LIMA WORLD LIBRARY

ഇന്ത്യയുമായി യുദ്ധസാധ്യത; തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പാക്ക് സർക്കാർ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തിരഞ്ഞെടുപ്പു നടത്തുന്നത് നീട്ടിവയ്ക്കണമെന്നു സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യർഥിച്ചു.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിനു തടസ്സമായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിർണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്‌നങ്ങൾ, ജല തർക്കങ്ങൾ തുടങ്ങിയവ മുതലെടുക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ മാസം 10നു പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്ന് മേയ് 14നു തിരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിക്കുകയും ചെയ്തു.

English Summary: Pakistan government ask to extend election

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px