LIMA WORLD LIBRARY

പരിഹസിക്കുന്നത് നല്ല ശീലമല്ല – മിനി സുരേഷ്

ഒറിയോ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയാണ്.യജമാനൻ വളരെ ഓമനിച്ചാണ് അവനെ വളർത്തുന്നത്..രാവിലെ ഗേറ്റിനടുത്തു ചെന്ന് പത്രമെടുത്തു കൊണ്ടുവരുന്നത് അവന്റെ ജോലിയായിരുന്നു.യജമാനന്റെ കുട്ടിയെ സ്കൂൾബസ്സിൽ സുരക്ഷിതമായി കയറ്റി വിടുന്നതും വൈകുന്നേരം കാത്ത് നിന്ന് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതും ഒറിയോ ആയിരുന്നു.വീട്ടുകാർ കൊടുക്കുന്ന ഭക്ഷണം സന്തോഷപൂർവ്വം കഴിച്ച് വരാന്തയിൽ കാവൽ കിടക്കും. ആവശ്യമില്ലാതെ കുരച്ച് ബഹളവും ഉണ്ടാക്കുകയില്ല. ഇതൊന്നും അടുത്ത വീട്ടിലെ വളർത്തുനായ ടോമിക്ക് ഇഷ്ടപ്പെട്ടില്ല. ഒറിയോയ്ക്കു ലഭിക്കുന്ന സൗകര്യങ്ങളൊന്നും അവന് ലഭിക്കുന്നുണ്ടായിരുന്നില്ല.രാത്രി മുഴുവനും വെറുതെ കുരച്ച് ബഹളമുണ്ടാക്കുന്നത് അവന്റെ […]

വിദ്യാഭ്യാസ സാംസ്കാരിക വ്യാജന്മാര്‍ പെരുകുന്ന കാലം – കാരൂർ സോമൻ

ശ്രീ.എം.എ.ബേബിയുടെ ‘അറിവിന്‍റെ വെളിച്ചം നാടിന്‍റെ തെളിച്ചം’ എന്ന കൃതിയില്‍ പറയുന്നത് ‘പണക്കൊഴുപ്പും അധികാര ഇടനാഴികളിലെ സ്വാധീനവും വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കാന്‍ പ്രാപ്തിയുള്ള കാഴ്ചയാണ് 2001 – 06 ല്‍ കണ്ടത്. വിദ്യാഭ്യാസം കച്ചവട ചരക്കായി മാറി’ വിദ്യാഭ്യാസ രംഗത്തെ നശീകരണ ഭൗതിക യഥാര്‍ത്ഥ്യം 2011 ല്‍ അദ്ദേഹം വെളിപ്പെടുത്തി. ഇന്നും അതിന്‍റെ അടിത്തറ ഇളക്കികൊണ്ടിരിക്കുന്നു. കേരളത്തില്‍ ജോസഫ് മുണ്ടശേരിക്ക് ശേഷം വളരെ ദിശാബോധത്തോടെ അക്ഷരജ്ഞാനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നുണ്ടായ നാളുകളില്‍ വിദ്യാഭ്യാസം ഒരു കച്ചവട ചരക്കായി മാറിയ […]

വരൂ, നമുക്ക് ലോകം പണിയാം ! – ജയൻ വർഗീസ്

സർവ്വ രാജ്യങ്ങളുടെയും സൈനികപ്പുരകളിൽ ശത്രുവിന് നേരെ തൊടുത്തു വച്ച മിസ്സൈലുകൾക്ക് കാവലിരിക്കുന്ന സൈനികരോടായി ഒരു വാക്ക് : അരുത് ! നിങ്ങൾ നിങ്ങളുടെ ശത്രു എന്ന് കരുതുന്നവർ നിങ്ങളുടെ ശത്രുക്കളേയല്ല, നിങ്ങളുടെ മിത്രങ്ങളാണ് ? നിങ്ങളുടെ,ഭവനവും ഭാര്യയും, അവളുടെ മടിയിൽ അമ്മിഞ്ഞയുണ്ണുന്ന നിങ്ങളുടെ കുഞ്ഞും, സംരക്ഷിക്കപ്പെടുന്നത് അവരിലൊരാളുടെ സഹിഷ്ണുതയിലാണ് ! അയാൾ അയക്കാതിരിക്കുന്ന മിസ്സൈലുകളിലാണ്. നിങ്ങൾ അയക്കാതിരിക്കുന്ന മിസ്സൈലുകളിൽ അയാളുടെ കുടുംബവും, കുഞ്ഞും സംരക്ഷിക്കപ്പെടുന്നത് പോലെത്തന്നെ. നിങ്ങൾ യഥാർത്ഥ മിത്രങ്ങൾ, അജ്ഞാത മിത്രങ്ങൾ ! നിങ്ങളുടെ യഥാർത്ഥ ശത്രു ഭരണാധികാരികൾ, രാഷ്ട്രീയക്കാർ. അവർക്കു വേണ്ടി നിങ്ങൾ കുഞ്ഞാടുകളെ അറുക്കുന്നു, ആ ചോരയിൽ മുക്കി പതാകകൾ ചുവപ്പിക്കുന്നു ? ദൈവത്തിന്റെ ഭൂമിയിൽ അതിരുകൾ വരച്ചു ചേർക്കുന്നു, അവയുടെ സംരക്ഷണാർത്ഥം ആയുധങ്ങൾ സംഭരിക്കുന്നു ? അരുത് ! ആയുധങ്ങൾ താഴെ വയ്ക്കുക! ആർക്കെതിരേയും അത് പ്രയോഗിക്കുകയില്ലെന്ന് ആത്മാവിൽ പ്രതിജ്ഞ ചെയ്യുക, അവസാനം ഉറക്കെ പ്രഖ്യാപിക്കുക ! അധികാരികൾ നിങ്ങളെ പീഠിപ്പിക്കാം, വധിക്കാം? അവഗണിക്കുക ! നിങ്ങളുടെ ചെറു ജീവന് പകരമായി ഒരു കോടി കുരുന്നുകൾ വളരട്ടെ ! ദൈവത്തിന്റെ ആരാമത്തിൽ നിങ്ങളും ഒരു കുരുന്നാവട്ടെ ! വരൂ, നമുക്ക് നമ്മുടെ ലോകം പണിയാം !?

