ലങ്കാസ്റ്റർ (കാലിഫോർണിയ) ∙ ഗായകനും റാപ്പറുമായ ആരൻ കാർട്ടർ (34) വീട്ടിൽ മരിച്ച നിലയിൽ. ഒൻപതാം വയസ്സിൽ ആദ്യത്തെ സംഗീത ആൽബം പുറത്തിറക്കിയ ആരന്റെ ‘ഐ വാണ്ട് ക്യാൻഡി’ എന്ന ഗാനം ലോകപ്രശസ്തമാണ്. ബാക്ക്സ്ട്രീറ്റ് ബോയ്സ് സംഗീതബാൻഡിലെ നിക് കാർട്ടറുടെ സഹോദരനാണ്. പന്ത്രണ്ടാം വയസ്സിൽ പുറത്തിറക്കിയ ‘ആരൻസ് പാർട്ടി’ എന്ന ആൽബം 3 കോടി പതിപ്പുകൾ വിറ്റു. പിന്നീട് താരശോഭ നഷ്ടപ്പെട്ട ഗായകൻ ലഹരിക്കടിമപ്പെട്ടിരുന്നു.
സഹോദരൻ നിക്കുമായും അകന്നു. 15 വർഷങ്ങൾക്കു ശേഷം 2018ൽ മറ്റൊരാൽബം പുറത്തിറക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
English Summary: US singer Aaron Carter found dead













