LIMA WORLD LIBRARY

അതിലും വേര്‍തിരിവോ? ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് കൂടുതല്‍ ശക്തിയുള്ള യുഎസ്ബി-സി നല്‍കിയേക്കുമെന്ന്

ഐഫോണ്‍ പ്രോ മോഡലുകളും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് ആപ്പിള്‍. ആപ്പിള്‍ മാത്രം ഉപയോഗിക്കുന്ന ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ക്ക് പകരം അടുത്ത വര്‍ഷം മുതല്‍ യുഎസ്ബി-സി നല്‍കിയേ പറ്റൂ എന്നു പല രാജ്യങ്ങളും കർ‌ശന നിലപാടെടുത്തതോടെ കമ്പനിയും യുഎസ്ബി-സിയിലേക്ക് മാറുകയാണ്. എന്നാല്‍, തങ്ങളുടെ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കു നല്‍കുന്ന അത്ര വേഗമുള്ള യുഎസ്ബി-സി ആയിരിക്കില്ല മറ്റു മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കുക എന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പ്രവചിക്കുന്നത്. ∙ ഏതാനും ഡോളര്‍ ലാഭിക്കുന്നത് പരിഹാസ്യമോ? ഐഫോണ്‍ […]

ൻസ്, രാഷ്ട്രീയം, മതം നീക്കി ഫെയ്സ്ബുക് പ്രൊഫൈലിലെ സെക്സ്വൽ പ്രിഫറൻസ്, രാഷ്ട്രീയം, മതം നീക്കി ഫെയ്സ്ബുക്

ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് നിരവധി വിവരങ്ങൾ നീക്കം ചെയ്യാൻ ഫെയ്സ്ബുക് തീരുമാനിച്ചു. കൃത്യമായി പറഞ്ഞാൽ എഫ്ബി ഉപയോക്താവിന്റെ പ്രൊഫൈലിലെ സെക്സ്വൽ പ്രിഫറൻസ്, മതപരമായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വ്യക്തി വിലാസങ്ങൾ എന്നിവ പ്രദർശിപ്പിക്കില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സൈറ്റായ ഫെയ്സ്ബുക് ഈ മാറ്റങ്ങൾ ഔദ്യോഗിമായി അറിയിച്ചിട്ടില്ല. എന്നാൽ ഇവ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ് നവരയാണ് ഈ മാറ്റങ്ങൾ ആദ്യം കണ്ടെത്തിയത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പോസ്റ്റ് […]

യുക്രെയ്നിൽ മിസൈൽ വർഷിച്ച് റഷ്യ; ഊർജനിലയങ്ങൾ ലക്ഷ്യം

കീവ് ∙ യുക്രെയ്നിലെ ഊർജനിലയങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കി. തുറമുഖ നഗരമായ ഒഡേസയും തലസ്ഥാനമായ കീവും പ്രമുഖ നഗരമായ നിപ്രോയും അടക്കമുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. സാപോറേഷ്യയിൽ‌ 2 പേർ കൊല്ലപ്പെടുകയും ഖാർകിവിൽ 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശൈത്യകാലം തുടങ്ങുന്നതിനാൽ വൈദ്യുതി നിലയങ്ങൾ തകർക്കുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് യുഎൻ മനുഷ്യാവകാശ ഓഫിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റു മേഖലകളിൽ നിന്ന് പിൻവലിച്ച സൈന്യത്തെ കൂടി ഉൾപ്പെടുത്തി റഷ്യ യുദ്ധം വീണ്ടും […]

യുഎസ് ജനപ്രതിനിധി സഭ റിപ്പബ്ലിക്കൻ പാർട്ടിക്ക്: ബൈഡനു മുന്നിൽ കഠിന പാത

വാഷിങ്ടൻ ∙ ഒടുവിൽ, റിപ്പബ്ലിക്കൻ പാർട്ടി യുഎസ് ജനപ്രതിനിധിസഭയി‍ൽ ഭൂരിപക്ഷം നേടി. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രസിഡന്റ് ജോ ബൈഡന്റെ ഇനിയുള്ള 2 വർഷത്തെ ഭരണം സുഗമമാകില്ലെന്ന് ഇതോടെ ഉറപ്പായി. കലിഫോർണിയയിലെ 27–ാം ജില്ല മൈക്ക് ഗാർസിയ നിലനിർത്തിയതോടെയാണ്, 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ 218 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി തികച്ചത്. 211 സീറ്റുമായി ഡെമോക്രാറ്റുകൾ തൊട്ടുപിന്നിലുണ്ട്. 6 സീറ്റുകളിലെക്കൂടി ഫലം വരാനുണ്ട്. സാമ്പത്തിക കാര്യങ്ങളിലും യുക്രെയ്നുള്ള സഹായമടക്കം വിദേശകാര്യങ്ങളിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭ, ജോ ബൈഡന്റെ […]