പടിഞ്ഞാറ് ഉദിച്ചു കിഴക്ക് അസ്തമിക്കുന്നു. സുര്യന്റെ ആദ്യ കിരണങ്ങള് കടലില് നിന്ന് ക്ഷേത്ര കവാടത്തില് പതിക്കുന്നു. അതുപോലെ തന്നെ അസ്തമയ രശ്മികളും. ഈ മഹാത്ഭുതം കണ്ട് എല്ലാവരും വാപൊളിച്ചു നിന്നു.

‘സുര്യന് അസ്തമിക്കുന്ന സമയത്ത് നമുക്ക് തിരിച്ചു വരാം. ക്ഷേത്ര കവാടത്തില് അസ്തമയ രശ്മികള് പതിക്കുന്നത് കാണണ്ടേ?’ ജോണ്‌സന്റെ അറിവുകള് എല്ലാവര്ക്കും വിസ്മയമായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയായ ദിനേശന് അവിടം മഹാത്ഭുതമായി തോന്നി. കടലില്‌നിന്ന് ഉദിച്ചു ഉയരുകയും എതിര്ദിശയില് അസ്തമിക്കുകയും ചെയ്യുന്ന സൂര്യന് തന്നെ പ്രകൃതി എന്ന ചിത്രകാരന്റെ അത്ഭുത കലാശിലപമല്ലേ!

മഹാമല്ലന്മാരുടെ നാടായ മാമല്ലപുരം അതിശയങ്ങള് വാരി വിതറി. ഭീമാകാരങ്ങളായ ഈ പാറകളോട് മല്ലിട്ട അന്നത്തെ സാധാരണ ശില്പികള് പോലും മല്ലന്മാരായിരിക്കണം. ഗുഹാക്ഷ്രേതങ്ങളുടെ ഘടനയിലാണ് ഓരോ മണ്ഡപവും നിര്മ്മിച്ചിരിക്കുന്നത്. ആയിരത്തിലേറെ വര്ഷങ്ങള് പഴക്കമുള്ള പഞ്ചരഥങ്ങള് നന്ദിനി അത്ഭുതത്തോടെ നോക്കി നിന്നു. പല്ലവ ഭരണ കാലത്തെ ചുമര് ചിത്രങ്ങളും! അതില് ഒരു സ്ത്രീയും പുരുഷനും ആലേഖനം ചെയ്യപ്പെട്ടിരുന്നു. ജോണ്‌സണ് അതിനു മുന്നില് നന്ദിനിയോട് ചേര്ന്ന് നിന്ന് ഒരു പടം എടുപ്പിച്ചു. ദിനേശന് ആണ് അത് എടുത്തത്. ഒരു കാര്യം നന്ദിനി പ്രത്യേകം ശ്രദ്ധിച്ചു. ഓണക്കാലത്ത് തിരുനെല്ലിയിലൂടെ അലഞ്ഞപ്പോള് ജോണ്‌സേട്ടന് കാണിച്ച ചേഷ്ടകള് ഇവിടെ കുറവായിരുന്നു. ഒരു പക്ഷെ ഒരുപാട് ചെറുപ്പക്കാരുടെ കണ്ണുവെട്ടിക്കാന് പ്രയാസമാണെന്ന് കരുതിയായിരിക്കാം. അല്ലെങ്കില്, ഈ യാത്രയുടെ അവസാനം എല്ലാവരും പോയശേഷം മൂന്നു ദിവസം മദ്രാസില് തങ്ങാനുള്ള അവസരമുള്ളതിനാലായിരിക്കാം.

