LIMA WORLD LIBRARY

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ sri കപിൽ ദേവിൽനിന്നും ശ്രീമതി Somini Selmon, SBI PAN India No.1 Manager award സ്വീകരിക്കുന്നു .

SBi കോട്ടയം ശാഖയിലെ എക്സിക്യൂട്ടീവ് മാനേജരും ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ എഡിറ്റർ തിമോത്തി കെ. എബ്രഹാമിന്റ് മാതാവും ആണ് അവാർഡ് ജേതാവ് . ലിമ വേൾഡ് ലൈബ്രറി, കെ. പി. ആമസോൺ പബ്ലിക്കേഷൻ കുടുംബങ്ങളുടെ അഭിനന്ദനങ്ങൾ.

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 22

നേരം വെളുത്തതറിയാതെ എല്ലാവരും തളര്ന്നുറങ്ങി. ഉറങ്ങാന് നേരത്ത് ജോണ്‌സണ് നിര്ബന്ധിച്ചു കുറച്ചു വൈന് എല്ലാവരെയും കുടിപ്പിച്ചിരുന്നു. അതിനു ലഹരിയൊന്നുമില്ല എന്ന് പറഞ്ഞു. എന്നാലും ഒരു പുളിയും, മധുരവും അതില് അലിഞ്ഞിരുന്നു. സംഭാരം മാത്രം കുടിച്ചു ശീലിച്ച വയറുകളില് അതൊരു കത്തിക്കാളല് ഉണ്ടാക്കി എന്നതാണ് സത്യം. എന്തായാലും, എന്തൊരു സുഖമായ ഉറക്കമാണ് ഉറങ്ങിയത്. സ്ഥലം മാറി കിടന്നത് പോലും ഓര്ക്കാതെ ഒരു സുന്ദര സ്വപ്നത്തിന്റെ തേരില് മണിക്കൂറുകളോളം യാത്ര ചെയ്തു. ഏതോ കുന്നും മലയുമൊക്കെ കയറി ഇറങ്ങി. ഒരു […]

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -9 ചുഴലി

സൂക്ഷ്മാണുക്കൾ നൃത്തം വെയ്ക്കുന്ന അദൃശ്യമായ ചുഴലിക്കാറ്റ് വീശിയടിച്ചതു ടെലിവിഷനിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു. പഴയ ക്ലോക്കിൽ ഏഴു മണികൾ മുഴങ്ങി. ഇരുട്ടിൽ മൂങ്ങയുടെ മൂളൽനീണ്ടു. കുട്ടൂസൻ പൂച്ച നീട്ടിക്കരഞ്ഞു. വിഭ്രാന്തമായ നിമിഷങ്ങൾ ചൂഴ്ന്ന മനസ്സുകൾ ചുഴൽച്ചയിൽപെട്ടു. അപ്പോൾ ഷെവലിയർ ഹൗസിന്റെ രണ്ടാം നിലയിൽ ഗ്രെയ്‌സിന്റെ മുറിയിൽ ഒരു നറുക്കെടുപ്പ് കഴിഞ്ഞതേയുള്ളൂ. കല്യാണ നറുക്കുവീണത് കിറ്റിയ്ക്കായിരുന്നു. പെൺകുട്ടികൾ ആർപ്പുവിളിച്ചു. അടുത്ത കല്യാണം കിറ്റിയ്ക്ക്! ഇനി വരൻ ആരാണെന്നുള്ള നറുക്കെടുപ്പാണ്. അതും എടുത്തുകഴിഞ്ഞു. വരൻ ഒരു കുറുക്കൻ!. മോളിക്കുട്ടി […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 24 തണലറിയാതെ | കാരൂർ സോമൻ

