LIMA WORLD LIBRARY

വടക്കുകിഴക്കൻ ചൈനയിൽ വെള്ളപ്പൊക്കം; 14 പേർ മരിച്ചു

China flood: ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിലെ ഷുലാൻ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 14 പേർ മരിച്ചു. രണ്ടാഴ്ച മുമ്പ് തെക്കൻ ഫുജിയാൻ പ്രവിശ്യയിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിന് ശേഷമാണ് വടക്കുകിഴക്കൻ ചൈന, ബീജിംഗ്, ഹെബെയ് പ്രവിശ്യകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. ബീജിംഗിലും ഹെബെയിലും വെള്ളപ്പൊക്കത്തിൽ നേരത്തെ 20 പേർ ലധികം മരിച്ചിരുന്നു. അതേസമയം രാജ്യത്തുടനീളം എത്ര പേർ മരണപെട്ടെന്നുള്ള കണക്കുകൾ പുറത്തുവിടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. 587,000 പേർ താമസിക്കുന്ന ഷുലാൻ നഗരത്തിലെ വൈസ് മേയർ ഉൾപ്പെടെ […]

ദുഃഖശില – (സന്ധ്യ)

ദുഃഖം : രണ്ടു കണ്ണീർ കണങ്ങളാൽ ഒട്ടിച്ചു വെച്ച രണ്ടക്ഷരങ്ങൾക്കിടയിൽ ഒരു കടലൊളിപ്പിച്ചു വെച്ച വാക്ക് : കടൽ വറ്റിച്ച ഉപ്പ്, നീറ്റുന്ന തിരുമുറിവ്! വാക്കിൻ്റെ തൂക്കം. വാക്കിൻ്റെ ആഴം, ഭയാനകം:ആഴിപ്പരപ്പ്, നിന്മൗനം: പരാവർത്തനം ചെയ്‌ക വയ്യാത്ത വാഗർത്ഥം! നിന്മിഴികൾ, ഘനീഭൂതമാ ദുഃഖമാം ഹിമബിന്ദുവിൻ ഘനമേറ്റു വാങ്ങയാൽ ഇമയിതളുകൾ ഒട്ടു നിമീലിതമായ പനീർപ്പൂമൊട്ടുകൾ! ദുഃഖം ഒരു ഋതു. സുഖം ഒരു ഋതു ശലഭം!

ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയരുമ്പോള്‍ സാക്ഷിയായി സുനിതയുമുണ്ടാകും

ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കര്‍ത്തവ്യപഥിലെ കാണികള്‍ക്കിടയില്‍ മലയാളി വനിതയായ സുനിതാ രാജനുമുണ്ടാവും. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ സുവര്‍ണാവസരത്തിന്റെ സന്തോഷത്തിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ തൊഴിലുറപ്പ് തൊഴിലാളിയായ സുനിത രാജന്‍. വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയെ, ജലാശയങ്ങള്‍ വീണ്ടെടുക്കുന്ന അമൃതസരോവര്‍ പദ്ധതിയില്‍ കാണിച്ച മികവാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹയാക്കിയത്. പദ്ധതിവഴി അറയ്ക്കപ്പടി പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിക്കുന്നതിന് സുനിതയാണ് നേതൃത്വം നല്‍കിയത്. തൊഴിലുറപ്പുപദ്ധതി മിഷന്‍ മുഖേന എസ്സി […]

വാടാമലരുകൾ – (മിനി സുരേഷ്)

 “അമ്മ അയാളോട് ഇറങ്ങിപ്പോകാൻ പറയണം. പറഞ്ഞേ പറ്റൂ”  സുമാമണിക്ക് ളടലിലൊരു തരിപ്പാണ് തോന്നിയത്.മകളുടെ കണ്ണുകളിലെ തിളച്ചു മറിയുന്ന അഗ്‌നിയിൽ താനുരുകുന്നത് പോലെ അവർക്ക് തോന്നി. “പറയാം” വിക്കി വിക്കി അവർ മറുപടി പറഞ്ഞു. പക്ഷെ വീട്ടുകാരെയും,നാട്ടുകാരെയും എന്ത് പറഞ്ഞ് വായടപ്പിക്കും.പോകുന്നിടത്തോളം പോകട്ടെ.  ഞായറാഴ്ച അയാൾക്ക് ഒഴിവുദിനമാണ്. ആരോഹണങ്ങളും, അവരോഹണങ്ങളും കുഴഞ്ഞു മറിഞ്ഞ തെറിപ്പാട്ടുകൾ പാതിരാത്രിയിൽ പടിപ്പുരയിൽ കേൾക്കുമ്പോൾത്തന്നെ സൗമ്യയുടെ ചങ്കിടിപ്പ് ഇരട്ടിക്കും. നാവുനീട്ടി രക്തമൊലിപ്പിക്കുന്ന മനുഷ്യമൃഗങ്ങൾ കിതപ്പോടെ ചുറ്റിനുമാർത്തു നടക്കും. കട വാവലുകൾ കൂട്ടമായി പറക്കുന്ന ശബ്ദങ്ങൾ […]

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

    യാത്രകളുടെ ശേഷിപ്പുകള്‍ ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസാണ്. അദ്ദേഹത്തിന്‍റെ ‘ജേര്‍ണി ടു ദി മോറിയ’ (Journey To The Morea) എന്ന വരിഷ്ഠ കൃതി ഭൂമിയിലുണ്ടായിട്ടുള്ള എല്ലാ യാത്രകളുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ്. ആദി പിതാവ്, ആദി യാത്രികന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നമുക്കിതിനെ നെഞ്ചോടുചേര്‍ത്തു പിടിക്കാം. ആല്‍ബര്‍ട്ട് ഷെറ്റ്സര്‍ രേഖപ്പെടുത്തിയതുപോലെ സമുദ്രത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ദ്വീപായിരുന്നു കസന്‍ദ് സാക്കീസ്.  എന്നാല്‍ ആ ദ്വീപ് ഒഴുകുന്ന ഒരു […]