പഞ്ചരഥം കണ്ടിറങ്ങുമ്പോള് വഴിയോര കച്ചവടക്കാരുടെ ശില്പങ്ങള് എല്ലാവരെയും ഹഠാദാകര്ഷിച്ചു. മറ്റു സന്ദര്ശന കേന്ദ്രങ്ങള് പോലെയല്ല. ഇവിടെ മുഴുവന് ശില്പങ്ങളാണ്. പഠനത്തിനു പോലും രണ്ടാം സ്ഥാനം നല്കുന്ന ഇവിടുത്തെ കുട്ടികള് ശില്പ നിര്മ്മാണത്തില് നല്ല പ്രാവീണ്യം നേടുന്നു. നന്ദിനിക്ക് ഏതു വാങ്ങണമെന്ന് തീരുമാനിക്കാന് വിഷമമായിരുന്നു. അത്രയ്ക്കും ജീവന് തുടിക്കുന്ന പ്രതിമകള് ആണ് കയ്യിലിരിക്കുന്നത്. കുടിലുകള്ക്ക് അകത്തു നിന്ന് കേള്ക്കുന്നത് ചെത്തിമിനുക്കുന്ന ശബ്ദമാണ്. രാവേറെ ചെല്ലുന്നത് വരെ ഉറക്കം ഇളച്ചിരുന്നു രൂപപ്പെടുത്തിയവയാണെന്ന ചിന്തയൊന്നും വാങ്ങുന്നവര്ക്കില്ല. പേശിയും പിശങ്ങിയും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുമ്പോള് ശില്പിയുടെ തേങ്ങല് ആരും കേള്ക്കുന്നില്ല. നന്ദിനി കുറച്ചു സാധനങ്ങള് വില അധികം കുറയ്ക്കാതെ തന്നെ വാങ്ങി. കാരണാ ആദ്യമായി, അപ്രതീക്ഷിതമായി സ്വന്തമായി നല്ലൊരു സമ്പാദ്യം കൈവന്നിരിക്കയല്ലേ. അതില് ഒരു ഭാഗം പ്രിയപ്പെട്ടവര്ക്ക് സമ്മാനമാക്കാനുള്ളതാണ്.

സൂര്യാസ്തമനം കണ്ട ഉടനെ മദ്രാസിലേക്ക് മടങ്ങി. മഹാബലിപുരത്ത് താമസ ചിലവു വളരെ കുടുതലാണ്. പിറ്റേന്ന് കാണാന് ഇനിയും പലതും ഉണ്ട്. മഹാബലിപുരത്തിന്റെ ദൃശ്യവിസ്മയങ്ങള് അയവിറക്കി എല്ലാവരും സുഖമായി ഉറങ്ങി. വെളുപ്പിന് എഴുന്നേറ്റു, മഹാബലിപുരത്തേക്കുള്ള വഴിയില് പ്രസിദ്ധമായ മുതലവളര്ത്തു കേന്ദ്രത്തില് എത്തി. പ്ലാസ്‌ററിക് പാവകള് പോലെയും പരസ്പരം കടിച്ചു കീറുന്ന ദിനോസറുകളെ പോലെയും നൂറു കണക്കിന് മുതലകള്! പ്രസിദ്ധ തീര്ത്ഥാടന ക്രേന്ദ്രമായ തിരുക്കുറുകുണ്ഡ്രം , അതിനടുത്തു മുത്തുക്കാടുകായലും കണ്ടു.

ഭൂതവും ഭാവിയും വര്ത്തമാനവും പറയുന്ന കൈനോട്ടക്കാരുടെ അടുത്തിരുന്ന് അവരുടെ പ്രവചനങ്ങള് കേട്ട് ചിരിക്കുകയും, ചിന്തിക്കുകയും, കരയുകയും ചെയ്യുന്നവരെയും കണ്ടു. അവര്ക്ക് വല്ലതും കിട്ടുന്നതല്ലേ. നമ്മളും അവരെ നിരാശരാക്കരുത്. ജോണ്‌സണും, ദിനേശനും ഒക്കെ അവരുടെ മുന്പില് കൈ നീട്ടി ഇരുന്നു. ഓണക്കാലത്ത് വീട്ടില് വരുന്ന കാക്കാലത്തിക്ക് മുന്നില് വീട്ടില് എല്ലാവരും ഉത്സുകരായി കൈനിവര്ത്തി ഇരുന്നു കൊടുക്കാറുണ്ട്. നന്ദിനിക്ക് അതില് ഒരു വിശ്വാസമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അമ്മുക്കുട്ടിയമ്മ പറയും ‘വിചാരിക്കണ പോലല്ല.. ഇവര്ക്ക് ശ്രീസുബ്രമണ്യന്റെ പ്രത്യേക അനുഗ്രഹമുണ്ട്. ഇവര് പറയുന്നതൊക്കെ ഫലിക്കും. ‘

