ലോകാവസാനം ? – അത് സംഭവിക്കില്ല !- ലേഖനം – ജയൻ വർഗീസ്.

കത്തനാർ ചൊല്ലുന്നു : രണ്ടായിരത്തിൽ നി – ന്നൊട്ടും മുന്നോട്ടില്ല ലോകം. കാവിയുടുത്ത് കലി – കാല വീരനായ് ‘ സ്വാമി ‘ യതേറ്റു പാടുന്നു. മൊല്ലാക്ക ശൊല്ലീ, ‘ ബെടക്കാണീ ഞമ്മക്കീ ; പൊല്ലാപ്പാണീ ദുനിയാവ് ‘ താടി വടിക്കാത്ത ശാസ്ത്രം വൈ. ടു. കെ. യിൽ ഭാവിയെ തച്ചു കൊല്ലുന്നു. ആയുധ പന്തയ വേദിയിൽ നാടുകൾ പോര് വിളി, ച്ചലറുന്നു. പാവം മനുഷ്യന്റെ നെഞ്ചകം പൊള്ളുന്ന ചൂണ്ടാണി, വറ്റകളെല്ലാം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇളംപിച്ചക്കാലടികൾ കിഴക്കൻ ചക്രവാളത്തിന്റെ തറവാട്ടു മുറ്റത്ത് പ്രത്യക്ഷപ്പെട്ടകഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിൽ അതിനെതിരെ ഭയത്തിന്റെ ഉമ്മാക്കികൾ പ്രഖാപിച്ച മത – ശാസ്ത്രകള്ള പ്രവാചകർക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് അന്ന് ഞാൻ കൈരളിയിൽ പ്രസിദ്ധീകരിച്ച കവിതയാണിത്. പിന്നെ കുറേക്കാലത്തേക്കു മിണ്ടാട്ടമില്ലായിരുന്നു. മായൻ കലണ്ടറിന്റെ അവസാനത്തോടെ തീരുമെന്നായിരുന്നുപിന്നത്തെ പ്രഖാപനം. പനി പിടിച്ച കുട്ടിയുടെ പിച്ചും പേയും പോലെ കുറെ ഉൽക്കകളുടെ ഇടിയൻ ഭീഷണികൾശാസ്ത്രം ഇപ്പോഴും പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നു. എങ്ങിനെയും ഇതിനെ ഒന്നവസാനിപ്പിച്ചേ അടങ്ങൂഎന്ന വാശിയിലാണ് മത – ശാസ്ത്ര മഹാരഥന്മാർ. മുപ്പത്തയ്യായിരം കോടി ഡോളറിന്റെ ഇരിമ്പും, ചെമ്പും, നിക്കലും മറ്റ് ധാതുക്കളും ഒക്കെ ഉൾക്കൊണ്ടു കൊണ്ട് ( കണക്ക് കൃത്യമായിത്തന്നെ കൂട്ടിയെടുത്തിരിക്കുന്നു ! ) ഇരുപത്തി മൂവായിരത്തി എഴുന്നൂറ് കിലോമീറ്റർവേഗതയിൽ ഭൂമിയുടെ സമീപത്തേക്ക് പാഞ്ഞടുക്കുന്ന ‘ നേരെയസ് ‘ എന്ന കുള്ളൻ ഗ്രഹത്തിന്റെ ( dwarf planet ) പേര് പറഞ്ഞു കൊണ്ടായിരുന്നു സമീപ കാല വിരട്ടൽ. നമ്മുടെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ അത്രയുംവലിപ്പമുള്ള ‘ നേരേയസ് ‘ എന്ന ഈ ലോഹക്കട്ട ഭൂമിയുടെ സമീപത്തേക്കു വരികയാണ്, 2021 ഡിസംബർപതിനൊന്നിന് അത് ഭൂമിയിൽ ഇടിക്കാം, ഇടിച്ചേക്കാം, മിക്കവാറും ഇടിക്കും എന്നിങ്ങനെയുള്ളമുന്നറിയിപ്പുകളോടെ നാസ ലോകത്തെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തുമ്പോൾ, ലോക