വാക്കു കൊണ്ടോ, മനസ്സുകൊണ്ടോ, പ്രവൃത്തി കൊണ്ടോ നാം ആരേയും ഒന്നിനേയും വേദനിപ്പിക്കാതിരിക്കുന്നതാണ് യഥാർഥ സ്നേഹം.

വാക്കു കൊണ്ടോ, മനസ്സുകൊണ്ടോ, പ്രവൃത്തി കൊണ്ടോ നാം ആരേയും ഒന്നിനേയും വേദനിപ്പിക്കാതിരിക്കുന്നതാണ് യഥാർഥ സ്നേഹം. മറ്റുള്ളവർ എന്തിനാണ് സങ്കടപ്പെടുന്നത് എന്നന്വേഷിക്കാനുള്ള മനസ്സും സമയവും നമുക്കുണ്ടെങ്കിൽ നാം സ്നേഹത്തിന്റെ സന്ദേശ വാഹകരാകും. സ്നേഹത്തിൽ ഒരു തന്മയീഭാവമുണ്ട്. മറ്റുള്ളവരുമായി എല്ലാവിധത്തിലും തന്മയീഭവിക്കാൻ കഴിയുമ്പോഴാണ് നമുക്ക് യഥാർഥ സ്നേഹത്തിന്റെ പൊരുളറിയാനാകുന്നത്. കരയുന്നവന്റെ കൂടെ കരയാനും സന്തോഷിക്കുന്നവനോടൊപ്പം നിർവ്യാജമായി സന്തോഷിക്കാനും അപരന് ഉപകാരിയും ആകുമ്പോഴാണ് സ്നേഹത്തിന്റെ അവാച്യമായ അനുഭൂതിയിലേക്ക് നമുക്ക് ഉയരാനാകുന്നത്. സ്നേഹം ഒരു വികാരം എന്നതിലുപരി അത് നമുക്കൊരു മൂല്യമായി മാറണം. […]
കുമ്മായം – ഗീത മുന്നൂർക്കോട്

എല്ലാമെല്ലാം വെള്ളയിൽ മായ്ക്കാൻ മറയ്ക്കാൻ മറക്കാൻ അവർ കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു മറവിയുടെ പാടയ്ക്ക് കനം വരുന്നു ഇടയ്ക്കെവിടെയോ ആരോ കൽപനകളെയ്യുന്നു ഗർജ്ജിക്കുന്നു ഇടിമുഴക്കങ്ങളിൽ ഉടയുന്നുണ്ട് മൗനങ്ങൾ ഓർമകളിലേക്ക് വിള്ളൽപ്പാടുകൾ വീഴുന്നു ചോരക്കൈകളാൽ തേച്ചിട്ട മാറാക്കറകൾ ചെളിപ്പാണ്ടുകൾ തുള്ളിത്തുള്ളി ചുമരുകളിൽ നിവരുന്നു ചെമന്നുചെനച്ച വാക്കുകൾ തോരാതെ പെയ്യുന്നു ബ്രഷുകൾ ചൂലിൻകെട്ടുകളാകുന്നു ഒടുക്കം വാക്കുകളും വരകളും ചവറുകളായി കത്തുന്നു… കിരീടം തിളങ്ങുന്നു.
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം! – യു.പി. സന്തോഷ്

ഒരു വിഷുക്കാലം കൂടി കര്‍ണികാരം ചൂടി കടന്നുവരുമ്പോള്‍ ബാല്യകൗമാരങ്ങളിലെ വിഷുക്കാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നത് മേടച്ചൂടിന്റെ ഊഷരതയ്ക്ക് മേല്‍വീഴുന്ന മഴത്തുള്ളികള്‍ പോലെയാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമ്യഭാഷാപദങ്ങളെയും നാട്ടുവഴക്കങ്ങളെയും ഓര്‍മ്മപ്പെടുത്തുകയും സ്വച്ഛസുന്ദരമായ അവതരണശൈലിയിലൂടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്തുകയും ചെയ്യുന്നു എന്നതാണ് രജനി സുരേഷ് എഴുതിയ ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’ എന്ന പുസ്തകത്തിന്റെ സവിശേഷത. വള്ളുവനാടന്‍ ഭാഷയില്‍ അതിമനോഹരമായി കഥകളെഴുതുന്നയാള്‍ എന്ന നിലയില്‍ ഇതിനകം പ്രശസ്തയായിക്കഴിഞ്ഞ രജനി സുരേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. പതിനാല് ഖണ്ഡങ്ങളിലായി വിവരിക്കുന്ന വിഷുക്കാല ഓര്‍മ്മകളിലെല്ലാം വിഷുക്കുടുക്ക ഒരു പ്രധാനകഥാവസ്തുവാണ്. എഴുത്തുകാരി ജനിച്ചുവളര്‍ന്ന […]
ലോകപുസ്തകദിനമാഘോഷിച്ചുകൊണ്ട് മാവേലിക്കരയിലെ എഴുത്തുകാരും വായനക്കാരും മണ്ഡപത്തുംകടവില്‍ ഒത്തുകൂടി.

നാല്പതിലേറെ എഴുത്തുകാരും വായനക്കാരുമാണ് അവരവര്‍ എഴുതിയ പുസ്തകങ്ങളും ഇഷ്ടപ്പെട്ട പുസ്തകവുമായി സംഗമത്തില്‍ സംബന്ധിച്ചത്. നൂറ്റിരണ്ടുവയസു പിന്നിട്ട ഗംഗാധരപ്പണിക്കര്‍ നൂറാംവയസ്സില്‍ എഴുതിയ ആത്മകഥയുമായും വനിതകളില്‍ നിന്ന് ആത്മകഥ എഴുതിയ പി.വിജയകുമാരിയും ജീവിതാനുഭവ പുസ്തകവുമായിട്ടാണ് വന്നത്. മൂന്നുനൂറ്റാണ്ടിന്‍റെ വാണിജ്യസാംസ്കാരിക ആദ്ധ്യാത്മിക ചരിത്രമടങ്ങുന്ന ചരിത്രസ്മൃതി സെക്രട്ടറി ജോര്‍ജ് തഴക്കര അവതരിപ്പിച്ചു. ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായി വിഷ്ണു മാന്നാറും കാരണവരായി ഗംഗാധരപ്പണിക്കരും പ്രതിനിധീകരിച്ച സംഗമത്തില്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, കാരൂര്‍ സോമന്‍ (യൂ. ആർഎഫ് ലോക റെക്കോർഡ് ജേതാവും മലയാള സാഹിത്യത്തിൽ നാടകം, […]



