കഠ്മണ്ഡു ∙ നേപ്പാളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് സഖ്യം ഭൂരിപക്ഷത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 124 സീറ്റുകളിൽ 67 എണ്ണം സഖ്യം നേടി. കേവല ഭൂരിപക്ഷത്തിനു 138 സീറ്റുകളാണു വേണ്ടത്. മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 39 സീറ്റുകൾ നേടി. 165 സീറ്റുകളിലാണു തിരഞ്ഞെടുപ്പു നടന്നത്. 42 സീറ്റുകൾ നേടിയ നേപ്പാളി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
English Summary: Ruling alliance heading towards majority in Nepal