ലോകപുസ്തകദിനമാഘോഷിച്ചുകൊണ്ട് മാവേലിക്കരയിലെ എഴുത്തുകാരും വായനക്കാരും മണ്ഡപത്തുംകടവില്‍ ഒത്തുകൂടി.

Facebook
Twitter
WhatsApp
Email

നാല്പതിലേറെ എഴുത്തുകാരും വായനക്കാരുമാണ് അവരവര്‍ എഴുതിയ പുസ്തകങ്ങളും ഇഷ്ടപ്പെട്ട പുസ്തകവുമായി സംഗമത്തില്‍ സംബന്ധിച്ചത്.

നൂറ്റിരണ്ടുവയസു പിന്നിട്ട ഗംഗാധരപ്പണിക്കര്‍ നൂറാംവയസ്സില്‍ എഴുതിയ ആത്മകഥയുമായും വനിതകളില്‍ നിന്ന് ആത്മകഥ എഴുതിയ പി.വിജയകുമാരിയും ജീവിതാനുഭവ പുസ്തകവുമായിട്ടാണ് വന്നത്.

മൂന്നുനൂറ്റാണ്ടിന്‍റെ വാണിജ്യസാംസ്കാരിക ആദ്ധ്യാത്മിക ചരിത്രമടങ്ങുന്ന ചരിത്രസ്മൃതി സെക്രട്ടറി ജോര്‍ജ് തഴക്കര അവതരിപ്പിച്ചു.

ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായി വിഷ്ണു മാന്നാറും കാരണവരായി ഗംഗാധരപ്പണിക്കരും പ്രതിനിധീകരിച്ച സംഗമത്തില്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, കാരൂര്‍ സോമന്‍ (യൂ. ആർഎഫ് ലോക റെക്കോർഡ് ജേതാവും മലയാള സാഹിത്യത്തിൽ നാടകം, നോവൽ, കഥ, കവിത,ജീവ ചരിത്രം, ലേഖനങ്ങൾ, യാത്ര വിവരണങ്ങൾ തുടങ്ങി പന്ത്രണ്ട് മേഖലകളിൽ അറുപത്തിയറ് പുസ്തകങ്ങൾ, കൂടാതെ ഇംഗ്ലീഷ് നോവൽ, കഥകൾ എഴുതിയിട്ടുള്ള ലോക സഞ്ചാരിയായ കാരൂർ സോമൻ.) ഡോ. മധു ഇറവങ്കര, കെ. കെ. സുധാകരന്‍, മുരളീധരന്‍ തഴക്കര,പ്രവീണ്‍ ഇറവങ്കര, വി.പി.ജയചന്ദ്രന്‍, ഡോ.ബിന്ദു ഡി. ഡോ.ഷീന ജി, ഗോപന്‍ ചെന്നിത്തല, കരിമ്പിന്‍പുഴ മുരളി, വി.ഐ.ജോണ്‍സണ്‍, വാസന്തി പ്രദീപ്, കെ.ജി.മുകുന്ദന്‍, കെ.രഘു പ്രസാദ്, കെ.മോഹനന്‍ ഉണ്ണിത്താന്‍, ഹരിദാസ് പല്ലാരിമംഗലം, വര്‍ഗീസ് കുറത്തികാട്, രാമചന്ദ്രന്‍ മുല്ലശ്ശേരി, റെജി പാറപ്പുറം, ഡോ.എല്‍.ശ്രീരഞ്ജിനി, ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, മാവേലിക്കര ജയദേവന്‍, ചെട്ടികുളങ്ങര വേണുകുമാര്‍, വാസന്തി പ്രദീപ്, മിനി ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *