അന്നു നാം പറഞ്ഞു
സാക്ഷര കേരളം സുന്ദര കേരളം .
ഇന്നു നാം പറയുന്നഹോ!
സാക്ഷര കേരളം രാക്ഷസ കേരളം.!!
“രാക്ഷസീ രാക്ഷസീ എൻ കരളിൽ കൂട് വച്ചാൽ
ഉമ്മ തരാം രാക്ഷസീ
സമ്മതമായി ഒന്നു ചേർന്നാൽ ഉമ്മ തരാം
രാക്ഷസീ”
രാക്ഷസീ രാക്ഷസാ രാക്ഷസീ രാക്ഷസീ!! അഹോ!!!
രാക്ഷസ ഭാവത്തെ പുല്കുന്നുവോ കേരളം.
ലഹരി മഴ പെയ്തു പെയ്തു ലഹരി പ്രളയത്തിൽ മുങ്ങുന്നുവോ കേരളം.
അക്ഷരം പഠിച്ചീടും നവ
കൈരളി ചേതന
രാക്ഷസകേളിയ്ക്ക്
അരങ്ങ് തീർക്കുന്നുവോ?
വളരുക വളരുക വായിച്ചു
വായിച്ചു കേരള മക്കളേ സത്യധർമ്മത്തിന്റെ പാത തെളിയ്ക്കുക.
വളരട്ടെ വളരട്ടെ കേരളം
മേൽക്കുമേൽ
ദേവലോകത്തിൻ സമമായി തീരട്ടെയെന്നും.













