വായനയുടെ ലോകം – പ്രിയ. വി . വി

വായനയുടെ ലോകം വായന നമ്മിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ നാനാവിധങ്ങളായ ജീവിതക്രമങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുകയും അതുവഴി സമൂഹമെന്ന വിപുലമായ അനുഭവലോകത്തിൽ പങ്കുചേരാൻ ഓരോ വ്യക്തിയേയും പര്യാപ്തിയുളളവരാക്കി മാറ്റുകയും ചെയ്യുന്നു…..ഒ.എൻ.വി വായനയെ കുറിച്ച് പറഞ്ഞതിങ്ങനെ “കടൽത്തീരത്തു ചെന്നുനിന്ന് അതിനപ്പുറമുളള രാജ്യങ്ങളിലെ ജനതയെ കുറിച്ച് നമ്മൾ ആലോചിക്കുന്നതു പോലെ പുസ്തകതാളുകളിലെ വരികളിലൂടെ നമ്മൾ കാണുന്നത് വിശ്വജനതയെയാണ്….”. എന്തിനാണ് വായിക്കുന്നത്?? ഈ ചോദ്യം ഒരു വായനക്കാരൻ എന്നും കേൾക്കുന്നുണ്ടാകും..അതിനുള്ള ഉത്തരം സി.രാധാകൃഷ്ണൻ പറഞ്ഞത് പറയാനാണ് എനിക്കിഷ്ടം […]
അമ്മ – സുമ

അമ്മ ===== അമ്മയാണെന്നിലെ നന്മ ആ നന്മയാണെന്നിലെ സ്നേഹം ആ മധുരസ്നേഹം നുകരാൻ അകലാതെയെന്നിലെന്ന മ്മ പിച്ചനടന്നൊരു പ്രായം അമ്മ പിച്ചവച്ചെന്നെ നടത്തി താരാട്ട്പാടിയുറക്കി അമ്മ താളംപിടിച്ചു മയങ്ങി വീരകഥകൾ പറഞ്ഞും അമ്മ ധീരനയെന്നെ വളർത്തി സിംഹസനത്തിലിരുത്താനമ്മ സിംഹാസനമായിമാറി മണ്ണിൽകളിച്ചോരുനേരം അമ്മ വെണ്ണപകർന്നങ്ങു നൽകി ഉണ്ണിഉരുളയങ്ങൂട്ടി അമ്മ കണ്ണനെപ്പോലെ വളർത്തി കോളേജിൽപ്പോയൊരു കാലം കൂട്ടുകാർകൂടി വിലസി തേരാളിയായങ്ങുഞാനും തേരിന്റെ ചക്രമിളകി ഗതിതെറ്റിയൊഴുകിയ നേരം നേർവഴികാട്ടിയെന്റമ്മ നീലജലാശയമാക്കി അമ്മ താമരപ്പൂവായിവാടി […]
“ബലി പെരുന്നാൾ” ആശംസകൾ…-ഉല്ലാസ് ശ്രീധർ

ഞാൻ നഴ്സറിയിൽ പഠിക്കുമ്പോഴാണ് അച്ഛൻ ദുബായിലേക്ക് പോയത്… വൈകുന്നേരങ്ങളിൽ അച്ഛൻ്റെ കൈയിൽ നിന്നും കിട്ടിയിരുന്ന മധുരപലഹാര പൊതി ഇനി കിട്ടണമെങ്കിൽ രണ്ട് വർഷം കാത്തിരിക്കണമെന്ന് ചേച്ചി പറഞ്ഞപ്പോൾ കാതിൽ ഈയമുരുകി വീഴുന്ന വേദനയോടെയാണ് ഞാനത് കേട്ടത്… ആ ഏങ്ങലും വിങ്ങലും വർഷങ്ങളോളം എൻ്റെ മനസിനെ വേട്ടയാടിയിരുന്നു… സൈനിക സ്കൂളിനടുത്തുള്ള ഒരു ഉമ്മയാണ് ഞങ്ങളുടെ വീട്ടിൽ ഓല മെടയാൻ വന്നിരുന്നത്… വയറ് വരെ നീളമുള്ള, കൈക്കുഴ വരെ നീളമുള്ള, ചിത്രപ്പണികൾ തുന്നി പിടിപ്പിച്ച […]



