അമ്മ
=====
അമ്മയാണെന്നിലെ നന്മ
ആ നന്മയാണെന്നിലെ സ്നേഹം
ആ മധുരസ്നേഹം നുകരാൻ
അകലാതെയെന്നിലെന്ന മ്മ
പിച്ചനടന്നൊരു പ്രായം അമ്മ
പിച്ചവച്ചെന്നെ നടത്തി
താരാട്ട്പാടിയുറക്കി അമ്മ
താളംപിടിച്ചു മയങ്ങി
വീരകഥകൾ പറഞ്ഞും അമ്മ
ധീരനയെന്നെ വളർത്തി
സിംഹസനത്തിലിരുത്താനമ്മ
സിംഹാസനമായിമാറി
മണ്ണിൽകളിച്ചോരുനേരം അമ്മ
വെണ്ണപകർന്നങ്ങു നൽകി
ഉണ്ണിഉരുളയങ്ങൂട്ടി അമ്മ
കണ്ണനെപ്പോലെ വളർത്തി
കോളേജിൽപ്പോയൊരു കാലം
കൂട്ടുകാർകൂടി വിലസി
തേരാളിയായങ്ങുഞാനും
തേരിന്റെ ചക്രമിളകി
ഗതിതെറ്റിയൊഴുകിയ നേരം
നേർവഴികാട്ടിയെന്റമ്മ
നീലജലാശയമാക്കി അമ്മ
താമരപ്പൂവായിവാടി
പഴിചാരിപലരും പിരിഞ്ഞു
പാഴ്മരമായെന്റെ അമ്മ
അമ്മയില്ലാത്തൊരുനാളിൽ ഞാനും
വെണ്ണപോൽനിന്നങ്ങുരുകി
ഒരുരാഗഗീതമായ്മാറി ഞാനാ
ഓർമ്മതൻ തീരത്തിരുന്നു
അമ്മയാണെന്നിലെ നന്മ
ആ നന്മയാണെന്നിലെ സ്നേഹം
സുമ രാധാകൃഷ്ണൻ
About The Author
No related posts.