ശലഭനടനം – പണിക്കർ രാജേഷ്

വസന്തവാതായനം തുറന്നുമെല്ലെ മലരിനായ് കാക്കുന്ന മധുപനായി ബാലകിരണങ്ങൾമുത്തിച്ചുവപ്പിച്ച ചെമ്പനീരിതളുകൾ വാപിളർന്നു വിടരുവാൻ വെമ്പുന്ന പൂവിനോട് അരുതെന്നു പറയുവാനാവതില്ല മലരിലുറയുന്ന മധുകണങ്ങൾ നുകരാതിരിക്കാനുമാവതില്ല വെഞ്ചാമരംപോലെ പതയപത്രം മുകുളദളങ്ങളെ കീഴടക്കി മഞ്ഞിൻകണങ്ങൾ തിളങ്ങിനിന്നു കറുകതൻ വജ്രകിരീടമായി കാളിയമർദ്ദനമാടുന്നപോലല്ല ഇതളിലെയാനന്ദനടനം തളിരിലകൾപോലും തരിച്ചിടുന്ന മൃദുലമാമാനന്ദനടനം         – പണിക്കർ രാജേഷ്

കാരൂർ എഴുതുമ്പോൾ

  മനുഷ്യന്‍ പലകാലങ്ങളിലായി സ്ഥാപിച്ചെടുക്കുന്ന അധികാരം ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളെ നിരാകരിക്കാതെ തന്നെ ചരിത്ര പരമായ താക്കീതുകളെ വ്യത്യസ്തമായ കാലബോധത്തോടെ ഉര്‍വ്വര മാക്കുകയാണ് കാരൂര്‍ ചെയ്യുന്നത്. അതിന് എഴുത്തുകാരന് സ്വതന്ത്ര മായൊരു സൗന്ദര്യബോധമുണ്ട്. അത് കേവലമൊരു സാംസ്കാരികോ ല്പന്നം എന്നതിനപ്പുറം സാമൂഹിക കുടുംബബന്ധങ്ങളുടെ അനുഭവ പാഠം കൂടി നിര്‍മ്മിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇതാകട്ടെ കാരൂര്‍ കൃതികളെ വ്യവഹാരനിര്‍മ്മിതമായ ഒരു ആഗോള ലോകക്രമത്തെ കാട്ടിത്തരുന്നു. ജീവിതത്തെക്കുറിച്ച് കാരൂര്‍ എഴുതുമ്പോഴെല്ലാം ഈ അനുഭവം വ്യത്യസ്തമായ ചര്യകളിലേക്ക് കടക്കുന്നതുകാണാം ഇതൊരു സത്യസന്ധമായ […]

ചാത്തന്നൂര്‍ മോഹന്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്

തിരുവനന്തപുരം> കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യപുരസ്‌കാരം അസീം താന്നിമൂടിന്റെ ‘അന്ന് കണ്ട കിളിയുടെ മട്ട്'(ഡി സി ബുക്‌സ്)എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ഇരുപത്തയ്യായിരം രൂപയും ആര്‍കെ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപം താന്നിമൂട് ഗ്രാമത്തില്‍ ജനിച്ച അസീം താന്നിമൂട് മാതൃഭൂമി ബാലപംക്തിയിലൂടെയാണ് കാവ്യ രംഗത്തു പ്രവേശിച്ചത്.മുഖ്യധാര,സമാന്തര,ഓണ്‍ലൈന്‍ മാഗസിനുകളില്‍ കവിതകളും  റിവ്യൂകളും അനുഭവക്കുറിപ്പുകളും  എഴുതുന്നു. ‘കാണാതായ വാക്കുകള്‍'(ഡി സി ബുക്‌സ്), ‘മരത്തിനെ […]