മഴയും വെയിലും മാറിമാറി മണ്ണിനെ ഉന്മേഷവതിയാക്കി. വൃക്ഷങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞ് നൃത്തം ചെയ്തു. കുറ്റാന്വേഷണത്തിനിടയില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ സംഘട്ടനങ്ങള്‍ ഉണ്ടായെങ്കിലും മനോധൈര്യം കൈവിടാതെ പലരില്‍ നിന്നും പല കാര്യങ്ങളും കൊലപാതകവുമായി ബന്ധപ്പെട്ട് അവള്‍ ചോര്‍ത്തിയെടുത്തു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു അരുണ കിരണിന് കൈമാറിയ മന്ത്രി കാശിപ്പിള്ളയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ. അവള്‍ മമ്മി പ്രിന്‍സിപ്പലായിരിക്കുന്ന സ്കൂളിലാണ് ജോലി ചെയ്തിരുന്നതെന്ന് അറിയില്ലായിരുന്നു. ആ സ്കൂളിലെ അദ്ധ്യാപകരെ ഓരോരുത്തരായി ചോദ്യം ചെയ്യുന്നതിനിടയിലാണ് കൂട്ടുകാരിയെ കാണാനിടയായതും കെട്ടിപ്പിടിച്ച് സ്നേഹം പുതുക്കിയതും. അവളിലൂടെയും അല്ലാതെയും […]

കാലാവസ്ഥ ഉച്ചകോടിക്ക് ഈജിപ്തിൽ ഇന്ന് തുടക്കം; നൂറ്റിയിരുപതിലേറെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും

കയ്റോ ∙ ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമതു‌ കാലാവസ്ഥ വാർഷിക ഉച്ചകോടി (സിഒപി 27) ഇന്നു മുതൽ 18 വരെ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കും. യു എസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് അടക്കം നൂറ്റിയിരുപതിലേറെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കും. കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോളപദ്ധതികൾ ഊർജിതമാക്കുകയാണു ഉച്ചകോടിയുടെ ലക്ഷ്യം. കൽക്കരിയും വനനശീകരണവും ആയിരുന്നു കഴിഞ്ഞ വർഷം നടന്ന ഗ്ലാസ്ഗോ ഉച്ചകോടിയിലെ പ്രധാന […]

കുർബാനയ്ക്കെത്തിയത് 111 രാജ്യക്കാർ; ബഹ്റൈനിൽ സ്നേഹസന്ദേശം പകർന്ന് മാർപാപ്പ

മനാമ ∙ ‘തിന്മയെ നന്മകൊണ്ട് നേരിടുക, ശത്രുക്കളെ സ്നേഹം കൊണ്ട് ജയിക്കുക’ എന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈന്റെ മണ്ണിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുർബാന അർപ്പിച്ചു. നാഷനൽ സ്റ്റേഡിയത്തിൽ നടന്ന കുർബാനയിൽ 111 രാജ്യങ്ങളിൽ നിന്നുള്ള 28,000 വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ മലയാളവും തമിഴും ഹിന്ദിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാർഥന മുഴങ്ങി. ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ, കുരുന്നിനെ ആശീർവദിക്കുന്നു. ചിത്രം: എഎഫ്പി സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തു നൽകിയ ഏറ്റവും […]

യുഎസ് ഗായകൻ ആരൻ കാർട്ടർ മരിച്ച നിലയിൽ

ലങ്കാസ്റ്റർ (കാലിഫോർണിയ) ∙ ഗായകനും റാപ്പറുമായ ആരൻ കാർട്ടർ (34) വീട്ടിൽ മരിച്ച നിലയിൽ‌. ഒൻ‌പതാം വയസ്സിൽ ആദ്യത്തെ സംഗീത ആൽബം പുറത്തിറക്കിയ ആരന്റെ ‘ഐ വാണ്ട് ക്യാൻഡി’ എന്ന ഗാനം ലോകപ്രശസ്തമാണ്. ബാക്ക്സ്ട്രീറ്റ് ബോയ്സ് സംഗീതബാൻഡിലെ നിക് കാർട്ടറുടെ സഹോദരനാണ്. പന്ത്രണ്ടാം വയസ്സിൽ പുറത്തിറക്കിയ ‘ആരൻസ് പാർട്ടി’ എന്ന ആൽബം 3 കോടി പതിപ്പുകൾ വിറ്റു. പിന്നീട് താരശോഭ നഷ്ടപ്പെട്ട ഗായകൻ ലഹരിക്കടിമപ്പെട്ടിരുന്നു. സഹോദരൻ നിക്കുമായും അകന്നു. 15 വർഷങ്ങൾക്കു ശേഷം 2018ൽ മറ്റൊരാൽബം പുറത്തിറക്കിയെങ്കിലും […]

