വസന്തവാതായനം തുറന്നുമെല്ലെ
മലരിനായ് കാക്കുന്ന മധുപനായി
ബാലകിരണങ്ങൾമുത്തിച്ചുവപ്പിച്ച
ചെമ്പനീരിതളുകൾ വാപിളർന്നു
വിടരുവാൻ വെമ്പുന്ന പൂവിനോട്
അരുതെന്നു പറയുവാനാവതില്ല
മലരിലുറയുന്ന മധുകണങ്ങൾ
നുകരാതിരിക്കാനുമാവതില്ല
വെഞ്ചാമരംപോലെ പതയപത്രം
മുകുളദളങ്ങളെ കീഴടക്കി
മഞ്ഞിൻകണങ്ങൾ തിളങ്ങിനിന്നു
കറുകതൻ വജ്രകിരീടമായി
കാളിയമർദ്ദനമാടുന്നപോലല്ല
ഇതളിലെയാനന്ദനടനം
തളിരിലകൾപോലും തരിച്ചിടുന്ന
മൃദുലമാമാനന്ദനടനം
– പണിക്കർ രാജേഷ്
About The Author
No related posts.