യുഎസ് അന്തർവാഹിനി തടഞ്ഞെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്

Facebook
Twitter
WhatsApp
Email

ദുബായ് ∙ യുഎസ് അന്തർവാഹിനിയെ തടഞ്ഞ് പുറത്തെത്തിച്ച് മുന്നറിയിപ്പ് നൽ‌കി വിട്ടതായി ഇറാൻ; അതേസമയം അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് യുഎസ് വിശദീകരണം. തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ച് രഹസ്യദൗത്യവുമായാണ് യുഎസ് അന്തർവാഹിനി വന്നതെന്നാണ് ഇറാൻ ആരോപിച്ചത്.

ആരുടെയും കണ്ണിൽ പെടാത്തവണ്ണമാണ് അന്തർവാഹിനി സഞ്ചരിച്ചതെങ്കിലും തങ്ങളുടെ നാവികസേന ഇതു കണ്ടുപിടിച്ചെന്ന് ഇറാൻ കമാൻഡർ സഹ്റാൻ ഇറാനി പറഞ്ഞു.

അതേസമയം, ഇറാൻ പ്രചരിപ്പിക്കുന്ന ഒട്ടേറെ വ്യാജവാർത്തകളിലൊന്നാണ് ഇതെന്ന് ബഹ്റൈൻ ആസ്ഥാനമായുള്ള യുഎസ് അഞ്ചാം കപ്പൽപ്പടയുടെ കമാൻഡർ തിമോത്തി ഹോക്കിൻസ് പറഞ്ഞു.

English Summary : Iran says USA blocked Irans Submarine

About The Author

Leave a Reply

Your email address will not be published. Required fields are marked *