ഇമ്രാൻ ആശുപത്രി വിട്ടു; പ്രതിഷേധറാലി തുടരും

ലഹോർ ∙ വധശ്രമത്തെ തുടർന്നു നിർത്തി വച്ച സർക്കാർവിരുദ്ധ പ്രതിഷേധ റാലി നാളെ അതേ സ്ഥലത്തുനിന്നു പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. കാലിൽ വെടിയേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഇമ്രാൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ വെടിയേറ്റിടത്തുനിന്ന് വീണ്ടും തുടങ്ങുന്ന റാലി രണ്ടാഴ്ചയ്ക്കകം റാവൽപിണ്ടിയിലെത്തുമ്പോൾ താനും ഒപ്പം ചേരുമെന്നും അദ്ദേഹം അറിയിച്ചു. വസീറാബാദിലെ ആക്രമണത്തിനു പിന്നാലെ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി അനുയായികൾ തുടങ്ങിവച്ച പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്. ഗൂഢാലോചന […]

ഭാവിയിൽ പരസ്യവരുമാനത്തിന്റെ ഓഹരിയും: നീല ടിക് വിൽപന തുടങ്ങി; ഇന്ത്യയിൽ ഒരു മാസത്തിനകം

സാൻഫ്രാൻസിസ്കോ / ന്യൂഡൽഹി∙ ട്വിറ്റർ ഉപയോക്താക്കളുടെ പേരിനൊപ്പമുള്ള നീല ടിക് പ്രതിമാസം 8 ഡോളർ (ഏകദേശം 650 രൂപ) വരിസംഖ്യ വാങ്ങി വിൽക്കാനുള്ള പദ്ധതി സിഇഒ ഇലോൺ മസ്ക് ഔദ്യോഗികമായി അവതരിപ്പിച്ചു. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ നീല ടിക് വിലയ്ക്കു വാങ്ങാം. ഇന്ത്യയിൽ ഒരു മാസത്തിനകം അവതരിപ്പിക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം, നിലവിലുള്ള നാലര ലക്ഷത്തോളം വെരിഫൈ‍ഡ് അക്കൗണ്ടുകളിലെ നീല ടിക് മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. 8 […]

ടാൻസനിയയിൽ ചെറുവിമാനം തടാകത്തിൽ വീണു, 19 മരണം

നയ്റോബി ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിൽ ചെറുവിമാനം തടാകത്തിൽ വീണു 19 പേർ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയിൽ വിമാനത്താവളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ പടിഞ്ഞാറൻ ടാൻസനിയയിലെ ബുക്കോബയിലെ വിക്ടോറിയ തടാകത്തിൽ വീഴുകയായിരുന്നു. ഡാറെസലാമിൽനിന്നുള്ള വിമാനത്തിൽ 39 യാത്രക്കാർ ഉൾപ്പെടെ 45 പേരുണ്ടായിരുന്നു. 26 പേരെ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ വിക്ടോറിയയുടെ തീരത്തോടു ചേ‍ർന്നാണ് ബുക്കോബ വിമാനത്താവളത്തിന്റെ റൺവേ. കാറ്റിലും മഴയിലും കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നു കരുതുന്നു. തടാകത്തിനു വീണ വിമാനം പൂർണമായും മുങ്ങിപ്പോയി. […]

കാലാവസ്ഥ ഉച്ചകോടിയിൽ ഈജിപ്തിന്റെ ആഹ്വാനം: പ്രതിജ്ഞകൾ മതിയാക്കി പ്രവർത്തിക്കണം

കയ്റോ ∙ കാലാവസ്ഥ മാറ്റത്തിനെതിരെ പ്രതിജ്ഞകൾ തുടരുന്നതിനു പകരം രാജ്യങ്ങൾ പ്രവർത്തിക്കാൻ തുടങ്ങണമെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയരായ ഈജിപ്തിന്റെ ആഹ്വാനം. പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗ നിയന്ത്രണവും കാർബൺ ബഹിർഗമനം കുറയ്ക്കലും ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തു നടത്തുന്ന ഉച്ചകോടിയാണ് (കോൺഫെറൻസ് ഓഫ് പാർട്ടീസ് – കോപ് ) ഈജിപ്തിലെ ഷറം അൽ ഷെ‌യ്ഖിൽ ആരംഭിച്ചത്. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന്റെ ഫലമായുള്ള ഭക്ഷ്യ, ഊർജ പ്രതിസന്ധികൾ രാജ്യങ്ങളുടെ കാലാവസ്ഥ സംരക്ഷണ നടപടികൾക്കു തടസ്സമാകരുതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് […]