‘പോ..അമ്മേ, ഇതവരുടെ വയറ്റിപ്പിഴപ്പാ.. അയല്പക്കത്ത് നിന്ന് എല്ലാഠ ബുദ്ധിപൂര്വ്വം ചുഴിഞ്ഞ് എടുത്തു നമ്മളെ പറ്റിക്കാന് പറയുന്നതാ. ഞാനില്ല ഈ വിഡ്ഡിത്തത്തിനൊന്നും.’ നന്ദിനി അവരെ വക വയ്ക്കാറില്ല.

പക്ഷെ, ജോണ്‌സണ് വിട്ടില്ല. നിര്ബന്ധിച്ചു കൈ നോക്കിച്ചു. ഒരു വയസ്സി തള്ളയ്ക്കു കിട്ടുന്നതാവട്ടെ എന്ന് കരുതി നന്ദിനി കൈ നീട്ടി. വെളുത്തനീണ്ട വിരലുകളില് അവരുടെ ചുളിഞ്ഞ കൈകൊണ്ട് തടവി, സ്‌നേഹത്തോടെ അവര് പ്രവചിക്കാന് തുടങ്ങി.

‘നല്ല കലാകാരിയാണ്. ശ്രീപരമേശ്വരന്റെ അനുഗ്രഹം ഉണ്ട്, ദേവലോകത്ത് നിന്ന് ഭൂമിയില് വന്നു പിറന്ന ദേവതയാണ്, ഒക്കെയാണേലും, വലിയ പ്രശ്‌നങ്ങളൊക്കെ നേരിടേണ്ടി വരും, ഭവനത്തിന്റെ അധ:പതനം കണ്ടു വിഷമിക്കും, വിവാഹ തടസ്സം വന്നു ഭവിക്കും ‘

‘മതി…നന്ദിനി കൈവലിച്ചു. കേള്ക്കട്ടെടീ..കൈനീട്ടു…’ നളിനി നിര്ബന്ധിച്ചു.

നന്ദിനി വേഗം എഴുന്നേറ്റു. ‘എനിക്ക് കേള്ക്കണ്ടാ..

അവര് മുഖ ലക്ഷണം പറയാന് തുടങ്ങി.

‘മഹാലക്ഷ്മിയുടെ അവതാരമാണ്. ഭൂലോകം മുഴുവന് പ്രശസ്തയാവാനുള്ള യോഗം മുഖത്തുണ്ട്.അത് ഇപ്പോള് തന്നെ നടക്കാന് പോവാ…’

‘മതി..മതി…’നന്ദിനി പറഞ്ഞു.

നളിനിയെ പിടിച്ചു വലിച്ചു അവിടെനിന്നു പോന്നു. അവിടെത്തന്നെ നിന്ന് ലക്ഷണം കേള്ക്കുന്നുണ്ടായിരുന്നു ജോണ്‌സണും ദിനേശനും. നന്ദിനി, നളിനിയെ പിടിച്ചു വലിച്ചു പോകുന്നതു കണ്ടു രണ്ടു പേരും പറഞ്ഞു.

‘അവര്ക്ക് തോന്നുന്നതല്ലേ പറഞ്ഞത്…അതൊക്കെ നടക്കണമെന്നുണ്ടോ?