മാധ്യമങ്ങൾമത്സരിച്ചാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നത്. കാലം 2023 ആയിട്ടും ഒന്നും സംഭവിച്ചില്ല. കുള്ളൻഅതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ എങ്ങോ പോയ്മറഞ്ഞു ! ഇനി 2028 ലും, 2046 ലും ചിലർ വരുമെന്നും, അവർ ഇടിക്കാൻ പോകുന്ന മണിക്കൂറും മിനിറ്റും സെക്കണ്ടും വരെ കണക്കും കൂട്ടി കാത്തിരിക്കുകയാണ് നമ്മുടെശാസ്ത്ര സത്തമന്മാർ. ചൊവ്വായ്ക്കും വ്യാഴത്തിനുമിടയിലുള്ള അസ്‌ട്രോയിഡ് ബെൽറ്റിൽ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയിട്ടുള്ളത്മാത്രം അറുപത്തിനായിരത്തിൽ അധികമുണ്ടെന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന ചിന്ന ഗ്രഹ ഭാഗങ്ങളിൽ നിന്ന്ഇതുവരെ ഭൂമിയിൽ ഇടിച്ചിറങ്ങിയ ഏതാനും കഷണങ്ങളുടെ കണക്കു മാത്രമേ ശാസ്ത്രത്തിനുംപറയാനുള്ളുവല്ലോ ? എങ്കിൽ പോലും, അത്യതിശയകരമായി ഭൂമിയിൽ ഉരുത്തിരിഞ്ഞ് നില നിൽക്കുന്ന ദൈവികസാന്നിധ്യമായ ജീവന്റെ വേരുകൾ പാടെ അറുത്തെറിയുവാൻ അവയ്ക്കും സാധിച്ചില്ല എന്ന സത്യംനമ്മിലൂടെത്തന്നെ ഇന്നും നില നിൽക്കുന്നുവല്ലോ ? സ്വന്തം ഭ്രമണ താളത്തിന്റെ വഴി തെറ്റിയിട്ടാവാം, ഭൂമിയിലേക്ക് പാഞ്ഞടുക്കാൻ ഏതെങ്കിലും കഷ്ണംശ്രമിച്ചാൽത്തന്നെ അതിനെ വലിച്ചെടുത്തു ദൂരേക്കെറിയുവാനുള്ള അപാരമായ ആകർഷണ ശക്തിയുമായിവ്യാഴം എന്ന ഭീമൻ സെക്യൂരിറ്റിയെ അവിടെ നിർത്തിയിട്ടുണ്ട്. ഇനി വ്യാഴത്തെയും വെട്ടിച്ച് ഒരുവൻവന്നാൽപ്പോലും അവനെ കത്തിച്ച് കരിച്ച് ചാരമാക്കാൻ കഴിവുള്ള ഭൗമാന്തരീക്ഷമുണ്ട്. ഇത്തരം സംവിധാനങ്ങൾമുന്നൊരുക്കമായി ( അന്നം ഹി ഭൂതാനാം ജേഷ്‌ഠം ) ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ശാസ്ത്രഭാഷയിൽത്തന്നെ നാനൂറ്റി അൻപത് കോടി കൊല്ലങ്ങളായി നമ്മുടെ ഭൂമി സർവാംഗ സുന്ദരിയായി ഇങ്ങനെഇന്നും നമ്മോടൊപ്പമുള്ളത് ? ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ കത്തനാർമാരുടെയും, പാസ്റ്റർമാരുടെയും ചാകരക്കാലം വരികയായി. ചിലപാസ്റ്റർമാർ വളഞ്ഞു നിന്നാണ് വചനം കാഷ്ഠിക്കുന്നത്. മുപ്പത്തൊന്നാം തീയതി മൂന്നു മണി കഴിഞ്ഞ് മൂന്നേമുക്കാൽ വിനാഴിക കഴിയുമ്പോൾ കാഹളം കേൾക്കും, കർത്താവ് വരും എന്നാണ് പ്രവചനം. ആ കൂടെ പോകാൻറെഡിയായി ഇരുന്നു കൊള്ളണം എന്നാണ് പ്രബോധനം. എന്നിട്ടും സ്വന്തം ചെക്കനെ പത്ത് വർഷം നീളുന്നപണംവാരി പ്രൊഫഷണൽ കോഴ്‌സിന് പഠിക്കാൻ വിട്ടിരിക്കുകയാണ് നമ്മുടെ പാസ്റ്റർ. ഇരുന്നൂറു വർഷംനിൽക്കുന്ന ഇറ്റാലിയൻ മാർബിൾ കൊണ്ട് ശൗചാലയം പുതുക്കി പണിയിച്ചു കൊണ്ടിരിക്കുകയാണ് പാസ്റ്റർ പത്നി. ( അല്ല, അതിനുള്ള പണം കണ്ടെത്താനുള്ള പെടാപ്പാട് ആണല്ലോ വില്ലു പോലെ വളഞ്ഞ് നിന്നുള്ള ഈ വചനശുസ്രൂഷ ? പുഴയുടെ അക്കരെ തുടലിൽ കെട്ടി നിന്നാണ് പട്ടി കുരയ്ക്കുന്നത്. എങ്കിലും തുടൽ അറ്റുപോവുകയും പുഴ വറ്റിപ്പോവുകയും ചെയ്താൽ കടി പറ്റിപ്പോകുമല്ലോ- അതാണ് പാസ്റ്ററുടെ ( കത്തനാരുടെ ) പേടി. അതാണ് വചന വടിയുമായി തയ്യാറെടുക്കാൻ ഇങ്ങനെ മറ്റുള്ളവരോട് പറയുന്നത്. മനുഷ്യന് അവന്റെ ആയുസ്സിനെക്കുറിച്ച് വലിയ ആശങ്കകളുണ്ട്. ഇന്നല്ലെങ്കിൽ നാളെ അത് അവസാനിക്കുംഎന്ന സത്യം അവൻ അംഗീകരിക്കുന്നത് പോലും വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ട് മാത്രമാണ്. എന്നിട്ടും അടുത്ത ഒരായുഷ്‌ക്കാലം കൊണ്ട് പോലും പൂർത്തിയാക്കാനാവാത്ത പ്ലാനുകളും പദ്ധതികളുംമനസ്സിലിട്ടു താലോലിച്ചു കൊണ്ടാണ് ഓരോ മനുഷ്യനും തന്റെ ജീവിത യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നത്. അനിശ്ചിതത്വത്തിന്റെ ഈ ആഴക്കടലുകളിലാണ് മതത്തിന്റെ മുക്കുവർ വിശ്വാസത്തിന്റെ വലയെറിഞ്ഞ് വിളകൊയ്യുന്നത്. പൊതുജനം കൂട്ടം കൂട്ടമായി ഇതിൽ അകപ്പെട്ട് പിടയുന്നത് കൊണ്ട് പ്രയോക്താക്കൾക്ക് നല്ല വിലകിട്ടുന്നുണ്ട്. അത് കൊണ്ടാണല്ലോ എത്ര നാണം കെട്ടും അവർ ഈ കലക്ക വെള്ളത്തിൽ ഇന്നും തങ്ങളുടെ വലആഞ്ഞു വീശിക്കൊണ്ടിരിക്കുന്നത് ? ലോകാവസാനത്തിന്റെ പേടിസ്വപ്നങ്ങൾക്ക് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ടായിരിക്കാം. അവർരണ്ടുകാലിൽ എഴുന്നേറ്റ് നടന്നു തുടങ്ങിയ ഹൃസ്വ കാലത്തിന് എത്രയോ മുൻപും ലോകാവസാനങ്ങൾസംഭവിച്ചിരുന്നതായി അവന്റെ ശാസ്ത്രം സങ്കല്പിച്ചിട്ടുണ്ട്. അത്തരം സങ്കൽപ്പങ്ങളെ ശാസ്ത്രീയ നിഗമനങ്ങൾഎന്ന പേരിൽ ആധികാരികവൽക്കരിക്കാൻ ശ്രമിക്കുന്ന മനുഷ്യന് ആയതിനുള്ള തെളിവുകൾ എന്ന നിലയിൽഡൈനോസർ ഫോസിലുകൾ ഉൾപ്പടെയുള്ള ചില വസ്തുതകൾ സഹായകമായി വർത്തിക്കുന്നുണ്ട്. ആറരക്കോടി വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാപതനത്തിന്റെ അനന്തര ഫലമായിട്ടാണ് അവസാന വട്ട ലോകാവസാനം സംഭവിച്ചതെന്ന ശാസ്ത്രീയകണ്ടെത്തൽ ഇന്നും സജീവ ചർച്ചകൾക്ക് വിഷയമാവുന്നുണ്ട്. ഭൂമിയുടെ വലിപ്പവും, അന്ന് വീണ ഉൽക്കയുടെവലിപ്പവുമായി താതമ്യപ്പെടുത്തുമ്പോൾ ഫുട്ബാൾ വലിപ്പമുള്ള ഭൂമിയിൽ പതിച്ച ഒരു ചെറുപയർ മാത്രമായിരുന്നുഅന്നത്തെ ഉൽക്ക. ( ഇരുപത്തി അയ്യായിരം മൈൽ ചുറ്റളവുള്ള ഭൂമിയിൽ ഇരുപത് ചതുരശ്ര മൈൽവിസ്താരമുള്ള ഉൾക്കായാണ് പതിച്ചത് എന്ന് ശാസ്ത്രം. ) ഈ ഈ ചെറുപയറിൽ നിന്ന് പുറപ്പെട്ട തീയും പുകയും ഫുട്ബോളിനെ പൂർണ്ണമായി മറച്ചുവെന്നും, സൂര്യപ്രകാശംപൂർണ്ണമായും തടഞ്ഞ് ഹിമഗോളമാക്കി മാറ്റിയെന്നും, ചുരുങ്ങിയത് പന്ത്രണ്ടായിരം മൈലുകൾക്കപ്പുറത്ത്ഭൂമിയുടെ മറുവശത്ത് നമ്മുടെ ഇന്ത്യയിൽ വരെ കടലിലും കരയിലുമായി ജീവിച്ചിരുന്ന ഡൈനസോറുകൾഉൾപ്പടെയുള്ള സർവത്ര ജീവി വർഗ്ഗങ്ങളുടെയും സർവ നാശത്തിനു കരണമായിയെന്നും, ഡൈനോസറുകൾപൂർണ്ണമായും മറ്റ് ജീവികളിൽ തൊണ്ണൂറു ശതമാനവും ചത്തു മലച്ചു എന്നുമൊക്കെ പറയുമ്പോൾ ശാസ്ത്രജ്ഞാനമില്ലാത്ത സാമാന്യ മനുഷ്യനായ എനിക്കുണ്ടായ ചില സംശയങ്ങൾ ‘ വലിയ ശാസ്ത്ര നിഗമനങ്ങളും ചിലചെറിയ സംശയങ്ങളും ‘ എന്ന എന്റെ മുൻ ലേഖന പരമ്പരയിൽ പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാൽ ഇവിടെആവർത്തിക്കുന്നില്ല. അൻപത്തി ഏഴു കോടി കൊല്ലങ്ങൾക്ക് മുൻപ് പ്രീ കാപ്രിയൻ യുഗത്തിൽ സംഭവിച്ച മറ്റൊരു സർവ നാശത്തിനുശേഷമാണ് പ്രാണവായുവായ ഓക്സിജൻ ഉണ്ടായിത്തുടങ്ങിയത് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലക്ക്മരങ്ങളോ ചെടികളോ ഇല്ലാത്തതും, പൂക്കളും പൂമ്പാറ്റകളും ഇല്ലാത്തതുമായ ഒരു വന്യ ലോകത്ത് ശ്വസനവ്യവസ്ഥയിൽ ജീവിക്കാൻ സാധിക്കാത്തതും, നമ്മുടെ ചിന്തകളിൽ പോലും കടന്നു വരാൻ ആകാത്തതുമായഏതെങ്കിലും വിചിത്ര ജീവി വർഗ്ഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയായിരിക്കണം അന്ന് നശിച്ചിട്ടുണ്ടാവുക ? ( ഓക്സിജൻ ഇല്ലാതെ ജീവിക്കുന്ന ചിലതുണ്ടെന്നു പറയുന്നു. എങ്കിലും അവ വളരെ അപൂർവമാണെന്നാണ്അറിയുന്നത്. ) പ്രകൃതി നിയമങ്ങൾക്ക് അനുസരണമായി മാത്രം സംഭവിച്ച ബിഗ്‌ബാംഗിലൂടെ ഉണ്ടായി വന്നു