കഥ – ദേവാലയ കാഴ്ചകൾ – കാരൂർ സോമൻ

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ പൂക്കൾ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും പുത്തൻ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇംഗ്ല ണ്ടിൽ നിന്നെത്തിയ സാം സാമുവലിന്റെ കുടുംബം കാറിൽ ദേവാലയത്തിലേക്ക് തിരിച്ചു. നാട്ടിൽ അവധിക്ക് വരുമ്പോഴൊക്കെ മാതാപിതാക്കൾ അന്തി യുറങ്ങുന്ന ശവക്കല്ലറ കണ്ടിട്ടാണ് മടങ്ങുക. കാറിൽ നിന്ന് പുറത്തിറങ്ങി. കണ്ണിന് കുളിർമ്മ നൽകുന്ന ഗ്രാമീണ ഭംഗി. അന്ധാളി പ്പോടെ ദേവാലയ ഗേറ്റിനെ നോക്കി. വാതിൽ […]
മാമ്പഴം – ഡോ. വേണു തോന്നയ്ക്കൽ

ഇത് മാമ്പഴക്കാലമാണ്. മാവും മരങ്ങളും ഉള്ളവരുടെ കാര്യമാണ് പറഞ്ഞത് . നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തൊടികളും സിമന്റ് കാടുകളും ഉണ്ടാക്കി. നമുക്ക് ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി കഴിക്കാനും നാം ശീലിച്ചു. പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃ ദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊ പ്പം നാരു ഘടകവും ആൻറി ഓക്സിഡന്റു കളും മാമ്പഴത്തിൽ ധാരാളമായുണ്ട്. ആൻറി ഓക്സിഡന്റുകളും ജീവകങ്ങ ളും നമ്മുടെ മാനസിക […]
FRIENDSHIP — Elizabeth Jennings —

Such love I cannot analyse; It does not rest in lips or eyes, Neither in kisses nor caress . Partly ,I know ,it ‘s gentleness . And understanding in one word Or in brief letters .It’s preserved By trust and by respect and awe . These are the words I’m feeling for . Two people […]
മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ല – Prasad Paul Retd Professor, Devamatha College Kuravilangad.

വലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള anaerobic decomposition ആയിരിക്കും. അതിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ ജ്വലനസ്വഭാവമുള്ള മീഥേൻ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണയ്ക്കുക ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്. മീഥേൻ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപത്തിൽ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തിൽ ബാധിക്കാനിടയുള്ള […]
ഉറുമ്പുകൾ – ഒ.എൻ.വി.കുറുപ്പ്

നിലത്തൊരു വറ്റ്; പൊടിയുറുമ്പുകൾ പൊതിഞ്ഞു നിൽക്കുന്നി- തതിന്റെ ചുറ്റിലും. ഒരു നിവേദ്യത്തെ- യൊരുമിച്ചങ്ങനെ പരമനിശ്ശബ്ദം നുകർന്നിടും പോലെ! അതല്ലവറ്റതൻ ചൊടിയിലെ മന്ത്രം നമുക്കു കേൾക്കുവാ- നരുതാത്തതാവാം. നിവേദ്യമൽപ്പാൽപ്പം ചെറുതാകു, ന്നുള്ളം നിറഞ്ഞവർ മെല്ലെ- യകന്നു പോകുന്നു. അതുപോൽ നമ്മെയും പൊതിഞ്ഞുനിൽക്കയാം അദൃശ്യമാമെത്ര പൊടിയുറുമ്പുകൾ!
പരിസ്ഥിതി മലിനീകരണം: കടുത്ത നടപടി വേണമെന്ന് യുഎൻ സമിതി

