LIMA WORLD LIBRARY

ബഹിരാകാശത്ത് ആശുപത്രിയും, പദ്ധതിയുമായി ചൈന

ബഹിരാകാശ രംഗത്ത് അതിവേഗം മുന്നേറുന്ന ചൈനയുടെ പുതിയ പദ്ധതിയാണ് ബഹിരാകാശ ആശുപത്രി. ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ വേണ്ട ചികിത്സക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഈ ബഹിരാകാശ ആശുപത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂമിയെ വലം വെക്കുന്ന ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്കോങ്ങില്‍ അടക്കം ബന്ധിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുംവിധമാണ് ബഹിരാകാശ ആശുപത്രിയുടെ നിര്‍മാണം. വളരെ വിപുലമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതല്‍ അകലങ്ങളിലേക്ക് യാത്ര ചെയ്യാനും മനുഷ്യരെ ഇത്തരം സൗകര്യങ്ങള്‍ […]

ഓറിയോൺ പേടകം 47 മിനിറ്റ് അപ്രത്യക്ഷമായി, തിരിച്ചെത്തിയപ്പോൾ കിട്ടിയത് ചന്ദ്രന്റെ മനോഹര ചിത്രങ്ങളും

ചന്ദ്രനെ വലംവയ്ക്കുന്ന ഓറിയോണ്‍ പേടകവുമായുള്ള വാര്‍ത്താവിനിമയ ബന്ധം 47 മിനിറ്റോളം നാസക്ക് നഷ്ടമായി. പിന്നീട് ബന്ധം പുനഃസ്ഥാപിച്ചപ്പോള്‍ നാനസക്ക് ലഭിച്ചത് ചന്ദ്രന്റെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മനോഹര ചിത്രങ്ങള്‍. ബുധനാഴ്ച്ച രാവിലെയാണ് ഓറിയോണ്‍ പേടകവുമായുള്ള ബന്ധം നാസയുടെ ഭൂമിയിലെ കേന്ദ്രങ്ങള്‍ക്ക് നഷ്ടമായത്. ഇതിന്റെ കാരണം എന്താണെന്ന് നാസ വ്യക്തമായിട്ടില്ല. വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായാണ് ഓറിയോണ്‍ പേടകത്തെ നാസ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്നും 2.30 ലക്ഷം മൈല്‍ ദൂരത്തില്‍ മണിക്കൂറില്‍ 5102 മൈല്‍ വൈഗത്തിലാണ് […]

ടൂറിസ്റ്റ്, വിസിറ്റ് വീസകൾ 48 മണിക്കൂറിനകം പുതുക്കും: യുഎഇ

അബുദാബി ∙ ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മൊബൈൽ ആപ്, ഓൺലൈൻ എന്നിവയിലൂടെ 48 മണിക്കൂറിനകം പുതുക്കാനാകുമെന്ന് യുഎഇ അറിയിച്ചു. അപേക്ഷിച്ച് 48 മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി അപേക്ഷകരെ അറിയിക്കും. അപേക്ഷകന്റെ പാസ്പോർട്ടിന് 6 മാസത്തിൽ കുറയാത്ത കാലാവധി നിർബന്ധമാണ്. ടൂറിസ്റ്റ്, വിസിറ്റ് വീസകൾ പുതുക്കാൻ 610 ദിർഹമാണ് (13,750 രൂപ) നിരക്ക്. English Summary: UAE to revise tourist, visiting VISAs within 48 hours

നേപ്പാൾ: ഭരണസഖ്യം ഭൂരിപക്ഷത്തിലേക്ക്

കഠ്മണ്ഡു ∙ നേപ്പാളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് സഖ്യം ഭൂരിപക്ഷത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 124 സീറ്റുകളിൽ 67 എണ്ണം സഖ്യം നേടി. കേവല ഭൂരിപക്ഷത്തിനു 138 സീറ്റുകളാണു വേണ്ടത്. മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 39 സീറ്റുകൾ നേടി. 165 സീറ്റുകളിലാണു തിരഞ്ഞെടുപ്പു നടന്നത്. 42 സീറ്റുകൾ നേടിയ നേപ്പാളി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. English Summary: Ruling alliance heading towards majority […]

ജീവിതം – ശിവൻ തലപ്പുലത്ത്‌

ഒന്നും മിണ്ടാത്തൊരു യാത്ര ഒരിക്കലും കാണാത്തൊരു കാറ്റ് തിരിഞ്ഞു നോക്കാൻ പറ്റാത്ത കണ്ണ് ചവിട്ടി മെതിച്ച് വളരാൻ മറന്ന പുല്ല് ഊഞ്ഞാൽ ആടാൻ കൊതിക്കുന്ന ഓണതുമ്പിയുടെ നിസ്സഹായത കരയാൻ വേണ്ടി മാത്രം കണ്ണീരൂല്പാദിപ്പിക്കുന്ന വറ്റിവരളുന്ന അക്ഷരങ്ങൾ വയ്യാ യ്കയിൽ വാനോളം ഉയരുന്ന സ്വപ്നങ്ങൾ ആർക്കാനുംവേണ്ടി ഓക്കാനിക്കുന്ന കപടതയുടെ വഴു വഴുപ്പുകൾ എല്ലാമെല്ലാം എനിക്കെന്നോതിയ സ്വപ്നങ്ങളിൽ മുങ്ങി മറിയുന്ന ജീവിതം

My Dream – Gopan Ambat

Waving bye to the noisy world Weaving alife in the side of hills Dest of dark and deep blue sky Crest of green resting abed Feast for the finding  eyes East of the falling snow Waking early in the fields Walking down the bloomy yields Rowing through the streamy green Sowing in the fields so […]

തൂക്ക് – നർമ്മ കഥ – ജയൻ വർഗീസ്.

അവസാനം കർത്താവ് രണ്ടാമത് വരാൻ തന്നെ തീരുമാനിച്ചു. “ മദ്ധ്യാകാശേ സ്വർഗീയ ദൂതരുമായ്  എപ്പോൾ വരും? “ എന്ന മനോഹര കവിത എത്രയോ സുന്ദരിക്കുട്ടികളുടെ നാണക്കവിളുകൾ  ശ്രുതി മധുരമായിപാടിച്ചുവപ്പിക്കുന്നതിന്റെ ശീലുകൾ കേട്ട് മടുത്തിട്ടാണ് ‘ ഇഞ്ഞി താമസിപ്പിക്കുന്നില്ല ‘  എന്ന് കർത്താവ് തീരുമാനംഎടുത്തത്തും, ദൂതന്മാർ മുഖാന്തിരം വിവരം ഭൂമിയിൽ അറിയിച്ചതും. രാജോചിതമായ ഒരു സ്വീകരണം തന്നെ കർത്താവിന് കൊടുക്കുന്നതാണെന്നും, അത് കോതമംഗലം ചെറിയപള്ളിയിൽ വച്ച് തന്നെ ആയിരിക്കുമെന്നും പരിശുദ്ധ യാക്കോബായ പക്ഷം അപ്പോൾ തന്നെ പ്രഖ്യാപിച്ചു. പള്ളിപിടുത്ത പരിപാടികളുടെ ആത്യന്തിക ലക്‌ഷ്യം നാലുകാശ് വീഴുന്ന ചെറിയ പള്ളി ആയതു കൊണ്ടും, പള്ളിപ്പൂട്ട് കുത്തിത്തുറന്ന് കുർബാന ചൊല്ലാൻ കോടതി ഉത്തരവിന്റെ പോലീസ് കടലാസുമായി എത്തിയഓർത്തഡോക്സ് വികാരി എട്ടുകാലി  മമ്മൂഞ്ഞിനെ ആട്ടിയോടിച്ച അക്രമത്തിന് തീരുമാനം ഉണ്ടാക്കിയിട്ടുമല്ലാതെഒരു കർത്താവും അങ്ങോട്ട് കയറാൻ നോക്കേണ്ടന്നും, വേണ്ടി വന്നാൽ കൊല്ലാനും ചാവാനും തയ്യാറുള്ളദേവലോക ചാവേർ ഗുണ്ടകളെ അവിടങ്ങളിൽ ആകെ വിന്യസിച്ചിട്ടുണ്ടെന്നും, തീരുമാനത്തെ തുറന്നെതിർത്തുകൊണ്ട്  ഓർത്തഡോക്സ് പക്ഷവും പ്രഖ്യാപിച്ചു. വിവരം സ്വർഗ്ഗത്തിൽ അറിഞ്ഞതോടെ കർത്താവും ഒന്ന് കിടുങ്ങി. പല സ്വർഗ്ഗീയ ദൂതന്മാർക്കും കൂടെപ്പോരാൻപേടി. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിക്കുന്ന തങ്ങൾക്ക് മടവാള് കൊണ്ടുള്ള അമ്പത്താറും അതിനുംമേലെയും വെട്ട് വെട്ടി ഒരു മനുഷ്യനെ ( ഒറ്റക്കൊരു വെട്ട് മതിയായിരുന്നല്ലോ ? ) കൊല്ലുന്ന  സാംസ്‌കാരികപാരമ്പര്യമുള്ള ഒരു പ്രദേശത്തേക്ക് എങ്ങിനെ വിശ്വസിച്ച് ചെല്ലും എന്നായിരുന്നു അവരുടെ തികച്ചും ന്യായമായപേടി. കേട്ടപ്പോൾ  സംഗതി ശരിയാണെന്ന് കർത്താവിന്റെ ഓഫീസും സ്ഥിരീകരിച്ചു. കാഹളം ഊതണമെങ്കിൽ അതിന്പരിശീലനം സിദ്ധിച്ച ഇവന്മാർ തന്നെ വേണം. ഇവന്മാരുടെ ഊത്ത് കേട്ടിട്ട് വേണം പാതാള ഗോപുരങ്ങളിൽഉറങ്ങിക്കിടക്കുന്ന അയ്യായിരം കോടി സ്ത്രീ പുരുഷന്മാർക്ക് ഞെട്ടി  ഉണരുവാനും, അന്തിമ ന്യായ വിധിക്കായിഅരയും തലയും മുറുക്കി അറ്റൻഷനായി സിംഹാസനത്തിന്റെ മുന്നിൽ നിൽക്കുവാനും, അവിടെ ഭയങ്കരങ്ങളായകണക്കു പുസ്തകങ്ങൾ വിടർത്തപ്പെടുന്നതും, തങ്ങളുടെ കുറ്റങ്ങൾ വായിക്കപ്പെടുന്നതും കേട്ട് ആത്മ നിർവൃതിഅടയുവാനും. പിന്നെ തിരക്കിട്ട ചർച്ചകളുടെ പെരുമഴക്കാലം. ഏതായാലും കുറേ സ്വീകരണങ്ങൾ ഉണ്ടാവും എന്ന് തീർച്ചയാണ്. ആദ്യ സ്വീകരണ സ്ഥലം ആരുടെ തെരഞ്ഞെടുക്കണം എന്നതിലായിരുന്നു കൺഫിയൂഷൻ. പോരെങ്കിൽമുടിവെള്ളക്കാരും, കെട്ടിപ്പിടുത്തക്കാരും വരെ തങ്ങളുടെ സ്വീകരണ സ്ഥലത്തേക്ക് ആദ്യം വരണം എന്നഅപേക്ഷയുമായി നിരയിൽ ഉണ്ട് താനും. മിക്കവരുടെയും  പ്രധാന അപേക്ഷ എന്നത് സ്വീകരണത്തോട്അനുബന്ധിച്ച് തങ്ങൾ പുതുതായി സ്ഥാപിക്കുന്ന ഡിജിറ്റൽ കാണിക്ക വഞ്ചിയിലെ ആദ്യ കാണിക്ക അർപ്പിച്ചുകൊണ്ട് അതിന്റെ ഉത്‌ഘാടനം കർത്താവ് തന്നെ നിർവഹിച്ചു തരേണം എന്നുള്ളത്‌ ആയിരുന്നുവെങ്കിലും, പത്ത്മുപ്പത്തി മൂന്ന് വർഷക്കാലം ഭൂമിയിൽ ജീവിച്ചിട്ടും ഉടുതുണിക്ക് മറുതുണി സമ്പാദിക്കുവാനോ,  തലചായ്ക്കാനൊരു ഇടം കണ്ടു വയ്ക്കാനോ സാധിക്കാത്ത താനെങ്ങനെ സ്വീകരണക്കാരുടെ സ്റ്റാൻഡേർഡിനൊത്തഒരു തുക കാണിക്കവഞ്ചിയിൽ നിക്ഷേപിക്കും എന്നതായിരുന്നു കർത്താവിന്റെ ആധി. പ്രശ്നം ഗുരുതരമായിരുന്നെങ്കിലും കാര്യം നിസ്സാരമായി പരിഹരിച്ചു കൊണ്ട് ഉപദേശക സമിതിയുടെ ചെയർമാൻ  പത്രോസ് തന്നെ മുന്നോട്ട് വന്നു. സ്‌പോൺസർഷിപ്പ് ഏർപ്പെടുത്താം. പരിശുദ്ധ കാതോലിക്കാമാരുടെഅനുഗ്രഹാശിസ്സുകളോടെ അത്താഴപ്പട്ടിണിക്കാർക്ക് അന്തിവായ്‌പ കൊടുക്കുകയും, കഴുത്തറുപ്പൻ പലിശ പിടിച്ചുവാങ്ങി കോടീശ്വരന്മാരായി വിലസുകയും ചെയ്യുന്നവർ  എത്ര വേണമെങ്കിലും സഭയിലുണ്ടെന്നും, അവർ പുഷ്പ്പംപോലെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുമെന്നും, അറിഞ്ഞതോടെ അതിനും പരിഹാരമായി. അവരുടെ അതുല്യമായ ഇത്തരം സേവനങ്ങളുടെ പേരിൽ ഷെവലിയാർ സ്ഥാനവും, കമാണ്ടർ സ്ഥാനവുമൊക്കെകൽപ്പിച്ചു നല്കിയിട്ടുള്ളതിനാൽ പരിപാടി നടക്കുന്നതിനിടക്ക് അവരുടെ പേരുകൾ   ഇടയ്ക്കിടെ  ഓർത്ത്പറയുന്നതോടൊപ്പം, ലോകത്താകമാനമുള്ള കഞ്ഞി കുടിക്കാനില്ലാ  തെണ്ടികളുടെ സ്വർണ്ണ മോഹങ്ങൾക്ക് ‘ അണിഞ്ഞാസ്വദിക്കാനും, അവസാനം പണയം വയ്ക്കാനുമായി ‘ തങ്ങൾ ഒരുക്കുന്ന ചാരിറ്റി സംവിധാനങ്ങളെപ്പറ്റിഒരു നാലു തവണ  അങ്ങ് പറഞ്ഞേക്കണം – അത്രേയുള്ളു. ദിനവൃത്താന്ത ചാനലിലെ കോടി കൊടുപ്പൻപരിപാടിയിലെ അവതാരകനെ വേണമെന്നുണ്ടെങ്കിൽ മാതൃകയാക്കാം. ഏതു സഭയിൽ  ആദ്യം ഇറങ്ങും എന്നതൊരു പ്രശ്നമായി  നിന്നു.  ഇത്രക്കൊന്നും താനും ഉദ്ദേശിച്ചിരുന്നില്ലെന്ന്കർത്താവ് തന്നെ പറഞ്ഞു പോയി. ആകമാന കത്തോലിക്കാ തിരുസഭ ഉണ്ടെങ്കിലും, അവർക്ക് തന്നെക്കാൾ വില അവരുടെ പോപ്പിനോടായതിനാലും, മീൻ നാറുന്ന നമ്മുടെ വേഷവുമായി അങ്ങോട്ട് ചെന്നാൽ റോസാപ്പൂ പോലുള്ള പോപ്പിന്റെ ആളുകൾ തന്നെപിടിച്ചു പുറത്താക്കുമെന്നും മനസ്സിലാക്കിയതോടെ അങ്ങോട്ടുള്ള പോക്കും വേണ്ടന്ന് വച്ചു. പെട്ടെന്ന് ഒരാശയം കർത്താവിന്റെ മനസ്സിലേക്ക് വന്നു. വെള്ളയും വെള്ളയും ധരിച്ച് അടച്ചിട്ട മുറികളിൽ സൂത്രം, സൂത്രം എന്ന് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്ന ഒരു കൂട്ടരുണ്ടല്ലോ ? മറ്റുള്ള മനുഷ്യ പാപികളുമായി യാതൊരുഇടപാടുകളുമില്ലാതെ വേർപാട് അനുഷ്ഠിക്കുന്ന ദൈവ ദാസന്മാരുടെ ഒരു കൂട്ടം. ഓ! നമ്മുടെ പ്രൊട്ടസ്റ്റന്റ്സഹോദരന്മാർ. അവരുടെ ചർച്ചിലേക്കാകാം ആദ്യ ഇറക്കം എന്ന് തീരുമാനിയ്ക്കപ്പെടുകയും വിവരം മൂത്തപാസ്റ്ററെ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ പാസ്റ്റർ നിര്ദ്ധകണ്ഠനായി നിന്നുവെങ്കിലും പത്നിഇടഞ്ഞു പൊട്ടിത്തെറിച്ചു : “ എത്ര കാലം നമ്മള് രണ്ടും കൂടി തൊണ്ട കീറി മറുഭാഷ പറഞ്ഞ്‌ പ്രാർത്ഥിച്ചിട്ടാ അച്ചായാ പത്ത് പൈസലോണില്ലാതെ പത്ത് കോടിയുടെ ഈ വീട്  നമ്മള് കെട്ടിപ്പൊക്കിയത് ? ഇങ്ങനെ ‘ ശട്ടോന്ന് ‘  പോകാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇരുന്നൂറ് കൊല്ലം പഴക്കം നിൽക്കുന്ന ഈ ബ്രസീലിയൻ ഗ്രാനൈറ്റ്കൊണ്ട് നമ്മുടെ ബാത്റൂം പൊതിഞ്ഞു വച്ചത് ?  അതും സ്കയർ ഫീറ്റിന് ഇരുന്നൂറ്റമ്പത്‌ ഡോളർ തീവിലകൊടുത്തത് ? “ പോണെങ്കിൽ പോട്ടെടി. നമുക്ക് മുടക്കൊന്നുമില്ലല്ലോ, എല്ലാം ദശാംശം കിട്ടിയതല്ലേ ?” “ അച്ചായനത് പറയാം. ഈ ദശാംശം ഇന്നാ പിടിച്ചോന്നും പറഞ്ഞ്‌ ആരും ചുമ്മാ തന്നതൊന്നുമല്ല. ആകൊറിയാക്കാരന്റെ അടുത്ത് പോയി എത്ര ദിവസം പാട് പെട്ടിട്ടാ ഈ കൊണാഞ്ചൻ മറുഭാഷ ഒന്ന്പഠിച്ചെടുത്തതെന്ന് എനിക്കെ അറിയൂ. “ “ ഇനിയിപ്പോ നീ പറ. എന്താ ചെയ്ക ? “ “ അയാളോട് ഇപ്പ ഇങ്ങോട്ട് കെട്ടിയെടുക്കണ്ടാന്ന് പറ. “ “ സാരമില്ല. നമ്മുടെ കർത്താവല്ലേ ? വരട്ടെ. “ “ പറ്റത്തില്ല. നമ്മുടെ ബാത്‌റൂമിൽ ഓർഡർ ചെയ്തിരിക്കുന്ന ആ ഡയമണ്ട് ടോയ്ലറ്റിൽ സാമാധാനമായിരുന്ന്ഒന്ന് തൂറിയിട്ടേ ഞാൻ എങ്ങോട്ടുമുള്ളൂ.” “ അത് നീ പറയരുത് റാഹേലമ്മേ “ “ അച്ചായൻ ഒരക്ഷരം മിണ്ടരുത്. ഈ റാഹേലമ്മ വായ തുറന്നാൽ ചെലപ്പോ അച്ചായനും നറും. ദേ ഞാൻപറഞ്ഞില്ലെന്നു വേണ്ട. എനിക്കിനി ഒറ്റത്തുണിയുമായി ജീവിച്ച ആ ദരിദ്രവാസിയുടെ  സ്വർഗ്ഗം വേണ്ട. എന്റെപിള്ളേര് രണ്ടും എം. ഡി. കഴിഞ്ഞ് അടുത്ത കൊല്ലം ഇറങ്ങും. അവര് കെട്ടുമ്പോൾ സ്ത്രീധമായി ദേ കോടികൾതന്നെ എനിക്ക് വേണം. അത് ദേ എന്റെ ഈ കൈകളിൽ വച്ച് തരണം. എന്നിട്ട് വേണം ഈ റാഹേലമ്മയുടെ തനിഗുണം ചില തെണ്ടികളെ ഒന്നറിയിക്കാൻ. ങ്ഹാ!  അത്രക്കായോ ? “ X.                     X.                           X.              […]

എന്റെ ബാല്യം. – ഹരി മുന്ദ്ര .

ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത് അറിയാതെ ഞാനോടി ച്ചെന്നെൻ  ബാല്യത്തിലേക്ക് …. പിച്ചവെച്ചോടിയ അങ്കണമൊക്കെ എങ്ങോ പോയ് മറഞ്ഞെ പ്പൊഴോ … എൻപ്രിയ മിത്രങ്ങൾക്കൊത്തു ഞാൻ ഓടിക്കളിച്ചൊരാ തൊടികെളൊ ക്കെയെങ്ങോ പോയ് മറഞ്ഞു. ….. എൻ പ്രിയ തോഴിയേ കാണുവാനായെൻ കൗമാരം കത്തുനിന്നൊരാ വരമ്പുകളൊക്കെ എങ്ങോ പോയ്മറഞ്ഞു …. മനസിന്റെയുള്ളിലായ ലതല്ലുമാ .. മധുരിക്കുമോർമ്മകൾ …… കാലം കാത്തുവച്ചൊരാ വിധിയുടെ തേരോട്ടം എങ്ങോ കൊണ്ടു മറച്ചു. എൻ മിഴികൾ പതുക്കെ തുറന്നു ഞാൻ ഒരു കൊച്ചു […]