എന്ന് സ്റ്റീഫൻഹോക്കിങ്‌സ് പറയുന്ന ( Brief answers to the big questions )പ്രപഞ്ചത്തിൽ മറ്റൊരു ശക്തിക്കും പ്രസക്തിയില്ലഎന്ന് അദ്ദേഹം തന്നെ പറയുമ്പോൾ അതുവരെ ഒന്നായിരുന്ന സിങ്കുലാരിറ്റിയുടെ ഉൾക്കാമ്പിൽ വികാസം എന്നപ്രചോദനം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രത്തിനും ഉത്തരമില്ല. ‘ വൺ സൈസ് ഫിറ്റസ് ആൾ ‘ എന്ന നിലയിൽ പ്രയോഗിക്കുന്ന ‘ എല്ലാം യാദൃശ്ചികം ‘ എന്ന ഒറ്റ ഉത്തരമല്ലാതെ. ചിന്താ ശേഷിയുള്ള മനുഷ്യൻ തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ജീവിതം നഷ്ടപ്പെടുന്നതിൽ സ്വാഭാവികമായുംഏറെ ദുഖിതനാണ്. അത് കൊണ്ട് തന്നെ അത് നില നിർത്തുന്നതിനുള്ള ഓഫറുകളോട് അവൻ സർവാത്മനാസഹകരിക്കുക തന്നെ ചെയ്യും. ഈ ദൗർബല്യത്തിന്റെ ഇര ഒളിപ്പിച്ചു വച്ച ഉടക്കുചൂണ്ടകളിൽ കുടുക്കിയിട്ടാണ്എക്കാലത്തും മതങ്ങൾ അവനെ കീഴ്പ്പെടുത്തിയിരുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രംനിലയുറപ്പിച്ചിട്ടുള്ള മതങ്ങൾ അത് ചെയ്യുമ്പോൾ അതവരുടെ സ്ഥിരം പരിപാടി എന്ന നിലയിൽതള്ളിക്കളയാമെങ്കിലും പുതിയ ലോകത്തിന്റെ പുത്തൻ കൂറ്റ്കാരായ ശാസ്ത്ര സംവിധാനങ്ങളും അത് തന്നെചെയ്യുമ്പോൾ സാധാരണ മനുഷ്യനിൽ പോലും സംശയത്തിന്റെ മുൾ മുനകൾ ഉയരുന്നുണ്ട്. എന്തായിരുന്നിരിക്കണം പ്രപഞ്ച നിർമ്മാണ തന്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യ സൂത്രം ? സംതിങ് ബിഹൈൻഡ്എന്ന നിലയിൽ പ്രപഞ്ച വിസ്മയത്തിന് ഒരു കാരണം അംഗീകരിക്കുന്നുണ്ടെങ്കിൽ, ആ കാരണത്തിൽനിന്നുണ്ടായ ഒരു ചിന്തയുടെ ഫലമായിരിക്കണമല്ലോ ഈ പ്രപഞ്ചം ? അത് കൊണ്ട് തന്നെ ആ ചിന്തയിൽഉളവായ മഹത്തായ സ്നേഹ പ്രചുരിമയുടെ പ്രായോഗിക സാക്ഷാൽക്കാരത്തിന്റെ പരിണിത പ്രതിഫലനം തന്നെആയിരിക്കണമല്ലോ ഈ പ്രപഞ്ചം ! ഇവിടെയാണ്, ‘ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ‘ എന്ന ഗാന ശകലം പോലെ മനുഷ്യനോടുള്ളഅപാര സ്നേഹത്തിന്റെ അത്യതിശയകരമായ ആത്മ പ്രകാശനമായി ദൈവം യാഥാർഥ്യമാവുന്നത്. നിസ്സഹായനും, നിരവലംബനുമായ തന്റെ കുഞ്ഞിന് പിള്ളത്തൊട്ടിൽ കെട്ടുന്ന ഒരമ്മയുടെ കരുണയുംകരുതലുമാണ് നാമിവിടെ അംഗീകരിക്കേണ്ടത്. തന്റെ അരുമക്കുഞ്ഞിന്റെ ഈ ആവാസ സംവിധാനത്തിൽ അവന്ആവശ്യമായതെല്ലാം ഉണ്ടാവണമെന്ന് ദൈവം ആഗ്രഹിച്ചിരിക്കണം. അത് കൊണ്ടാണ് അറിയപ്പെടുന്നപ്രപഞ്ചത്തിലെ അത്യപൂർവമായ സുരക്ഷാ സംവിധാനങ്ങളുടെ നിരന്തര പരീക്ഷണങ്ങളുടെ അവസാനത്തിൽഅതി വിദഗ്ദമായി വിരിച്ചൊരുക്കിയ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയെ ഇപ്രകാരം പരുവപ്പെടുത്തിയെടുത്തത്. പ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവന്റെ ഒരു തരിയെങ്കിലും ഉണ്ടായിരിക്കാൻ യാതൊരു സാധ്യതയുംകാണുന്നേയില്ല. എന്തുകൊണ്ടെന്നാൽ താനാകുന്ന ഇന്റലെൻസിയുടെ ഇത്തിരി വെട്ടം കത്തിനിൽക്കാൻ താൻതന്നെയായ മനുഷ്യൻ എന്ന ഈ മൺചിരാതുകളെ കുടിയിരുത്തുവാനുള്ള അന്വേഷണത്തിന്റെ അവസാനതാവളമായിട്ടാണ് ഭൂമിയെ ഇതുപോലെ ഒരുക്കിയെടുത്തിട്ടുള്ളത് എന്നതിനാൽ ഈ സംവിധാനത്തിനുള്ളസപ്പോർട്ടിങ് ആക്ടിവിറ്റികൾ മാത്രമാണ് മറ്റുള്ള പ്രപഞ്ച ഭാഗങ്ങൾ. അതുകൊണ്ട് തന്നെ അവിടെ വേറെ ജീവൻഉണ്ടാവുകയേയില്ല. ( അഥവാ ഉണ്ടെന്ന് തെളിയുന്ന ഒരവസരം എപ്പോഴെങ്കിലും വരികയാണെങ്കിൽ ‘ പ്രപഞ്ചകാരണം ദൈവമാണ് ‘ എന്റെ വാദങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നതാണ്. ) അതായത്, അവിടെ അപ്രകാരംഉള്ളത് കൊണ്ടാണ് ഇവിടെ ഇപ്രകാരം ആയിരിക്കുന്നത് എന്ന് സാരം. ( അല്ലെങ്കിൽ ഇവിടെ ഇപ്രകാരംആയിരിക്കാൻ വേണ്ടിയാണ് അവിടെ അപ്രകാരം ആയത് എന്നും വിശദീകരിക്കാം ) […]
കവിത ‘കാലം കരുതിവെച്ചത്’ (കാവ്യശിഖ-കാവ്യവിഴാ വിഷയം: ‘കാലം കാത്തുവെച്ചത്’)

അഭയാർത്ഥി, ക്കോളനികളിൽ നിരാലംബരായ് നിലവിളക്കും മനുജന്റെ, തനതായതെന്തും നിരാകരിക്കും, അധിനിവേശ, ക്കഴുകന്മാർ, കൂട്ടമായി ‘സമാധാന’മെന്ന ഭാവിജീവിതസ്വപ്നത്തെ കൊത്തിവലിക്കുമ്പോൾ, നിർത്താതെ കിതച്ചു പായും, കാലത്തിൻ മരണകാഹളം കേൾക്കുന്നൂ ഞാൻ!… അപ്പോഴും കൺകുളിർക്കേ കാണുന്നു ഞാൻ… സ്വപ്നത്തിൽ പുഞ്ചിരിതൂകും കുഞ്ഞുങ്ങൾതൻ ജീവതാളത്തിൻ സൗഹൃദം! പെട്ടെന്നൊരു സ്ഫോടനം വീണ്ടും! വിണ്ടുകീറിയ ഭൂമി! ചിന്നിച്ചിതറിയ കബന്ധങ്ങൾ! ആരിതു ചെയ്തു? ആർക്കുമറിയില്ലത്രെ! നിശബ്ദം! കോടതി എപ്പോഴെങ്കിലും വിധി പറയുമായിരിക്കും? പൂജാമുറികളിൽ മുഴങ്ങും മണിനാദത്തിൽ മുഴുകി, കൂപ്പിയ കൈകളിൽ കണ്ണുകൾ സമർപ്പിച്ചവ,രേറ്റുപാടി: “കലികാലം! ദൈവനിഷേധികൾ പെരുകുമ്പോൾ […]
ഗോദോത് എവിടെയാണ്? – കവിത – ജയൻ വർഗീസ്.

