LIMA WORLD LIBRARY

God’s God at the Village Office – STORY – KAROOR SOMAN

Village officer Devarajan went in like a shadow while expatriate Ajith Kumar was standing on the veranda of the village office to give tax. He was an office clerk a few years ago when he come to change the ownership of property to his children. The office is multi staff office but the busiest officer […]

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം – SABG

SABG/Freelance Journalist/Poet/Columnist www.sapnageorge.com പരസ്പരം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ്‍ മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നത്.അതല്ല, പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനാണീ തന്ത്രമെന്നും പറയപ്പെടുന്നു. എന്നിരുന്നാലും കവികളും കഥാകൃത്തുകള്‍ക്കും ഉത്തമ ഉദാഹരണങ്ങളായിത്തീര്‍ന്ന നുറുങ്ങുവെട്ടം. ജീവിതത്തിൽ ഇത്തരം വെട്ടം അനുഭവിക്കാന്‍ കഴിയുക വളരെ വിരളമാണ്,എന്നാൽ ഞാൻ കണ്ടു  ഒരു മിന്നാമിനുങ്ങിനെ!എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുൾ തേടി വന്ന ഒരു സാധുമനുഷ്യൻ. കാഴ്ച്ചയിലും(ചിത്രത്തിൽ) വാക്കുകളിലും സാധു,സൌമനസ്സ്യം,വാക്കുകളിൽ ലാളിത്യം,സരസൻ.എന്റെ മലയാളം വായിക്കാൻ വേണ്ടി ‘വരമൊഴിയും,ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപി‘യും തന്റെ മകന്റെ സഹായത്തോടെ […]

അനശ്വര സ്വപ്‌നങ്ങൾ കവിത – ജയൻ വർഗീസ്.

( ‘ ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതിയ ബഹുമാന്യനായ  ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയുംനമ്മുടെ ഭൂമിക്കു വേണ്ടത് ചരമ ഗീതങ്ങളല്ലാ, പകരം ഉണർത്തുപാട്ടുകളാണ് എന്നൊരു ഓർമ്മപ്പെടുത്തൽമാത്രമാണ് ഈ കവിത. ) ഭൂപാള രാഗത്തിൻ ശ്രുതികളിലുണരുമെൻ ഭൂമിക്ക് വേണ്ടൊരു ചരമ ഗീതം ! ഒരു നൂറ് മോഹങ്ങൾ പുഴയായിട്ടൊഴുകുമീ ഹൃദയേശ്വരിക്കൊരു പ്രണയ ഗീതം ! തരള മരാളികേ മനുഷ്യാഭിലാഷങ്ങൾ ഇതളിതളായ് നിന്നിൽ വിരിയുമ്പോൾ, മനസ്സിന്റെ വയൽക്കാട്ടിൽ വിളയുന്ന മോഹത്തിന്റെ കതിർക്കുല യറുക്കുവാൻ വരട്ടയോ ഞാൻ ? അകലത്തെ യാകാശത്തിൽ അനിവാര്യ മരണത്തിൻ ചിലമ്പൊലി യാരോഹണം തുടരുമ്പോൾ, മടങ്ങുന്നു ഞാനെന്നാലും തരുന്നു ഞാനാത്മവിന്റെ തലമുറക്കുരുന്നിനെ പകരമായി. അവനാണ് ഞാൻ, നാളെ തിരി വെട്ടമെരിയുവാൻ കരുതുന്ന കാലത്തിന്റെ കതിരാണവൻ. കരയാതെ കാത്തീടേണം വരുന്നുണ്ട് വീണ്ടും വീണ്ടും കുരുന്നുകൾ ജ്വലിക്കുമെൻ മൺ ചിരാതങ്ങൾ. * ചരമ ഗീതങ്ങൾ വേണ്ട ചരിത്രത്തിൻ കരുത്തായി ഉണർത്തു  പാട്ടതിൽ വേണം സുപ്രഭാതങ്ങൾ ! മനുഷ്യന്റെ മണ്ണ് ദൈവ തറവാട്ടിൽ നിന്നും വന്ന ഹൃദയേശ്വരി എന്റെ മൃൽസ്‌ന ദേവിക ! മൈത്രേയ ചിന്തകളോട് കടപ്പാട്.

ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ ഇളവ് നൽകില്ല: കുവൈത്ത്

കുവൈത്ത് സിറ്റി∙ നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇന്ത്യൻ എൻജിനീയർമാർക്ക് ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്ന 2013ന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. അക്രഡിറ്റേഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കുവൈത്ത് […]

സഹായകരവുമായി ബ്രിട്ടനിലെ ഇന്ത്യൻ ബാലൻ

ലണ്ടൻ ∙ പത്താം വയസ്സിൽ പത്തരമാറ്റിന്റെ പ്രശസ്തിയുമായി ബ്രിട്ടനിൽ താരമായ ഇന്ത്യൻ വംശജൻ മിലൻ പോൾ കുമാർ യുക്രെയ്ൻ കുട്ടികൾക്കു വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃകയാകുന്നു. സംഭാവനായജ്ഞത്തിലൂടെ ശേഖരിച്ചത് യുദ്ധഭൂമിയിലെ കുട്ടികളുടെ ജീവിതത്തിന് നിറം പകരാനുള്ള കളർ പെൻസിലുകളും ബുക്കുകളും. ഇതുമായി മിലനും മാതാപിതാക്കളും കഴിഞ്ഞ ദിവസം പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെത്തി. വണ്ടി കഴുകി സ്വരുക്കൂട്ടിയ പണവും പോക്കറ്റ്മണിയും യുക്രെയ്നിലെ സ്കൂൾകുട്ടികൾക്കായി നൽകിയ മിലന് കഴിഞ്ഞ വർഷം പ്രിൻസസ് ഡയാന അവാർഡ് ലഭിച്ചിരുന്നു. English Summary: British-Indian […]

ആദിപ്രപഞ്ചത്തിലെ താരസമൂഹങ്ങൾ കണ്ടെത്തി ജയിംസ് വെബ്

സിഡ്നി ∙ ആദിപ്രപഞ്ചത്തിലെ 6 വമ്പൻ താരസമൂഹങ്ങളെ ജയിംസ് വെബ് ടെലിസ്കോപ് കണ്ടെത്തി. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ ബിഗ് ബാങ് സ്ഫോടനം സംഭവിച്ച് 54 കോടി മുതൽ 77 കോടി വരെ വർഷങ്ങൾക്കിടയിലാണ് ഈ താരസമൂഹങ്ങൾ പ്രപഞ്ചത്തിൽ നിലനിന്നത്. ഓസ്ട്രേലിയയിലെ സ്വിൻബൺ സർവകലാശാലയിലെ ഗവേഷകരായ ഇവോ ലാബിയും സംഘവുമാണ് ജയിംസ് വെബിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തി പഠനം നടത്തിയത്. ചെറിയ താരസമൂഹങ്ങളാകും ഇക്കാലത്തുണ്ടായിരുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ. പ്രമുഖ ശാസ്ത്രജേണലായ നേച്ചറിലാണ് ഇതു സംബന്ധിച്ച ഗവേഷണത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. […]

വീര്യം ചോരാതെ യുക്രെയ്ൻ; ആഘോഷമില്ലാതെ റഷ്യ; യുക്രെയ്നിലേക്ക് ‘യുദ്ധസഞ്ചാരികൾ’

കീവ് ∙ റഷ്യൻ അധിനിവേശം ഒരു വർഷം പൂർത്തിയാക്കുമ്പോഴും ആവേശം ചോരാതെ യുക്രെയ്ൻ. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച അവർ വിജയം വരെ പോരാട്ടം തുടരുമെന്നു പ്രതിജ്ഞ ചെയ്തു. ഇതേസമയം, യുക്രെയ്നിന്റെ കിഴക്കൻ മേഖലയിൽ സൈന്യം മുന്നേറുന്നതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ ടാങ്കുകൾ ഏതാനും കെട്ടിട സമുച്ചയങ്ങൾ തകർത്തു മുന്നേറുന്ന വിഡിയോ പുറത്തുവന്നു. ‘‘നാം ഒരു കുടുംബമാണ്. എല്ലാ ഭീഷണികളെയും നാം കൂട്ടായി നേരിടും. പരാജയപ്പെടാൻ നാം അനുവദിക്കില്ല. ഈ വർഷം തന്നെ വിജയം വരിക്കാൻ […]