യുക്രെയ്നിൽ 36 മണിക്കൂർ വെടിനിർത്താൻ പുട്ടിൻ

മോസ്കോ ∙ യുക്രെയ്നിലെ സൈനിക നടപടി 36 മണിക്കൂർ നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടു. റഷ്യൻ ഓർത്തഡോക്സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന ഇന്നും നാളെയും വെടിനിർത്താൻ സഭാ തലവൻ കിരിൽ പാത്രിയർക്കീസ് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഈ ആഹ്വാനം കെണിയാണെന്നും അതിൽ വീഴാനില്ലെന്നുമാണ് യുക്രെയ്ൻ പ്രതികരിച്ചത്. ഇന്നലെ രാത്രി 12 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. കിഴക്കൻ യുക്രെയ്നിലെ ബഖ്മുത്, അവ്ദിവ്ക, കുപ്യാൻസ്ക് മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. English Summary: Putin orders cease fire […]
ബ്രിട്ടിഷ് കൊട്ടാരത്തിലെ തല്ല്; ഹാരി പറയുന്നു: ‘ചേട്ടൻ എന്നെ അടിച്ചുനിലത്തിട്ടു’

ലണ്ടൻ ∙ വാക്കുതർക്കത്തിനിടെ ജ്യേഷ്ഠനും ബ്രിട്ടിഷ് കിരീടാവകാശിയുമായ വില്യം രാജകുമാരൻ തന്റെ കഴുത്തിനുപിടിച്ചുതള്ളി നിലത്തുവീഴ്ത്തിയെന്ന് സഹോദരൻ ഹാരി രാജകുമാരൻ വെളിപ്പെടുത്തി. 2019 ൽ ഹാരിയുടെ ഭാര്യ മേഗനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണിത്. ചാൾസ് രാജാവിന്റെ മക്കൾ തമ്മിലുള്ള കലഹത്തിന്റെ വിവരങ്ങൾ ഈ മാസം 10 നു പുറത്തിറങ്ങുന്ന ഹാരിയുടെ ‘സ്പെയർ’ എന്ന ഓർമപ്പുസ്തകത്തിലാണുള്ളതെന്നു ഗാർഡിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഹാരിയുടെ ലണ്ടനിലെ വസതിയിൽ വച്ചാണു സംഭവം. വാക്കുതർക്കത്തിനിടെ മേഗനെ വില്യം ആക്ഷേപിക്കുകയും ഹാരിയുടെ കോളറിനു പിടിച്ച് നിലത്തേക്കു ശക്തമായി തള്ളിയിടുകയും […]
മുൻ വിദേശകാര്യ മന്ത്രിയെ കിം വധിച്ചെന്നും ഇല്ലെന്നും; വധശിക്ഷകൾ തുടർക്കഥ

സോൾ ∙ ആണവ ഉച്ചകോടി ഉൾപ്പെടെ തന്ത്രപ്രധാന ദൗത്യങ്ങൾക്കു നേതൃത്വം വഹിച്ച ഉത്തരകൊറിയയിലെ മുൻ വിദേശകാര്യമന്ത്രി റി യോങ് ഹോയെ ഏകാധിപതി കിം ജോങ് ഉൻ വധിച്ചെന്നു സംശയം. ഹോയെ അധികാരസ്ഥാനങ്ങളിൽനിന്നു നീക്കിയെന്നതിനേ തെളിവു ലഭിച്ചിട്ടുള്ളൂ എന്ന് ദക്ഷിണകൊറിയ പറയുമ്പോൾ അദ്ദേഹത്തെയും ബ്രിട്ടനിലെ കൊറിയൻ എംബസിയിൽ ജോലിചെയ്തിരുന്ന ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും കഴിഞ്ഞവർഷം വധിച്ചെന്നാണു ജപ്പാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019 ൽ വിയറ്റ്നാമിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ […]



