ഗോദോത്‌ എവിടെയാണ്? – കവിത – ജയൻ വർഗീസ്.

Facebook
Twitter
WhatsApp
Email

നീതിശാസ്‌ത്രങ്ങളേ നിങ്ങളെനിക്കൊരു

താവള മാകുമെന്നോർത്തു,

നീറുന്ന മാനസ വീണയിൽ പൂക്കുന്ന

ഗീതങ്ങളാകുമെന്നോർത്തു !

ഞാനാണവൻ മധു, പ്രാണൻ വിശപ്പിന്റെ

വേദനക്കാട്ടിലെ കള്ളൻ.

ലോക സദാചാര റൊട്ടിയിൽ ജീവിത –

മാടി പിടഞ്ഞോരു പാപി !

ആണവ ബാണത്തലപ്പുമായ് നാളെത –

ന്നാരവം എന്നെ പിടിക്കാം,

ആരതിൻ സംഹാര താണ്ഡവ മാടുന്ന

പീഢനത്തിൽ നിന്ന് രക്ഷ ?

About The Author

Leave a Reply

Your email address will not be published. Required fields are marked *