LIMA WORLD LIBRARY

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -10 മാർപാപ്പായുടെ ആന

സമയം ഏഴര. മധുരം വെയ്പിനുള്ള ഒരുക്കമായി. ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ അങ്ങിങ്ങായി നിൽക്കുന്നു. മധുരം നിറച്ച വെള്ളിപ്പാത്രവും ബൈബിളും വെച്ച ടീപ്പോയിൽ മെഴുകുതിരി തെളിഞ്ഞു. മധുരപ്പാത്രത്തിൽ കൽക്കണ്ടമാണ്. പല നിറങ്ങളിലുള്ള കൽക്കണ്ടം. മുകളിൽനിന്ന് പടിക്കെട്ടുകൾ ഇറങ്ങിവരുന്ന കത്രീനയേയും അവളെ ആനയിക്കുന്ന അന്നാമ്മയെയും കാത്തുനിൽക്കുന്ന വിടർന്ന കണ്ണുകൾ. മധുരംവെയ്പ്പിന് മുൻപ് മണവാട്ടിയായ കത്രീന എല്ലാവർക്കും സ്തുതി കൊടുത്ത് അനുഗ്രഹം വാങ്ങണം. തുടക്കത്തിൽ അന്നാമ്മ കഴിഞ്ഞാൽ ഓരോരുത്തരുടെയും സ്ഥാനം അനുസരിച്ചുവേണം സ്തുതികൊടുത്ത് അനുഗ്രഹം വാങ്ങാൻ. […]

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 24

വൈദ്യഗൃഹം ഒരു ആണ്കുഞ്ഞിന്റെ ആഗമനത്തില് ആനന്ദതുന്ദിലരായി. പ്രസവ ശുശ്രൂഷകളും അതിഥി സലക്കാരങ്ങളുമൊക്കെ മുറ പോലെ നടന്നു. ദിനേശന് വന്നപ്പോള് ചോദിച്ചു ‘പോകണ്ടേ കോളേജില്?’ ‘പിന്നെ, വേണ്ടേ?..നാളെ പോണം. ദിനേശേട്ടൻ വരുമല്ലോ’ ‘ഞാന് വരാം..നന്ദു ഒരുങ്ങി നിന്നോ..ജോണ്‌സാര് ഇന്നലെ രാത്രി വീട്ടില് വന്നിട്ടുണ്ട്. ഇന്ന് ഇവിടെ വരും. ചിലപ്പോള് ഒന്നിച്ചു പോകാം.’ ‘ഹാ..സാറ് വന്നിട്ടുണ്ടോ?’യാത്ര പറഞ്ഞു ദിനേശന് പോയി. നിമിഷങ്ങള്ക്കകം ജോണ്‌സന്റെ ജീപ്പ് വന്നു. ജോണ്‌സണ് സന്തോഷത്തോടെ ചാടി ഇറങ്ങി. പിറകിലെ സീറ്റില്‌നിന്നും മമ്മിയും. ‘എവിടെ, പുതിയ ആള്?’ […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -26 സൗഗന്ധികപ്പൂക്കള്‍ | കാരൂർ സോമൻ

മുറ്റത്ത് ആഹ്ലാദിച്ചു പറന്ന ചിത്രശലഭങ്ങള്‍ എങ്ങോ പോയി മറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ടു പറന്നു. പ്രകൃതിക്ക് കാവല്‍ നിന്ന സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തിലൊളിച്ചു. മുറ്റത്ത് മത്തങ്ങ, പയര്‍, പാവക്ക തുടങ്ങിയ പച്ചക്കറികളുമായി രണ്ടു കുട്ടികളെത്തി. ഓമന ആവശ്യത്തിനുള്ളത് എടുത്തിട്ട് ബാക്കിയുള്ളത് കടയില്‍ വില്ക്കാനായി കൊടുത്തുവിട്ടു. ആ കുട്ടികളെ പഠിപ്പിക്കുന്നതും ചാരുംമൂടനാണ്. ചാരുംമൂടന്‍റെ മുന്നിലിരുന്നപ്പോള്‍ കരുണിനൊരു ശ്വാസംമുട്ടലാണ് ഉണ്ടായത്. ആകാശമിരുണ്ടതുപോലെ അവന്‍റെ മനസും ഇരുണ്ടു വന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് സാറിനെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യം തന്‍റെ ഭാഗത്തുനിന്നുണ്ടായത്. വളരെ ആശങ്കയോടെയാണ് […]