LIMA WORLD LIBRARY

ആദിപ്രപഞ്ചത്തിലെ താരസമൂഹങ്ങൾ കണ്ടെത്തി ജയിംസ് വെബ്

സിഡ്നി ∙ ആദിപ്രപഞ്ചത്തിലെ 6 വമ്പൻ താരസമൂഹങ്ങളെ ജയിംസ് വെബ് ടെലിസ്കോപ് കണ്ടെത്തി. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ ബിഗ് ബാങ് സ്ഫോടനം സംഭവിച്ച് 54 കോടി മുതൽ 77 കോടി വരെ വർഷങ്ങൾക്കിടയിലാണ് ഈ താരസമൂഹങ്ങൾ പ്രപഞ്ചത്തിൽ നിലനിന്നത്.

ഓസ്ട്രേലിയയിലെ സ്വിൻബൺ സർവകലാശാലയിലെ ഗവേഷകരായ ഇവോ ലാബിയും സംഘവുമാണ് ജയിംസ് വെബിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തി പഠനം നടത്തിയത്. ചെറിയ താരസമൂഹങ്ങളാകും ഇക്കാലത്തുണ്ടായിരുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

പ്രമുഖ ശാസ്ത്രജേണലായ നേച്ചറിലാണ് ഇതു സംബന്ധിച്ച ഗവേഷണത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. കണ്ടെത്തിയത് താരാപഥങ്ങൾ തന്നെയാണെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണം വന്നിട്ടില്ല. ഒരുപക്ഷേ ഇവ അതിപിണ്ഡ തമോഗർത്തങ്ങളാകാനും സാധ്യതയുണ്ട്.

പ്രപഞ്ചത്തിന്റെ ആദികാലത്തു നിന്നു പുറപ്പെട്ട ഇൻഫ്രറെഡ് രശ്മികൾ വരെ പിടിച്ചെടുത്തു ചിത്രങ്ങളാക്കാനുള്ള ശേഷിയുള്ളതിനാൽ കാലങ്ങൾക്കപ്പുറത്തെ പ്രപഞ്ചവസ്തുതകളെ വരെ വെളിപ്പെടുത്താൻ ജയിംസ് വെബിനു കഴിവുണ്ട്.

English Summary: James Webb telescope makes a surprising galactic discovery in the distant universe

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px