ന്യൂഡൽഹി ∙ പരിസ്ഥിതി മലിനീകരണം തടയാൻ ഈ ദശകത്തിൽ കടുത്ത നടപടികൾ എടുത്താൽ മാത്രമേ ഭാവിതലമുറയ്ക്ക് ഇവിടെ ജീവിക്കാനാവൂ എന്ന് യുഎന്നിന്റെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച സർക്കാർ സമിതി (ഐപിസിസി) റിപ്പോർട്ട്. വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി മുകളിൽ ആഗോള താപനില പിടിച്ചുനിർത്തണമെന്ന ലക്ഷ്യം ബുദ്ധിമുട്ടാണെങ്കിലും ഉടൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തടയാൻ സത്വരവും സുസ്ഥിരവുമായ നടപടി ഉണ്ടാകണം. എങ്കിൽ മാത്രമേ സുസ്ഥിരവും സുരക്ഷിതവുമായ ജീവിതം ഭാവിയിൽ സാധ്യമാകൂ […]
ക്രെംലിനിൽ ഷിക്ക് ഗംഭീര വരവേൽപ്; ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ കീവിൽ

മോസ്കോ ∙ ക്രെംലിൻ കൊട്ടാരത്തിൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിന് ചുവന്ന പരവതാനി വിരിച്ച് വരവേൽപ്. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയാണ് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഷിയും തമ്മിലുള്ള ഔദ്യോഗിക ചർച്ച നടന്നത്. ചൈന മുന്നോട്ടുവച്ച 12 ഇന യുക്രെയ്ൻ സമാധാന പദ്ധതി ചർച്ച ചെയ്തെന്നാണു റിപ്പോർട്ട്. നിലവിൽ വ്യാപാര, സാങ്കേതികവിദ്യ രംഗങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളുള്ളത്. ഷിയുടെ സന്ദർശനം സൈനികസഹകരണത്തിനുകൂടി വഴിതുറക്കുമോ എന്നാണ് പാശ്ചാത്യശക്തികളുടെ ആശങ്ക. ഇതേസമയം, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ യുക്രെയ്ൻ […]
ഖലിസ്ഥാൻ അക്രമത്തെ അപലപിച്ച് യുഎസ്; ലണ്ടനിൽ ത്രിവർണ പതാകകളുമായി ഐക്യദാർഢ്യ പ്രകടനം

വാഷിങ്ടൻ ∙ ഖലിസ്ഥാൻ അനുകൂലികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ നടത്തിയ ആക്രമണത്തെ അമേരിക്ക അപലപിച്ചു. നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്നും അക്രമികളെ കണ്ടെത്തി കടുത്തശിക്ഷ നൽകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ത്രിവർണ പതാകകളുമായി ഇന്ത്യ ഹൗസിനു മുന്നിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. ഹൈക്കമ്മിഷനു മുന്നിൽ ഉയർത്തിയിരുന്ന ത്രിവർണ പതാക നശിപ്പിക്കാനാണ് അക്രമികൾ കഴിഞ്ഞയാഴ്ച ശ്രമിച്ചത്. അന്വേഷണം […]
2.5 ലക്ഷം ഡോളറിന്റെ സമ്മാനങ്ങൾ വെളിപ്പെടുത്താതെ ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഡോണൾഡ് ട്രംപിനു ലഭിച്ച 2.5 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ലെന്ന് കോൺഗ്രസിലെ ഡമോക്രാറ്റ് സമിതി റിപ്പോർട്ട്. വിവിധ രാഷ്ട്രങ്ങൾ സന്ദർശിച്ചപ്പോൾ ലഭിച്ചതാണിവ. ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് റാം നാഥ് കോവിന്ദ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ നൽകിയ 47,000 ഡോളറിന്റെ 17 സമ്മാനങ്ങളും ഇതിൽ പെടും. ഫോറിൻ ഗിഫ്റ്റ്സ് ആൻഡ് ഡെക്കറേഷൻസ് ആക്ട് അനുസരിച്ച് ഗുരുതരമായ കുറ്റമാണിത്. വിദേശത്തു നിന്നു ലഭിച്ച നൂറിലേറെ സമ്മാനങ്ങൾ […]



