മോസ്കോ ∙ യുക്രെയ്നിലെ സൈനിക നടപടി 36 മണിക്കൂർ നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടു. റഷ്യൻ ഓർത്തഡോക്സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന ഇന്നും നാളെയും വെടിനിർത്താൻ സഭാ തലവൻ കിരിൽ പാത്രിയർക്കീസ് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഈ ആഹ്വാനം കെണിയാണെന്നും അതിൽ വീഴാനില്ലെന്നുമാണ് യുക്രെയ്ൻ പ്രതികരിച്ചത്. ഇന്നലെ രാത്രി 12 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. കിഴക്കൻ യുക്രെയ്നിലെ ബഖ്മുത്, അവ്ദിവ്ക, കുപ്യാൻസ്ക് മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു.
English Summary: Putin orders cease fire in Ukraine over Orthodox Christmas













