ലണ്ടൻ ∙ പത്താം വയസ്സിൽ പത്തരമാറ്റിന്റെ പ്രശസ്തിയുമായി ബ്രിട്ടനിൽ താരമായ ഇന്ത്യൻ വംശജൻ മിലൻ പോൾ കുമാർ യുക്രെയ്ൻ കുട്ടികൾക്കു വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃകയാകുന്നു. സംഭാവനായജ്ഞത്തിലൂടെ ശേഖരിച്ചത് യുദ്ധഭൂമിയിലെ കുട്ടികളുടെ ജീവിതത്തിന് നിറം പകരാനുള്ള കളർ പെൻസിലുകളും ബുക്കുകളും. ഇതുമായി മിലനും മാതാപിതാക്കളും കഴിഞ്ഞ ദിവസം പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെത്തി.
വണ്ടി കഴുകി സ്വരുക്കൂട്ടിയ പണവും പോക്കറ്റ്മണിയും യുക്രെയ്നിലെ സ്കൂൾകുട്ടികൾക്കായി നൽകിയ മിലന് കഴിഞ്ഞ വർഷം പ്രിൻസസ് ഡയാന അവാർഡ് ലഭിച്ചിരുന്നു.
English Summary: British-Indian boy extends support to Ukrainian kids in Poland
TAGS:













