വാക്കു കൊണ്ടോ, മനസ്സുകൊണ്ടോ, പ്രവൃത്തി കൊണ്ടോ നാം ആരേയും ഒന്നിനേയും വേദനിപ്പിക്കാതിരിക്കുന്നതാണ് യഥാർഥ സ്നേഹം. മറ്റുള്ളവർ എന്തിനാണ് സങ്കടപ്പെടുന്നത് എന്നന്വേഷിക്കാനുള്ള മനസ്സും സമയവും നമുക്കുണ്ടെങ്കിൽ നാം സ്നേഹത്തിന്റെ സന്ദേശ വാഹകരാകും. സ്നേഹത്തിൽ ഒരു തന്മയീഭാവമുണ്ട്. മറ്റുള്ളവരുമായി എല്ലാവിധത്തിലും തന്മയീഭവിക്കാൻ കഴിയുമ്പോഴാണ് നമുക്ക് യഥാർഥ സ്നേഹത്തിന്റെ പൊരുളറിയാനാകുന്നത്. കരയുന്നവന്റെ കൂടെ കരയാനും സന്തോഷിക്കുന്നവനോടൊപ്പം നിർവ്യാജമായി സന്തോഷിക്കാനും അപരന് ഉപകാരിയും ആകുമ്പോഴാണ് സ്നേഹത്തിന്റെ അവാച്യമായ അനുഭൂതിയിലേക്ക് നമുക്ക് ഉയരാനാകുന്നത്. സ്നേഹം ഒരു വികാരം എന്നതിലുപരി അത് നമുക്കൊരു മൂല്യമായി മാറണം. അതുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം സ്നേഹമാണെന്ന് ചിന്തകനായ വില്യം ടെമ്പിൾ പറയുന്നത്. നമുക്കും സ്നേഹത്തിന്റെ തണൽ മരങ്ങളായിത്തീരാം. സ്നേഹം കൊടുത്തും വാങ്ങിയും വളരാം.
ജോസ് ക്ലെമന്റ്
About The Author
No related posts.