‘എന്തിനാ.. എനിക്കിതില് വിശ്വാസമില്ല. ഈ നൂറ്റാണ്ടിലും ആളുകള് ഇങ്ങനെ വിഡ്ഡികള് ആകുന്നല്ലോ ‘

കാഞ്ചീപുരത്തെ പട്ടു വസ്ത്ര നിര്മ്മാണ സ്ഥലങ്ങള് കാണാന് പോയത് കണ്ണഞ്ചിക്കുന്ന വിശേഷങ്ങളിലേക്കാണ്. ആണും, പെണ്ണും വയസ്സന്മാരും

കുട്ടികളുമൊക്കെ കസവ് വസ്ത്ര നിര്മ്മാണത്തില് മുഴുകിയിരിക്കുന്നു. വിവിധ നിറങ്ങളില് നൂലുകള് ഉണക്കാന് ഇട്ടിരിക്കുന്നു. കൂട്ടത്തില് സ്വര്ണ്ണം , വെള്ളി കസവ് നൂലുകളും. തറികളില് നൂല് പാവുന്നതും, നെയ്യുന്നതുമൊക്കെ കുടുംബാംഗങ്ങള് ഒന്ന് ചേര്ന്നാണ്. നെയ്തു വച്ച തുണിത്തരങ്ങള് കണ്ടാല് കണ്ണ് ചിമ്മും. കല്ല്യാണങ്ങള്ക്ക് പ്രത്യേകം ആവശ്യപ്പെടുന്നതനുസരിച്ചു ഒരുക്കി, തയ്യാറാക്കി, കാത്തു വച്ചിരിക്കുന്നവയും ഉണ്ട്. സഹോദരിയുടെ വിവാഹം ഉറച്ചിരുന്നതിനാല് നളിനി,

പലതരം സാരികള് വാങ്ങി. തന്റെ വീട്ടിലും പട്ടു വ്ര്രസങ്ങള് ഇഷ്ടപ്പെടുന്നവരല്ലേ! നന്ദിനിയും എല്ലാവര്ക്കും തുണികള് വാങ്ങി. ദിനേശനും. ജോണ്‌സണും എല്ലാവര്ക്കും കൊടുക്കാനുള്ളത് വാങ്ങിയിരുന്നു. നന്ദിനി ഏറ്റവും അധികം പ്ര വശ്യം തിരിച്ചും മറിച്ചും നോക്കിയ സാരികള് ജോണ്‌സണ് വാങ്ങി കൂട്ടത്തില് വച്ചു. അതു ആരുടേയും ശ്രദ്ധയില് പെടാതെയാണ് വാങ്ങിയത്.

തീവണ്ടിയുടെ സമയത്തിനു മുന്പ് മദ്രാസ് സെൻട്രൽ ല് സ്റ്റേഷനില് എത്താൻ എല്ലാവരും തിടുക്കത്തില് വണ്ടിയില് കയറി. മ്രദാസ് നഗരം ഒന്ന് വിസ്തരിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു പലര്ക്കും. അതിനു പറ്റില്ലാല്ലോ. പക്ഷ ദിനേശന്റെ പ്രത്യേക അഭ്യര്ത്ഥന മൂലം നന്ദിനിക്ക് രണ്ടു ദിവസം കൂടെ മ്രദാസിൽ തങ്ങി പാട്ട് റെക്കോര്ഡ് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്നു. അവര് മുന്നു പേര്ക്കും താമസ സാകര്യം ഒക്കെ ഡേവിഡിന്റെ പ്രത്യേക മേല്‌നോട്ടത്തില് ഒരുക്കിയിരുന്നു. ഹോസ്റ്റല് വാര്ഡന് പ്രിന്‌സിപ്പാളുമായി രഹസ്യമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഇതൊക്കെ സംഘടിപ്പിച്ചത്. ഡേവിഡിന്റെ അഭ്യര്ത്ഥന അവര് മാനിച്ചതാണ്.

