ദരിദ്രൻ നിർമ്മിച്ച Hyundai സാമ്രാജ്യം! Chung Ju-yung the poor boy who founded Hyundai | Anurag talks
പ്രമുഖ കമ്പനികളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ തട്ടിപ്പിന്റെ കഥ | Online Sale Fraud | Scam
Yeshu Enthum Cheythidume | യേശു എന്തുംചെയ്തിടുമേ |Reji Narayanan |Anil Adoor |Jisson Antony | Part 2
യുഎസ് അന്തർവാഹിനി തടഞ്ഞെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്

ദുബായ് ∙ യുഎസ് അന്തർവാഹിനിയെ തടഞ്ഞ് പുറത്തെത്തിച്ച് മുന്നറിയിപ്പ് നൽകി വിട്ടതായി ഇറാൻ; അതേസമയം അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് യുഎസ് വിശദീകരണം. തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ച് രഹസ്യദൗത്യവുമായാണ് യുഎസ് അന്തർവാഹിനി വന്നതെന്നാണ് ഇറാൻ ആരോപിച്ചത്. ആരുടെയും കണ്ണിൽ പെടാത്തവണ്ണമാണ് അന്തർവാഹിനി സഞ്ചരിച്ചതെങ്കിലും തങ്ങളുടെ നാവികസേന ഇതു കണ്ടുപിടിച്ചെന്ന് ഇറാൻ കമാൻഡർ സഹ്റാൻ ഇറാനി പറഞ്ഞു. അതേസമയം, ഇറാൻ പ്രചരിപ്പിക്കുന്ന ഒട്ടേറെ വ്യാജവാർത്തകളിലൊന്നാണ് ഇതെന്ന് ബഹ്റൈൻ ആസ്ഥാനമായുള്ള യുഎസ് അഞ്ചാം കപ്പൽപ്പടയുടെ കമാൻഡർ തിമോത്തി ഹോക്കിൻസ് പറഞ്ഞു. English […]
ഇന്ത്യയുമായി യുദ്ധസാധ്യത; തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പാക്ക് സർക്കാർ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തിരഞ്ഞെടുപ്പു നടത്തുന്നത് നീട്ടിവയ്ക്കണമെന്നു സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യർഥിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിനു തടസ്സമായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിർണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്‌നങ്ങൾ, ജല തർക്കങ്ങൾ തുടങ്ങിയവ മുതലെടുക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 10നു പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. […]
അഗ്നിഗോളമായി സ്റ്റാർഷിപ്; ദൗത്യം പരാജയം

ടെക്സസ് ∙ ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാർഷിപ് ആദ്യ പരീക്ഷണവിക്ഷേപണത്തിൽ പൊട്ടിത്തെറിച്ചു. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽനിന്നു കുതിച്ചുയർന്ന റോക്കറ്റ് 4 മിനിറ്റിനകം ആകാശത്ത് പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി. നിശ്ചയിച്ചതനുസരിച്ച് സ്റ്റാർഷിപ് പേടകം സൂപ്പർഹെവി റോക്കറ്റിൽനിന്നു വേർപെടേണ്ടിയിരുന്നെങ്കിലും അതു നടന്നില്ല. തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയും മെക്സിക്കോ ഉൾക്കടലിൽ പതിക്കുകയുമായിരുന്നു. 32 കിലോമീറ്റർ ഉയരത്തിലെത്തിയശേഷമാണ് ദൗത്യം പരാജയപ്പെട്ടത്. പരീക്ഷണവിക്ഷേപണത്തിൽ ബഹിരാകാശയാത്രികരോ ഉപഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല. റോക്കറ്റിലെ വാൽവുകളിൽ ഒന്നിനു തകരാർ കണ്ടെത്തിയതോടെ തിങ്കളാഴ്ച നിർദിഷ്ട സമയത്തിന് 15 മിനിറ്റ് […]
സൈനിക വിമാനങ്ങൾ ബോംബ് വർഷിക്കുന്നു; മരണസംഖ്യ ഉയരുന്നു: സുഡാനിൽ പൂർണ അനിശ്ചിതത്വം

സംഘർഷത്തിന്റെയും വെടിവയ്പിന്റെയുമൊക്കെ വാർത്തകൾ ദക്ഷിണ സുഡാനിലിരുന്ന് കേൾക്കുമ്പോൾ കാര്യമായ ഞെട്ടലുണ്ടാകാറില്ല. ഗോത്രങ്ങൾക്കിടയിലുള്ള സായുധപോരാട്ടങ്ങൾ ഇവിടെ പതിവാണ്. സുഡാനിൽ ആഭ്യന്തരയുദ്ധം തുടങ്ങിയെന്നു കേട്ടപ്പോഴും വലിയ ആശങ്കയുണ്ടായില്ല. എന്നാൽ, പരിചയക്കാരനായ സുഡാൻ സ്വദേശിയുടെ സഹോദരിക്കും കുഞ്ഞിനും തിങ്കളാഴ്ച വൈകിട്ട് വെടിയേറ്റുവെന്നറിഞ്ഞപ്പോഴാണ് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. ഖാർത്തൂമിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ചില വൈദികരെപ്പറ്റി ഓർത്തതും അപ്പോഴാണ്. അവരെ വിളിച്ചപ്പോൾ ആ നഗരത്തിന്റെ അവസ്ഥ മനസ്സിലായി. സൈനിക വിമാനങ്ങൾ ബോംബ് വർഷിക്കുന്നു, സൈന്യത്തെ എതിർക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്എഫ്) ട്രക്കുകളിലെത്തി വെടിയുതിർക്കുന്നു. മരണസംഖ്യ […]



