മലയാളത്തിലെ മഹാകവികളിൽ ഒരാളായ കുമാരനാശാൻ്റെ വീടായി രണ്ട് മൺകൂനകളെയാണ് നമ്മൾ കണ്ടിട്ടുള്ളത്…
ആ വീട്ടിലിരുന്നാണ് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ലോകത്തിന് പ്രകാശം പരത്തുന്ന കവിതകൾ ആശാൻ എഴുതിയത്…
പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഈ കുടിലുകളാണ് ആശാൻ്റെ വീട് എന്ന പേരിൽ വരുന്നതും വന്നിരുന്നതും…
എൻ്റെ അന്വേഷണത്തിൽ അറിഞ്ഞത് പറയാം…
തെറ്റുണ്ടെങ്കിൽ തിരുത്താം…
ആശാൻ വില കൊടുത്ത് വാങ്ങിയതാണ് തോന്നയ്ക്കലിലെ പുരയിടം…
21 ഏക്കറാണ് പുരയിടത്തിന്റെ വിസ്തൃതി…
ആ പുരയിടം വാങ്ങിയപ്പോൾ അതിലുണ്ടായിരുന്നതാണ് ആ രണ്ട് കുടിലുകൾ…
അതിൽ താമസിച്ചു കൊണ്ടാണ് ആശാൻ പുതിയ വീട് പണിതത്…
കാരണം…,
തിരുവനന്തപുരത്തെ ഏറ്റവും വലിയ ധനാഡ്യയായ ഭാനുമതിയാണ് ആശാൻ്റെ ഭാര്യ…
ചെറിയ മൺകുടിലിൽ കഴിയേണ്ടവളല്ല ഭാനുമതി എന്ന തോന്നലിലാണ് തോന്നയ്ക്കലിൽ നൂറ് വർഷത്തിന് മുമ്പ് വലിയൊരു വീട് ആശാൻ പണി കഴിപ്പിച്ചത്…
ഇന്നും ആ വീട് കേടുപാടുകളില്ലാതെ അവിടെയുണ്ട്…
21 ഏക്കറിൽ രണ്ട് ഏക്കറാണ് ആശാൻ സ്മാരകത്തിനായി മക്കൾ വിട്ടു കൊടുത്തത്…
ആശാൻ പണിത വീട്ടിൽ ആശാൻ്റെ രണ്ടാമത്തെ മകൻ പ്രഭാകരൻ്റെ മൂത്ത മകൻ പ്രൊഫ.പി.അരുൺകുമാറാണ് താമസിക്കുന്നത്…
ആശാൻ സ്മാരകത്തിൽ കാണുന്ന മൺകുടിലുകൾക്ക് പുറകിലാണ് ഈ വീടുള്ളത്…
കേട്ടറിഞ്ഞ അറിവുകളാണ് പറഞ്ഞത്…
ഈ പറഞ്ഞ കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താം…
_______ഉല്ലാസ് ശ്രീധർ.
About The Author
No related posts.