നീതിശാസ്‌ത്രങ്ങളേ നിങ്ങളെനിക്കൊരു താവള മാകുമെന്നോർത്തു, നീറുന്ന മാനസ വീണയിൽ പൂക്കുന്ന ഗീതങ്ങളാകുമെന്നോർത്തു ! ഞാനാണവൻ മധു, പ്രാണൻ വിശപ്പിന്റെ വേദനക്കാട്ടിലെ കള്ളൻ. ലോക സദാചാര റൊട്ടിയിൽ ജീവിത – മാടി പിടഞ്ഞോരു പാപി ! ആണവ ബാണത്തലപ്പുമായ് നാളെത – ന്നാരവം എന്നെ പിടിക്കാം, ആരതിൻ സംഹാര താണ്ഡവ മാടുന്ന പീഢനത്തിൽ നിന്ന് രക്ഷ ?
പ്രണയിക്കാം നമുക്ക്, ഈ വനത്തെ – രജിൻ എസ് ഉണ്ണിത്താൻ

പ്രണയിക്കുന്നത് പുരുഷൻ ആണെങ്കിൽ സൗന്ദര്യമുള്ള പെണ്ണും.. പ്രണയം പെണ്ണിനാണെങ്കിൽ, പ്രൗഢിയുള്ള പുരുഷനും ആകാൻ ഒന്നിനേ പറ്റൂ..പ്രകൃതിക്ക്…ആ പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ് വനങ്ങൾ.പ്രണയo എങ്ങനെ തോന്നാതിരിക്കും? ചുറ്റും ചീവിടിന്റെ ഈണം, ഇളം കാറ്റ്, നേരിയ സൂര്യ പ്രകാശം, കരിയില കൊണ്ട് തീർത്ത മെത്ത, പാറ കുന്നുകൾ, പുഴകൾ ഒഴുകി മറിയുന്ന കാഴ്ച,മലകളിൽ പുല്ല് കൊണ്ട് തീർത്ത പരവതാനികൾ,വള്ളികൾ കൊണ്ട് തീർത്ത ഊഞ്ഞാൽ, കിളികളുടെ പാട്ടുകൾ കൊണ്ട് സംഗീതമുഖരിതം. കാട്, അതെ ഒരു പ്രണയനി തന്നെ !ദൂരത്തു നിന്നാൽ […]
ശ്രീ.കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ” (സ്പെയിൻ യാത്ര വിവരണം) കേരള നിയമ സഭ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ സ്വീകരിക്കുന്നു.

മാവേലിക്കര : കേരള നിയമ സഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ മാവേലിക്കര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.അരുൺ കുമാറിന്റെ വികസന നിധിയിൽ നിന്ന് 3 ലക്ഷം രൂപക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രന്ഥ ശാലകൾക്കുള്ള പുസ്തക വിതരണ വേളയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.സി.രാധാകൃഷ്ണൻ അവതാരിക എഴുതിയ പ്രഭാത് ബുക്ക്സ്, കെ.പി.ഇന്റർനാഷണൽ പബ്ലിക്കേഷൻ (ആമസോൺ) പ്രസിദ്ധികരിച്ച സഞ്ചാര സാഹിത്യകാരൻ ശ്രീ.കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ” (സ്പെയിൻ യാത്ര വിവരണം) കേരള നിയമ സഭ […]