 

നന്ദിനിക്ക് കൂട്ടുകാരെല്ലാം തിരിച്ചുപോകുമ്പോള് ചെറിയ വിഷമമുണ്ടായിരുന്നു. പക്ഷെ, ജോണ്‌സണും, ദിനേശനും എത്ര കഷ്ടപ്പെട്ടാണ് ഈ അവസരം ഒരുക്കിയത്. ഡേവിഡ് സാറും കാത്തിരിക്കുന്നു. നളിനിയോട് മാത്രം ആരെയും അറിയിക്കരുതെന്ന രഹസ്യമായി പറഞ്ഞിരുന്നു. എല്ലാം പരസ്യം ആകുന്നതിനു മുന്പ് ശരിയായാല് പിന്നെ സാരമില്ല എന്നാണു ജോണ്‌സണ് പറഞ്ഞത്. പ്രശ്‌നങ്ങള് ഒന്നും ഉണ്ടാകാതെ ഒക്കെ ശമിയാക്കണേ എന്ന് ദേവിയോട് പ്രാര്ത്ഥിച്ചുകൊണ്ട്, ഡേവിഡൂ സാര് അയച്ച കാറില് അവര് മൂന്നു പേരും കയറി. നന്ദിനിക്ക് മനസ്സ് പിടച്ചു കൊണ്ടിരുന്നു. അടൂത്തിരുന്ന ദിനേശന് അവളുടെ മുഖത്ത് സൂക്ഷിച്ചു നോക്കി.

‘എന്താ…നന്ദിനി… പേടിയുണ്ടോ?’

‘ഇല്ല’

‘പിന്നെന്താ മുഖം വല്ലാതെ? ‘

‘ഒന്നുല്ല്യാ…വീട്ടില് അറിയിക്കാത്തതില് ഒരു പേടി. ‘

‘പേടിക്കേണ്ടാ, ഞങ്ങള് കൂടെ ഇല്ലേ?വീട്ടില് അറിഞ്ഞാലും പ്രശ്‌നമൊന്നുമില്ലാതെ ഞാന് നോക്കാം.’

‘എന്നെയാണോ പേടി? ‘ ജോണ്‌സണ് ചോദിച്ചു.

‘എനിക്ക് രണ്ടാളെളെയും പേടിയില്ല. ഈ സ്ഥലമാണ് പേടി .’

‘ഞങ്ങള് രണ്ടാളും നന്ദിനിയെ വിട്ടു മുങ്ങി കളയില്ലട്ടോ,’

കാര് ഹോട്ടലിനു മുന്നില് എത്തി. വളരെ സുരക്ഷിതമായി എല്ലാ സൗകര്യങ്ങളും ഡേവിഡു ചെയ്തിരുന്നു. ജോണ്‌സണും ദിനേശനും ഒരു മുറി. നന്ദിനിക്ക് പ്രത്യേക മുറിയും, അവിടെ സഹായിയായി ഒരു സ്ത്രീയും.ഡേവിഡിന്റെ മാനേജര് അവരെ കാത്തു നിന്നിരുന്നു. അയാള് അവരുടെ സൗകര്യങ്ങളൊക്കെ നോക്കി ഉറപ്പു വരുത്തിയാണ് പോയത്.

ഭക്ഷണം കഴിഞ്ഞു നന്ദിനിയുടെ മുറിയില് കുറെ നേരം സംസാരിച്ചിരുന്നു അവളെ ധൈരൃവതി ആക്കിയിട്ടാണ് ജോണ്‌സണും ദിനേശനും അവരുടെ മുറിയിലേക്ക് പോയത്. സഹായിയായി ഉണ്ടായിരുന്ന ദമയന്തിയമ്മ വളരെ നല്ല സ്ത്രീയായിരുന്നു. ഡേവീഡു സാറിന്റെ ബന്ധു ആയ കുട്ടിയാണെന്നതിനാല് അവര് നന്ദിനിക്ക് നല്ല തുണയായിരുന്നു. ക്ഷീണം ഉണ്ടായിട്ടും നന്ദിനിക്ക് ഉറക്കം വന്നത് വളരെ വൈകിയാണ്.

പിറ്റേന്ന് റെക്കോര്ഡിംഗ് ഉള്ളതിനാല് ഉറക്കം കുറയ്ക്കരുതെന്നു ഡേവിഡു പറഞ്ഞിരുന്നു. പക്ഷെ, എന്തൊക്കെയോ ഓര്ത്തു കിടന്നു വളരെ വൈകിയാണ് നന്ദിനി ഉറങ്ങിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *