കുമാരനാശാന്റെ ജന്മവാർഷികത്തിൽ കുമാരനാശാന്റെ വീടിനെ കുറിച്ചൊരു കുറിപ്പ്…

മലയാളത്തിലെ മഹാകവികളിൽ ഒരാളായ കുമാരനാശാൻ്റെ വീടായി രണ്ട് മൺകൂനകളെയാണ് നമ്മൾ കണ്ടിട്ടുള്ളത്… ആ വീട്ടിലിരുന്നാണ് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ലോകത്തിന് പ്രകാശം പരത്തുന്ന കവിതകൾ ആശാൻ എഴുതിയത്… പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഈ കുടിലുകളാണ് ആശാൻ്റെ വീട് എന്ന പേരിൽ വരുന്നതും വന്നിരുന്നതും… എൻ്റെ അന്വേഷണത്തിൽ അറിഞ്ഞത് പറയാം… തെറ്റുണ്ടെങ്കിൽ തിരുത്താം… ആശാൻ വില കൊടുത്ത് വാങ്ങിയതാണ് തോന്നയ്ക്കലിലെ പുരയിടം… 21 ഏക്കറാണ് പുരയിടത്തിന്റെ വിസ്തൃതി… ആ പുരയിടം വാങ്ങിയപ്പോൾ അതിലുണ്ടായിരുന്നതാണ് ആ രണ്ട് കുടിലുകൾ… അതിൽ […]
ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സെമിനാര്‍, പുസ്തക പ്രകാശനം…………
മക്കളെ മിടുക്കരാക്കാൻ (പാരന്റിംഗ് ) – അഡ്വ. ചാർളി പോൾ

കുട്ടികളെ മിടുക്കരാക്കാൻ ചില ജീവിത നിപുണതകൾ അവർ ആർജ്ജിച്ചിരിക്കേണ്ടതുണ്ട്. സ്വതന്ത്രമായും ഗുണകരമായും സാമൂഹ്യ ജീവിതം നയിക്കാൻ വ്യക്തിയെ സജ്ജമാക്കുന്ന കഴിവുകളാണ് ജീവിത നിപുണതകൾ . ലോകാരോഗ്യ സംഘടന (WHO) ഇക്കാര്യത്തിൽ പഠനം നടത്തി 10 ജീവിത നിപുണതകൾ തെരഞ്ഞെടുത്തു. 1. ആത്മബോധം self awareness. തന്റെ കഴിവുകളെ / സ്വഭാവത്തെ / കഴിവ് കേടുകളെ മനസ്സിലാക്കൽ 2. തൻ മയീഭാവ ശക്തി Empathy മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങളെ താനായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് ഭാവനയിൽ ദർശിച്ച് അപ്രകാരമുള്ള […]
കേരളം വളരട്ടെ – ജഗദീശ് തുളസിവനം

അന്നു നാം പറഞ്ഞു സാക്ഷര കേരളം സുന്ദര കേരളം . ഇന്നു നാം പറയുന്നഹോ! സാക്ഷര കേരളം രാക്ഷസ കേരളം.!! “രാക്ഷസീ രാക്ഷസീ എൻ കരളിൽ കൂട് വച്ചാൽ ഉമ്മ തരാം രാക്ഷസീ സമ്മതമായി ഒന്നു ചേർന്നാൽ ഉമ്മ തരാം രാക്ഷസീ” രാക്ഷസീ രാക്ഷസാ രാക്ഷസീ രാക്ഷസീ!! അഹോ!!! രാക്ഷസ ഭാവത്തെ പുല്കുന്നുവോ കേരളം. ലഹരി മഴ പെയ്തു പെയ്തു ലഹരി പ്രളയത്തിൽ മുങ്ങുന്നുവോ കേരളം. അക്ഷരം പഠിച്ചീടും നവ കൈരളി ചേതന രാക്ഷസകേളിയ്ക്ക് അരങ്ങ് തീർക്കുന്നുവോ? […]
പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി അന്തരിച്ചു.

പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (85) അന്തരിച്ചു. പുലർച്ചെ നലോടെ പാലക്കാട് കോങ്ങാട് ആയിരുന്നു അന്ത്യം. തൃശൂർ ആകാശവാണി നിലയത്തിൽ നിന്ന് 1998 ൽ മ്യൂസിക് കമ്പോസറായി വിരമിച്ച അദ്ദേഹത്തിന്റെ സംഗീതരംഗത്ത് സംഭാവന പകരങ്ങളില്ലാത്തതായിരുന്നു. 1981ൽ ഇറങ്ങിയ ‘പുഷ്പാഞ്ജലി‘യാണ് പി.കെ കേശവൻ നമ്പൂതിരിയെന്ന സംഗീതസംവിധായകന് ആകാശവാണിയ്ക്ക് പുറത്തും പേരും പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തത്. കൃഷ്ണ ഭക്തി നിറഞ്ഞുനിൽക്കുന്ന പ്രതീകങ്ങളാൽ സമ്പന്നമായ രമേശൻ നായരുടെ വരികൾക്ക് ഭാവപൂർണ്ണിമ നൽകിയ ജയച്ചന്ദ്രന്റെ ആലാപനങ്ങൾക്ക് ഇന്നും ചലച്ചിത്രഗാനങ്ങളെ വെല്ലുന്ന […]



